മകള്‍ സുഹാനയെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി ഷാരൂഖ് ഖാന്‍

77

ഷാരൂഖിനോളം തന്നെ ആരാധകരുണ്ട് മകൾ സുഹാനയ്ക്ക്. ആരാധകർ ഏറെയുണ്ടെങ്കിലും നിറത്തിന്‍റെ പേരിലും വസ്ത്രത്തിന്‍റെ പേരിലും സുഹാനയ്ക്ക് എപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

Advertisements

ഇപ്പോൾ മകൾക്കെതിരെ വന്നിരിക്കുന്ന വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് ഷാരൂഖ്.
സുഹാന കറുത്തിരുണ്ടവളാണെന്നും ശരീര പ്രദർശനം നടത്തുന്നവളാണെന്നുമാണ് സോഷ്യൽ മീഡിയയിലൂടെയുള്ള വിമർശനങ്ങൾ.

സത്യസന്ധമായി ഞാൻ പറയാം എന്‍റെ മകൾ ഇരുണ്ട നിറമുള്ളവളാണ്. പക്ഷേ അവളാണ് ഞാൻ കണ്ടതിൽ വച്ച് ലോകത്തിലെ ഏറ്റവും സുന്ദരി. അങ്ങനെയല്ലെന്ന് ആർക്കും എന്നോട് പറയാൻ സാധിക്കില്ല.

ഷാരൂഖാൻ പറയുന്നു. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന എനിക്ക് അമാനുഷിക ശക്തികൾ ഒന്നുമില്ല. ഞാൻ എല്ലാവരോടും സത്യസന്ധമായി മാത്രമേ ഇടപെടാറുള്ളു. പുറംമോടി കണ്ടു മയങ്ങുന്ന സമൂഹത്തിന്‍റെ ഭാഗമല്ല ഞാനെന്നും ഷാരൂഖ് പറഞ്ഞു.

Advertisement