ഇതൊക്കെ ലാലിന് മാത്രമേ പറ്റുകയുളളൂ, വേറൊരാളിലും ഞാൻ ഇങ്ങനെ കണ്ടിട്ടില്ല: ലാലേട്ടനെ കുറിച്ച് മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് നടി കനകലത

56

മലയാളത്തിന്റെ താരരാജാവ് മോഹൻലാലന്റെ സർവ്വകാല ഹിറ്റുകളിൽ പെട്ട സൂപ്പർ സിനിമയാണ് 1995 ൽ പുറത്തിറങ്ങിയ സ്ഫടികം. ആടു തോമ എന്ന കഥാപാത്രമായി മോഹൻലാൽ പൂണ്ടുവിളയാടിയ ചിത്രം അന്നത്തെ സകല കളക്ഷൻ റെക്കോർഡുകളും തകർത്തിരുന്നു.

ഭദ്രൻ മാട്ടേൽ സംവിധാനം ചെയ്ത ഈ ചിത്രം വലിയ തരംഗം തന്നെ ആയിരുന്നു ഉണ്ടാക്കിയത്. റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും ആടുതോമ എന്ന കഥാപാത്രം പ്രേക്ഷക മനസുകളിൽ നിറഞ്ഞു നിൽക്കുന്നു. മോഹൻലാലിന് മികച്ച പ്രേക്ഷക പ്രശംസ നേടിക്കൊടുത്ത കഥാപാത്രം കൂടിയാണ് സ്ഫടികത്തിലേത്.

Advertisement

Also Read
ഈ നടിയെ നേരിട്ട് കാണുന്നതിന് മുൻപേ തന്നെ ഞാൻ സഹോദരിയായി കരുതിയിരുന്നു: സൂപ്പർ യുവ നായികയെ കുറിച്ച് പൃഥ്വിരാജ്

മറ്റു ഭാഷകളിൽ റീമേക്ക് ചെയ്തപ്പോഴും ലാലേട്ടന്റെ അത്ര പൂർണത ആടു തോമയ്ക്ക് നൽകാൻ മറ്റൊരു താരത്തിനും സാധിച്ചില്ല. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സ്ഫടികത്തിന് ഇപ്പോഴും ടിവി ചാനലുകളിൽ വന്നാൽ ലഭിക്കാറുളളത്. അതേസമയം സ്ഫടികം സമയത്ത് നടന്ന മോഹൻലാലിനെ കുറിച്ചുളള ഒരു ഓർമ്മ പങ്കുവെക്കുകയാണ് നടി കനകലത.

സ്ഫടികത്തിൽ അഭിനയിക്കുന്ന സമയത്താണ് അഭിനയത്തോടുളള മോഹൻലാലിന്റെ ആത്മാർത്ഥത കണ്ടത് എന്ന് നടി പറയുന്നു. സ്ഫടികത്തിലെ തിയ്യേറ്റർ സീൻ എടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് രാവിലെ ബ്രേക്ക്ഫാസ്റ്റിന്റെ സമയം വന്നത്. അന്ന് ബ്രേക്ക് പറഞ്ഞില്ല, വിത്തൗട്ട് ബ്രേക്കാണ്. അപ്പോ തിയ്യേറ്ററിൽ ഷോ വരുന്നതിന് മുൻപ് ആവശ്യമുളള സീനൊക്കെ എടുത്ത് ഞങ്ങൾ ഒഴിഞ്ഞ് കൊടുത്തു.

Also Read
അയൽപക്കത്തെ വീട്ടിലെ മാവിൽ കയറി മാങ്ങാ പറിച്ച് ലക്ഷ്മി നക്ഷത്ര, അന്തംവിട്ട് ആരാധകർ, വീഡിയോ വൈറൽ

രാവിലെ ബ്രേക്ക്ഫാസ്റ്റിന് എന്താണെന്ന് ചോദിച്ച് മോഹൻലാൽ എത്തിയപ്പോൾ എല്ലാവരും അപ്പവും മുട്ടക്കറിയും എടുത്ത് കഴിക്കുവാണ്. എനിക്ക് ഇഷ്ടമുളള ഐറ്റമാണല്ലോ ഇന്ന് എന്ന് ലാൽ പറഞ്ഞു. ലാലിനെ കണ്ടതും സാറെ ഭക്ഷണം എടുക്കട്ടെ എന്ന് പ്രൊഡക്ഷൻ ബോയി ചോദിച്ചു. ഇപ്പോ വേണ്ട എന്നായിരുന്നു ലാലിന്റെ മറുപടി. ഷോട്ടിന് എപ്പോഴാണ് വിളിക്കുക എന്ന് പറയാൻ പറ്റില്ലെന്ന് ലാൽ അറിയിച്ചു.

ആ സമയത്ത് സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറും അസോസിയേറ്റുമൊക്കെ ഭക്ഷണം കഴിക്കുന്നുണ്ട്. അപ്പോ അവര് പറഞ്ഞു ചേട്ടാ സമയമുണ്ട് കഴിച്ചോളൂ എന്ന്. ഇല്ല ഭക്ഷണം ഇപ്പോ വേണ്ട എന്ന് ലാൽ വീണ്ടും പറഞ്ഞു. അങ്ങനെ ലാൽ പറഞ്ഞിട്ടും പ്രൊഡക്ഷൻ ബോയ് നടന് ആഹാരം കൊണ്ടു കൊടുത്തു. പുളളി കുറച്ച് കഴിച്ചപ്പോഴത്തേക്കും ഷോട്ട് റെഡിയാണ് എന്ന് പറഞ്ഞ് വിളിക്കുവാണ്. ആ സമയത്ത് ഏതൊരു ആർട്ടിസ്റ്റ് ആണേലും കഴിച്ച് കഴിയട്ടെ, ഞാൻ വരാമെന്നെ പറയൂളളൂ.

എന്നാൽ ലാൽ പെട്ടെന്ന് ഭക്ഷണപാത്രം അടച്ചുവെച്ച് ഷോട്ടിനായി ഓടിയങ്ങ് പോയി. അത് കണ്ട് എല്ലാവരും അത്ഭുതപ്പെട്ട് താരത്തെ നോക്കുവാണ്. ദൈവമേ ലാലിന് ഇത്രയും ആത്മാർത്ഥതയോ, ഭക്ഷണം കഴിക്കുന്ന സമയത്ത് അത് അടച്ചു വെച്ചിട്ട് പോവുന്നു. അന്ന് ചേട്ടാ റെഡി എന്ന് പറഞ്ഞപ്പോഴും ലാൽ ഷോട്ടിനായി പോയി. പിന്നെ ലാലിന്റെ പൊടി പോലും അവിടെ കണ്ടില്ല. എല്ലാവർക്കും അത്ഭുതം തോന്നി.

Also Read
ഗംഭീര സർപ്രൈസായിരുന്നു, അത്രയും പ്രതീക്ഷിച്ചിരുന്നില്ല, അത് കണ്ടിട്ട് എന്റെ കണ്ണ് തള്ളിപ്പോയി, തന്റെ പിറന്നാളിന് ഡെയിൻ നൽകിയ സർപ്രൈസിനെ കുറിച്ച് മീനാക്ഷി

സത്യം പറഞ്ഞാൽ ഈ പറയുന്ന ഞാനാണെങ്കിൽ പോലും ഇട്ടിട്ട് പോവില്ലെന്ന് കനകലത പറയുന്നു. അങ്ങനെ ചെയ്യുന്നത് നമുക്ക് കുറച്ച് ബുദ്ധിമുട്ടുളള കാര്യമാണ്. എന്നാൽ ലാൽ ആ സെക്കൻഡില് ഷോട്ടിന് പോയി. ഇതൊക്കെ ലാലിന് മാത്രമേ പറ്റൂളളൂ. വേറൊരു ആർട്ടിസ്റ്റിലും ഞാൻ ഇങ്ങനെയൊരു പ്രത്യേകത കണ്ടിട്ടില്ലെന്നും കനകലത പറയുന്നു.

Advertisement