അയൽപക്കത്തെ വീട്ടിലെ മാവിൽ കയറി മാങ്ങാ പറിച്ച് ലക്ഷ്മി നക്ഷത്ര, അന്തംവിട്ട് ആരാധകർ, വീഡിയോ വൈറൽ

66

വളരെ രസകരവും വ്യത്യസ്തവുമായ അവതരണ ശൈലിയിലൂടെ മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിന്നു ആയി മാറിയ അവതാരകയാണ് ലക്ഷ്മി. ഇന്ന് മലയാളം മിനിസ്‌ക്രീനിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അവതാരകമാരിൽ ഒരാൾ കൂടിയാണ് ലക്ഷ്മി നക്ഷത്ര.

ഇതിനോടകം തന്നെ എല്ലാവർക്കും പ്രിയങ്കരിയായി മാറിയിരിക്കുകയാണ് താരം. സാധരണ കണ്ടുവരുന്ന അവതാരകരിൽ നിന്ന് വ്യത്യസ്തമായ സംസാര ശൈലിയാണ് ആദ്യം ലക്ഷ്മിയെ പ്രേക്ഷകർക്കിടയിൽ ഇത്ര ശ്രദ്ധേയയാക്കിയത്.

Advertisement

Also Read
ഐശ്വര്യ രണ്ടാമതും ഗർഭിണിയാണോ എന്ന് ആരാധകർ ; വൈറലായി പുതിയ ചിത്രങ്ങൾ

റെഡ് എഫ്എമ്മിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷനിലേക്ക് ചുവടു മാറ്റുകയായിരുന്നു. ഒരു മികച്ച ഗായിക കൂടിയാണ് ലക്ഷ്മി നക്ഷത്ര . ചുരുങ്ങിയ സമയം ഏറ്റവും ആരാധകരുള്ള അവതാരകരിൽ ഒരാളായി മാറാൻ ലക്ഷ്മിക്ക് കഴിഞ്ഞു. ടമാർ പഠാർ, സ്റ്റാർ മാജിക് എന്നീ ഷോകളിലൂടെ ആയിരുന്നു ലക്ഷ്മി ടെലിവിഷനിൽ ശ്രദ്ധേയായത്.

ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർമാജിക് എന്ന ഷോയിലൂടെ തിളങ്ങി നിൽക്കുകയാണ് താരം ഇപ്പോൾ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്.

ഇൻസ്റ്റഗ്രാമിൽ 1.1 മില്യൺ ഫോളോവോഴ്സുണ്ട് താരത്തിന്. കൂടാതെ ലക്ഷ്മി നക്ഷത്ര എന്ന പേരിൽ ഒരു യൂട്യൂബ് ചാനലുമുണ്ട്. ഇപ്പോൾ തന്റെ കുട്ടിക്കാല ഓർമ്മകൾക്ക് പിന്നാലെയുള്ള ലക്ഷ്മിയുടെ യാത്രകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കുട്ടിക്കാലത്ത് മരത്തിൽ കയറി മാങ്ങാ പറിച്ചതും കളിച്ചതുമെല്ലാം താരം ഓർത്തെടുക്കുന്നു. അയൽപക്കത്തെ ഒരു വീട്ടിൽ മാവിൽ കയറി മാങ്ങാ പറിക്കുന്ന വീഡിയോ താരം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പങ്കുവെച്ചത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി.

നിരവധി ആരാധകരാണ് ലക്ഷ്മി നക്ഷത്രയുടെ ഈ സാഹസത്തിന് കമന്റുകളും ലൈക്കുകളുമായി എത്തുന്നത്.അധികം പരിചയമില്ലാത്ത വീട്ടിൽ എത്തി മാങ്ങാ പറിക്കാൻ അവിടത്തെ വീട്ടമ്മയോട് സമ്മതം വാങ്ങി മരത്തിൽ കയറിയ വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. മരത്തിൽ കയറിയ ശേഷം പേടിയോടെ അടുത്ത കൊമ്പിലേക്ക് കയറുന്ന ലക്ഷ്മിയുടെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ ഫാൻ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്.

Also Read
ഞാനും പ്രണയത്തിലും സൗഹൃദത്തിലും അത്തരം ജീവിത അവസ്ഥയിലൂടെ ഒക്കെ പല തവണ കടന്ന് പോയിട്ടുണ്ട് ; അവരുടെ വീഡിയോ കണ്ടപ്പോൾ എനിയ്ക്ക് വിഷമം തോന്നിയെന്ന് ശ്രീജ നായർ

അതേ സമയം അടുത്തിടെയായി മോഡലിങ്ങിലും ഭാഗ്യപരീക്ഷണംനടത്തിയിരുന്നു ലക്ഷ്മി നക്ഷത്ര. വേറിട്ട ലുക്കിലുള്ള വിവിധ കോസ്റ്റ്യൂമുകളിട്ട് പലതരത്തിലുള്ള ഫോട്ടോഷൂട്ടും ലക്ഷ്മി നക്ഷത്ര അടുത്തിടെ നടത്തുന്നുണ്ട്. തൻറെ ശീലങ്ങളും വിശേഷങ്ങളുമെല്ലാം ചെറിയ വീഡിയോകളാക്കിയാണ് ലക്ഷ്മി യൂട്യൂബിൽ അപ്ലോഡ് ചെയ്യാറുള്ളത്.

Advertisement