ഈ നടിയെ നേരിട്ട് കാണുന്നതിന് മുൻപേ തന്നെ ഞാൻ സഹോദരിയായി കരുതിയിരുന്നു: സൂപ്പർ യുവ നായികയെ കുറിച്ച് പൃഥ്വിരാജ്

103

മലയാള സിനിമയിൽ ബാലതാരമായി സിനിമയിൽ എത്തി പിന്നീട് തെന്നിന്ത്യയിലെ സൂപ്പർ നായികയായി മാറിയ നടിയാണ് നസ്റിയ നസീം. ചെറുപ്പകാലത്ത് യുഎഇയിൽ ആയിരുന്ന താരം ഒരു ടിവി പ്രോഗ്രാം അവതരിപ്പിച്ച് കൊണ്ടാണ് ദൃശ്യ മാധ്യമ രംഗത്ത് എത്തുന്നത്. പിന്നീട് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നാടകനാക്കി ബ്ലെസ്സി ഒരുക്കിയ പളുങ്ക് എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളുടെ കിടിലൻ വേഷത്തിലെത്തി.

ടികെ രാജീവ് കുമാർ സംവിധാനം ചെയ്ത ഒരു നാൾവരും എന്ന മോഹൻലാൽ ചിത്രത്തിൽ ശ്രീനിവാസൻ മകളായും അഭിനയിച്ച താരം പിന്നീട് നായികാനിരയിലേക്ക് എത്തുകയായിരുന്നു. തുടർന്ന് മലാളത്തിലും തമിഴിലുമായി ഒരു പിടി മികച്ച സിനിമകളിൽ അഭിനയിച്ച താരം ആരാധകരുടെ പ്രിയങ്കരിയായിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ മലയാളത്തിന്റെ യുവ നടൻ ഫഹദ് ഫാസിലിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു താരം.

Advertisement

വിവാഹ ശേഷം സിനിമയിൽ നിന്നും ചെറിയ ഒരിടവേള എടുത്തെങ്കിലും ഇപ്പോഴുമ സിനിമ രംഗത്ത് വളരെ സജീവമാണ് നസ്രിയ നസീം. മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥിരാജുമായും ഭാര്യ സുചിത്രയുമായും വളരെ അടുത്ത ബന്ധമാണ് നസ്രിയയ്ക്ക് ഉള്ളത്. 2018ൽ അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിൽ ചേട്ടനും അനിയത്തിയും ആയിട്ടായിരുന്നു പൃഥ്വിരാജും നസ്രിയയും എത്തിയത്. ഏറെ നാളുകൾക്ക് ശേഷം സിനിമയിലേക്ക് നസ്രിയ തിരിച്ചെത്തിയ ചിത്രം കൂടിയായിരുന്നു കൂടെ. ജോഷ്വ ജെന്നി എന്നീ കഥാപാത്രങ്ങളായി മികച്ച പ്രകടനമാണ് ഇരുവരും നടത്തിയത്.

Also Read
അയൽപക്കത്തെ വീട്ടിലെ മാവിൽ കയറി മാങ്ങാ പറിച്ച് ലക്ഷ്മി നക്ഷത്ര, അന്തംവിട്ട് ആരാധകർ, വീഡിയോ വൈറൽ

ഇപ്പോഴിതാ നസ്രിയയെകുറിച്ച് പൃഥ്വിരാജ് സംസാരിക്കുന്ന പഴയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. സിനിമയിൽ തനിക്ക് സഹോദരിയെ പോലെ തോന്നിയ വ്യക്തിയാണ് നസ്രിയയെന്ന് പറയുകയാണ് പൃഥ്വിരാജ്. കോളേജ് വിദ്യാർത്ഥികളുമായുള്ള രു ചോദ്യോത്തര പരിപാടിയുടെ വീഡിയോ ആണിത്.

സിനിമയിൽ ആരോടെങ്കിലും ഒരു സഹോദരിയോടെന്ന പോലെ ഇഷ്ടവും അടുപ്പവും തോന്നിയിട്ടുണ്ടോയെന്നായിരുന്നു പരിപാടിക്കിടെ വിദ്യാർത്ഥി ചോദിച്ചത്. ഇതിന് മറുപടി പറയവേയാണ് നസ്രിയയെ കുറിച്ച് പൃഥ്വിരാജ് സംസാരിച്ചത്. നേരിട്ടു കാണുന്നതിന് മുൻപേ ഫോണിൽ സംസാരിച്ച സമയത്ത് തന്നെ ഒരു സഹോദരിയെ പോലെയാണ് നച്ചുവിനെ(നസ്രിയ) തോന്നിയത്.

Also Read
ഗംഭീര സർപ്രൈസായിരുന്നു, അത്രയും പ്രതീക്ഷിച്ചിരുന്നില്ല, അത് കണ്ടിട്ട് എന്റെ കണ്ണ് തള്ളിപ്പോയി, തന്റെ പിറന്നാളിന് ഡെയിൻ നൽകിയ സർപ്രൈസിനെ കുറിച്ച് മീനാക്ഷി

ആ ഒരു വൈബ് കിട്ടിയിരുന്നു കൂടുതൽ പേരും സുഹൃത്തുക്കളായിട്ടാണ് തോന്നിയിട്ടുള്ളത്. വളരെ പെട്ടെന്ന് തന്നെ ഇപ്പറയുന്ന സഹോദരൻ സഹോദരി ബന്ധം പോലെ തോന്നിയത് നസ്രിയയുമായിട്ടാണ്. നസ്രിയ ഇപ്പോൾ ഇടയ്ക്കിടക്ക് വീട്ടിൽ വരും. എന്റെ മോളുടെ അടുത്ത സുഹൃത്താണ് ആളിപ്പോൾ. അങ്ങനെ നസ്രിയയാണ് ഒരു സിസ്റ്റർ ഫിഗറായി എനിക്കുള്ളതെന്നും പൃഥ്വിരാജ് പറയുന്നു.

Advertisement