ആ പേരിട്ടത് അവളാണ്; ഇപ്പോൾ പഠിക്കുകയാണ് ; മഹാലക്ഷ്മിയെ കുറിച്ച്‌ ദിലീപ്

114

സോഷ്യൽ മീഡിയയിൽ ഏറ്റവും ശ്രദ്ധനേടുന്ന സെലിബ്രിറ്റി ഫാമിലിയാണ് ദിലീപിന്റേത്. ദിലീപ് ഇടുന്ന ഓരോ പോസ്റ്റിനു വേണ്ടിയും ആരാധകർ കാത്തിരിക്കാറുണ്ട്. മഞ്ജുവാര്യരുമായുള്ള വിവാഹമോചനവും, കാവ്യാമാധവനുമായുള്ള പുനർ വിവാഹവും താരത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു. താരത്തിനെതിരെ നിരവധി ഗോസിപ്പുകളാണ് ഈ സമയത്ത് ഉയർന്ന് വന്നത്. ഗോസിപ്പുകൾക്ക് പഞ്ഞമില്ലാത്ത നടൻ കൂടിയാണ് ദിലീപ്.

ഇപ്പോഴിതാ മകളെ കുറിച്ച ദിലീപ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൗമുദി മൂവിസിന് നല്കിയ അഭിമുഖത്തിലാണ് താരം മകളെ കുറിച്ച് വാചാലനായത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; അവൾ ഭയങ്കര കാന്താരിയാണ്. കഴിഞ്ഞ രണ്ടു ദിവസം നെറ്റ് ഷൂട്ടൊക്കെ ആയിട്ട് രാവിലെ വൈകിയാണ് ഞാൻ എഴുന്നേറ്റത്. രാവിലെ സ്‌കൂളിൽ പോകുന്നതിന് മുൻപ് ഇവൾ വിളിച്ചു. ഞാൻ എടുത്തില്ല. പകരം എനിക്കൊരു വോയ്സ് നോട്ട് അയച്ചു.

Advertisements

Also Read
ഞാൻ വന്നതിന് റേറ്റിംഗ് ഉപ്പും മുളകും സീരിയലിന്റെ കുറഞ്ഞെന്ന് വരെ പറഞ്ഞു; മാനസികമായി വിഷമിപ്പിച്ച ട്രോളുകളെ കുറിച്ച് പാർവതി ദാസ്

അച്ഛനെ ഞാൻ ഇന്നലെ വിളിച്ചു, ഇന്നും വിളിച്ചു, ഫോൺ എടുത്തില്ല. ഞാൻ പോകുവാ’ എന്ന്. വോയ്സ് മെസേജ് അയച്ച ശേഷം കാവ്യയോട്, ഇനി അച്ഛൻ വിളിക്കും. അപ്പോൾ നമ്മൾ എടുക്കരുത്. അതേ നമുക്ക് ചെയ്യാൻ പറ്റൂ’ എന്നു പറഞ്ഞു. അച്ഛനെ ഞാൻ ഇന്നലെ വിളിച്ചു, ഇന്നും വിളിച്ചു, ഫോൺ എടുത്തില്ല. ഞാൻ പോകുവാ’ എന്ന്. വോയ്സ് മെസേജ് അയച്ച ശേഷം കാവ്യയോട്, ഇനി അച്ഛൻ വിളിക്കും. അപ്പോൾ നമ്മൾ എടുക്കരുത്. അതേ നമുക്ക് ചെയ്യാൻ പറ്റൂ’ എന്നു പറഞ്ഞു’

മാമാട്ടി എന്ന പേര് മോൾ തന്നെ അവൾക്ക് ഇട്ടതാണ്. മഹാലക്ഷ്മി എന്നാണ് മോൾടെ പേര്, ആര് ചോദിച്ചാലും പറയണം എന്നൊക്കെ പറഞ്ഞു കൊണ്ടുത്തിരുന്നു. പക്ഷെ മഹാലക്ഷ്മി എന്ന് പറയാൻ കഴിയുന്നില്ലായിരുന്നു. മാമാച്ചി എന്നാണ് പറഞ്ഞത്. അത് പിന്നീട് മാമാട്ടിയായി, എല്ലാവരും അങ്ങനെ തന്നെ വിളിക്കുകയായിരുന്നു. മീനാക്ഷിയും മഹാലക്ഷ്മിയും നല്ല കമ്ബനിയാണെ്. ചെറുപ്പത്തിൽ മീനാക്ഷി എങ്ങനെയിരുന്നോ, മഹാലക്ഷ്മിയും അതുപോലെ തന്നെയാണെന്നാണ് താരം പറഞ്ഞത്.

Also Read
ഞാൻ ഉൾവലിഞ്ഞ പ്രകൃതക്കാരനാണ്; ബിഗ് ബി ചെയ്തതിന് ശേഷം എനിക്ക് അധികം ഓഫറുകൾ വന്നിട്ടില്ല; തുറന്ന് പറഞ്ഞ് സിമ്രാന്റെ സഹോദരൻ

വീണ നന്ദകുമാർ നായികയായി എത്തുന്ന വോയ്‌സ് ഓഫ് സത്യനാഥനാണ് ദിലീപിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. റാഫിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നതും റാഫി തന്നെയാണ്. ജൂലൈ 14ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. വോയ്സ് ഓഫ് സത്യനാഥന് ശേഷം ബാന്ദ്ര എന്ന ചിത്രമാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Advertisement