എന്റെ ജീവിതം മാറ്റിമറിച്ചത് മോഹൻലാലും പ്രണവും ഒന്നിച്ച ആ സിനിമ: പ്രമുഖ ക്യാമറാമാന്റെ വെളിപ്പെടുത്തൽ

17

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ സൂപ്പർതാര പദവിയിലേക്ക് എത്തിച്ച സംവിധായകനാണ് തമ്പി കണ്ണന്താനം. രാജാവിന്റെ മകൻ എന്ന തമ്പി കണ്ണന്താനം ചിത്രത്തിലെ വിൻസെന്റ് ഗോമസ് എന്ന കഥാപാത്രമാണ് മോഹൻലാലിനെ സൂപ്പർതാരമാക്കി മാറ്റിയത്.

ഒരുകാലത്ത് മലയാള സിനിമയിൽ തരംഗമുണ്ടാക്കിയ കൂട്ടുകെട്ട് കൂടിായിരുന്നു മോഹൻലാൽ തമ്പി കണ്ണന്താനം ടീം. രാജാവിനന്റെ മകന് പിന്നാലെ വഴിയോരകാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, ഒന്നാമൻ ഉൾപ്പെടെയുളള നിരവധി സൂപ്പർഹിറ്റ് സിനിമകളും ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങി.

Advertisements

മോഹൻലാൽ തമ്പി കണ്ണന്താനം കൂട്ടുകെട്ടിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് മാസ് ആക്ഷൻ ചിത്രങ്ങളായിരുന്നു. 2001 ലാണ് ഈ ടീമിന്റെ ഒന്നാമൻ എന്ന ചിത്രം പുറത്തിറങ്ങിയത്. മോഹൻലാലിന് പുറമെ ബിജു മേനോൻ, എൻ എഫ് വർഗീസ്, രമ്യ കൃഷ്ണൻ, ലാലു അലക്സ്, ജഗതി ശ്രീകുമാർ, ജഗദീഷ്, വിജയകുമാർ, കാവ്യ മാധവൻ, നരേന്ദ്ര പ്രസാദ് ഉൾപ്പെടെയുളള മറ്റ് ശ്രദ്ധേയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തി. പ്രണവ് മോഹൻലാലും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ബാലതാരമായി എത്തിയിരുന്നു.

അതേസമയം ഒന്നാമൻ സിനിമയിൽ പ്രവർത്തിച്ച അനുഭവം ഒരു യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയാണ് ഛായാഗ്രാഹകൻ അനിൽ ഗോപിനാഥ്. താൻ ആദ്യമായി ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രമാണ് മോഹൻലാലിന്റെ ഒന്നാമൻ എന്നാണ് അനിൽ ഗോപിനാഥ് പറയുന്നത്. അന്ന് മോഹൻലാലിൽ നിന്ന് ലഭിച്ച പിന്തുണയെ കുറിച്ചും ഛായാഗ്രാഹകൻ മനസുതുറന്നു.

Also Read
അയൽപക്കത്തെ വീട്ടിലെ മാവിൽ കയറി മാങ്ങാ പറിച്ച് ലക്ഷ്മി നക്ഷത്ര, അന്തംവിട്ട് ആരാധകർ, വീഡിയോ വൈറൽ

ആദ്യമായിട്ടാണ് മോഹൻലാലിൻ ഒരു സിനിമ ഇൻഡിപെൻഡന്റായിട്ടുളള ഛായാഗ്രാഹകൻ അന്ന് ചെയ്യുന്നത്. തമ്പി സാറ് എന്നോട് പറഞ്ഞു ലാലേട്ടന്റെ അനുമതി വാങ്ങണമെന്ന്. അങ്ങനെ ലാലേട്ടനെ കണ്ട് ഞാനാണ് ചെയ്യുന്നതെന്ന് അദ്ദേഹത്തോട് പറഞ്ഞു. അന്ന് വളരെ സന്തോഷത്തോടെ ലാലേട്ടൻ പറഞ്ഞു; മോനെ നീ തുടർന്നോളൂ എന്ന്. അങ്ങനെ ഞാൻ ആ സിനിമയുടെ ഛായാഗ്രാഹകനായി ഞാൻ മാറിയെന്ന് അനിൽ ഗോപിനാഥ് പറയുന്നു.

അന്ന് തനിക്ക് ഭാഗ്യം കിട്ടിയ ഒരു അനുഭവവും ഛായാഗ്രാഹകൻ പങ്കുവെച്ചു. ലാലേട്ടന്റെ ആദ്യ ഷോട്ട് എടുക്കുന്നത് വില്ലനെ അടിച്ചുനിലത്ത് ഇട്ടിട്ട് ആ ഫ്രെയിമിലേക്ക് ലാലേട്ടന്റെ കാല് വരികയും ആ കാലിൽ നിന്നും തുടങ്ങി അദ്ദേഹത്തിന്റെ ഫേസിലേക്ക് ക്യാമറ വരികയും ചെയ്യുന്നതാണ്. ശെരിക്ക് പറഞ്ഞാൽ അദ്ദേഹത്തിന്റെ കാലിൽ തൊട്ട് തൊഴുത് ഞാൻ തുടങ്ങുന്നതായി തോന്നി. ലാലേട്ടന്റെ മകൻ പ്രണവും ഉളള സിനിമയാണ് ഒന്നാമൻ.

അന്ന് തന്നെ എനിക്ക് ഉറപ്പുണ്ടായിരുന്നു പ്രണവ് ഭാവിയിൽ മലയാളത്തിലെ വലിയ ഒരു താരമാവുമെന്ന്. അതിന് വേണ്ട കഴിവുകളുളള കുട്ടിയാണ് അവൻ. ഒന്നാമനിൽ മിക്ക സീനുകളിലും വലിയ ആൾക്കൂട്ടത്തെ വെച്ചാണ് ചിത്രീകരിച്ചതെന്നും ഛായാഗ്രാഹകൻ ഓർത്തെടുത്തു. വലിയ ക്യാൻവാസിലുളള സിനിമ, മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അഭിനയിച്ച ചിത്രമാണ്.

Also Read
ഗംഭീര സർപ്രൈസായിരുന്നു, അത്രയും പ്രതീക്ഷിച്ചിരുന്നില്ല, അത് കണ്ടിട്ട് എന്റെ കണ്ണ് തള്ളിപ്പോയി, തന്റെ പിറന്നാളിന് ഡെയിൻ നൽകിയ സർപ്രൈസിനെ കുറിച്ച് മീനാക്ഷി

എല്ലാ താരങ്ങളും നന്നായി സഹകരിച്ച സിനിമയാണ് അത്. ഫോർട്ട് കൊച്ചി, കണ്ണൂർ, റാമോജി റാവു ഫിലിം സിറ്റി, ചെന്നൈ എന്നിവിടങ്ങളിലായി ഷൂട്ടിംഗ് നടന്നു. മോഹൻലാൽ തമ്പി കണ്ണന്താനം കൂടൂകെട്ടിലുളള സിനിമകൾക്ക് അന്നത്തെ കാലത്ത് വലിയ ഇനീഷ്യൽ പുഷ് ലഭിക്കാറുണ്ട്. സിനിമ റിലീസ് ചെയ്ത ശേഷം നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. ഒപ്പം എന്റെ ക്യാമറ വർക്കിനും അഭിനന്ദനം ലഭിച്ചു എന്നും അനിൽ ഗോപിനാഥ് പറയുന്നു.

Advertisement