ഞാൻ ഏറെ പ്രണയിച്ച ആൾ എന്നെ കെട്ടാൻ ചോദിച്ചത് കൂറ്റൻ സ്ത്രീധനം; മുൻ കാമുകന്റെ വിവാഹാലോചന മുടങ്ങിയതിനെ പറ്റി സൂര്യ ജെ മേനോൻ

48

മിനി സ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്‌ബോസിന്റെ മലയാളം പതിപ്പ് മൂന്നാം സീസണിലെ ശ്രദ്ധേയയായ മൽസരാർത്ഥി ആയിരുന്നു സൂര്യ ജി മേനോൻ. ബിഗ് ബോസ് മൂന്നാം സീസണിൽ ഏറ്റവുമധികം ചർച്ചയായതും നടൻ മണിക്കുട്ടനോടുള്ള ഇഷ്ടം സൂര്യ പറഞ്ഞതിനെ കുറിച്ചായിരുന്നു. പലതവണ ഇഷ്ടമാണെന്ന് സൂര്യ തുറന്ന് പറഞ്ഞെങ്കിലും മണിക്കുട്ടൻ താൽപര്യമില്ലെന്ന് തന്നെ അറിയിക്കുകയായിരുന്നു.

ഒടുവിൽ മത്സരത്തിൽ മണിക്കുട്ടൻ ജയിക്കുകയും തൊണ്ണൂറാം ദിവസം സൂര്യ പുറത്ത് പോവുകയും ചെയ്തു. ബിഗബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷമാണ് ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്ന കാര്യങ്ങൾ താൻ അറിഞ്ഞതെന്നാണ് സൂര്യയിപ്പോൾ പറയുന്നത്. തന്റെ അച്ഛനും അമ്മയുമൊക്കെ കാണുന്നതാണെന്ന് പോലും ചിന്തിക്കാതെ അത്രയധികം മോശമായിട്ടുള്ള ട്രോളുകളാണ് തന്റെ പേരിൽ വന്നത്.

Advertisement

മാത്രമല്ല സ്ത്രീധനം ചോദിച്ച് വന്ന വിവാഹം വേണ്ടെന്ന് വെച്ചതിനെ കുറിച്ചും സൂര്യ പറയുന്നു. ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് സൂര്യയുടെ തുറന്നു പറച്ചിൽ. ഏറ്റവും സങ്കടം തോന്നിയൊരു സംഭവമുണ്ട്. പുറത്തിറങ്ങിയതിന് ശേഷമാണ് അതറിഞ്ഞത്. ബിഗ് ബോസിനുള്ളിൽ ഞാനും മണിക്കുട്ടനും ഒരുമിച്ച് ജയിലിൽ പോവേണ്ട ഒരു സാഹചര്യം വന്നിരുന്നു. ആ സമയത്ത് എനിക്ക് വയ്യാതെ ഇരിക്കുകയാണ്.

Also Read
ഈ നടിയെ നേരിട്ട് കാണുന്നതിന് മുൻപേ തന്നെ ഞാൻ സഹോദരിയായി കരുതിയിരുന്നു: സൂപ്പർ യുവ നായികയെ കുറിച്ച് പൃഥ്വിരാജ്

അപ്പോൾ സായി പോയ്‌ക്കോളാം എന്ന് പറഞ്ഞ് മണിക്കുട്ടന് വോട്ട് കൂടുതലാക്കി. അങ്ങനെ മണിക്കുട്ടനും സായിയും ജയിലിൽ പോയി. നമ്മൾ ആ രീതിയിൽ ചിന്തിച്ചിട്ട് പോലുമില്ല. പക്ഷേ പുറത്ത് എത്ര മോശമായിട്ടുള്ള രീതിയിലാണ് ആളുകൾ പറയുന്നത്. സൂര്യയുടെ മണിയറ സ്വപ്നം പൊളിച്ച് കൈയിൽ കൊടുത്ത് സായി എന്നൊക്കെയായിരുന്നു കമന്റുകൾ. എന്റെ അച്ഛനും അമ്മയുമൊക്കെ ഇത് കാണുന്നതല്ലേ.

ട്രോൾ ആണെങ്കിൽ പോലും അതൊക്കെ പറയുമ്പോൾ കുറച്ച് മര്യാദയ്ക്ക് പറയണം. ഒരിക്കലും ഇത്രയും ക്യാമറകളുടെ നടുക്ക് എന്ത് മണിയറ നടക്കാനാണ്. അല്ലാതെ ഒന്നും സംഭവിക്കാൻ പോവുന്നില്ല. മണിക്കുട്ടനൊക്കെ ജയിലിൽ പോവുന്ന സമയത്ത് ജയിൽ സമയം കുറച്ച് രാത്രി കിടക്കണ്ടായിരുന്നു. എല്ലാ മത്സരാർഥികളെയും പോലെ മണിക്കുട്ടനോടും ഞാൻ സംസാരിക്കാറുണ്ട്. പക്ഷേ ഇത്രയും മോശമായ രീതിയിൽ ട്രോൾ വന്നപ്പോൾ ശരിക്കും സങ്കടം വന്നതായും സൂര്യ പറയുന്നു.

അതേ സമയം വിവാഹത്തെ കുറിച്ചും സൂര്യ വെളിപ്പെടുത്തിയിരുന്നു. എനിക്ക് ഇഷ്ടമുള്ള ഒരാൾ തന്നെ വലിയ സ്ത്രീധനം ചോദിച്ച് വന്നിരുന്നു. ഞങ്ങൾ ഇഷ്ടത്തിലായിരുന്നു. എനിക്ക് അത്രയും ഇഷ്ടമുള്ള ആളുമാണ്. ഇതേ കുറിച്ച് ബിഗ് ബോസിലും ഞാൻ പറഞ്ഞിട്ടുണ്ട്. പക്ഷേ അമ്മ എന്റെ അടുത്ത് ചോദിച്ചത്, ഞങ്ങൾ കടം വാങ്ങി ആണെങ്കിലും ഇത്രയും സ്ത്രീധനം ഉണ്ടാക്കി തരാം. പക്ഷേ വാങ്ങുന്ന വ്യക്തിയ്ക്ക് അതിനുള്ള യോഗ്യതയുണ്ടോന്ന് നോക്കാൻ പറഞ്ഞു.

ഞാൻ ചിന്തിച്ചപ്പോൾ അത് ശരിയാണ്. പണം കൊടുത്തിട്ടല്ല നമ്മൾ ഒരാളുടെ ബന്ധം വാങ്ങേണ്ടത്. എനിക്ക് ഈ കല്യാണം വേണ്ടെന്ന് അമ്മയോട് പറഞ്ഞു. എന്റെ പ്രണയമല്ലേ, അത് ഞാൻ കളഞ്ഞോളാം. കാരണം പണത്തെ സ്നേഹിക്കുന്ന ഒരാളെ എനിക്ക് വേണ്ട. എന്റെ അച്ഛനെയും അമ്മയെയും നോക്കണമെന്ന് ഞാൻ പറയില്ല. കാരണം ഞാൻ ജോലി എടുത്ത് അവർക്കുള്ളത് കൊടുക്കും.

Also Read
അയൽപക്കത്തെ വീട്ടിലെ മാവിൽ കയറി മാങ്ങാ പറിച്ച് ലക്ഷ്മി നക്ഷത്ര, അന്തംവിട്ട് ആരാധകർ, വീഡിയോ വൈറൽ

പക്ഷേ എന്റെ വീട്ടുകാരെ കൂടി ഉൾകൊള്ളുന്നവർ ആയിരിക്കണമെന്നേ ഉള്ളു. പ്രണയം വേണ്ടെന്ന് പറഞ്ഞപ്പോൾ നീ ഇല്ലെങ്കിൽ വേറെ നൂറ് പെൺപിള്ളേരെ കിട്ടുമെന്നായിരുന്നു മറുപടി. പുള്ളി നല്ല രീതിയിൽ സ്ത്രീധനം തന്നെ വാങ്ങി വേറൊരു കല്യാണം കഴിച്ചു. സ്ത്രീധനത്തിന്റെ പേരിൽ എന്റെ നിരവധി കല്യാണം മുടങ്ങിയിട്ടുള്ളതായും സൂര്യ പറഞ്ഞു.

Advertisement