ഷീലാമ്മ എല്ലാം തികഞ്ഞ പെണ്ണാണ്; ഷീലാമ്മ എന്നെ കെട്ടുമോ എന്ന് ജയന്‍ ചോദിച്ചു; സൂപ്പര്‍താരം ജയന്റെ ഞെട്ടിച്ച പെരുമാറ്റത്തെ കുറിച്ച് നടി ഷീല

1660

മലയാളികള്‍ക്ക് മറക്കാനാകാത്ത താരമാണ് ജയന്‍. അകാലത്തില്‍ വിടപറഞ്ഞ ആക്ഷന്‍ ഹീറോ ജയന്റെ സ്റ്റാര്‍ഡം ഇന്നു അദ്ദേഹത്തിന്റെ അഭാവത്തിലും മാഞ്ഞ് പോയിട്ടില്ല. പുതിയ താരങ്ങളെ പോലും പ്രചോദിപ്പിക്കുന്ന താരമാണ് ജയന്‍.

ജയന്‍ എന്ന പേരില്‍ പ്രശസ്തനായ താരത്തിന്റെ യഥാര്‍ഥ പേര് കൃഷ്ണന്‍ നായര്‍ എന്നാണ്.നേവി ഉദ്യോഗസഅഥനായിരുന്ന ജയന്‍ ജോലി ഉപേക്ഷിച്ചാണ് സിനിമയില്‍ സജീവമായത്. ചെറിയ വേഷങ്ങളിലൂടെ എത്തി പിന്നീട് വില്ലന്‍ വേഷത്തില്‍ തിളങ്ങുകയും നായകനായി മാറുകയും ചെയ്ത താരമാണ് ജയന്‍.

Advertisements

120 ലധികം മലയാള ചിത്രങ്ങളില്‍ അഭിനയിച്ച താരത്തെ ഒരു ആക്ഷന്‍ താരമായാണ് എന്നും ഓര്‍മ്മിക്കുന്നത്. സാഹസികത തന്നെയാണ് താരത്തിന്റെ ജീവന്‍ കവര്‍ന്നതും. ഇപ്പോഴിതാ നടി ഷീല ജയനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ALSO READ- നാലേമുക്കാലിന് എഴുന്നേല്‍ക്കും; മൂന്ന് ദിവസം ചെയ്താല്‍ നാലാമത്തെ ദിവസം തനിയെ ചെയ്യാം; അതിരാവിലെ ചെയ്യുന്നത് വെളിപ്പെടുത്തി മുക്ത

താരം കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയനെ കുറിച്ച് തുറന്നുസംസാരിക്കുന്നത്. 48 വര്‍ഷം മുമ്പ് ശാപമോക്ഷം എന്ന സിനിയുടെ ലൊക്കേഷനില്‍ വച്ചാണ് ചെറിയ വേഷം ചെയ്യുന്ന ജയനെ ആദ്യമായി കണ്ടതെന്നു ഷീല പറയുന്നു. അന്ന് വളരെ ചെറിയൊരു വേഷത്തിലാണ് ജയന്‍ അഭിനയിച്ചത്.

തന്നെ ആദ്യമായി കണ്ടപ്പോള്‍ വന്ന് കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിയിരുന്നു. എല്ലാവരോടും വളരെ നല്ല പെരുമാറ്റം ആയിരുന്നു അദ്ദേഹത്തിന്റെതെന്നും ഷീല ഓര്‍ക്കുന്നു. ഓരോ ഷോട്ട് കഴിയുമ്പോഴും ജയന്‍ തന്നോട് വന്ന് എങ്ങനെ ഉണ്ടായിരുന്നു ഷീലാമ്മേ എന്ന ചോദിക്കും. അപ്പോള്‍ താന്‍ പറയും വളരെ നന്നായിരുന്നു എന്ന്, അപ്പോള്‍ ആ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയാണെന്നും ഷീല വിവരിക്കുന്നു.

ALSO READ- അവസരം ചോദിച്ചപ്പോൾ നമ്മൾ എപ്പോഴാണ് ഭോഗിക്കുന്നത് എന്ന് സംവിധായകൻ മുഖത്ത് നോക്കി ചോദിച്ചു: ഷിബിലയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പിന്നീട് കുറേ സിനിമകളിലും ജയന്‍ ചെറിയ, വില്ലന്‍ വേഷങ്ങളിലെത്തി. ഒരു ദിവസം കൊണ്ട് നടനായി വന്ന താരമല്ല ജയനെന്നും സിനിമയിലേക്ക് എത്താന്‍ നന്നായി കഷ്ടപ്പെട്ടിട്ടൂള്ള ആളാണെന്നും ഷീല പറയുന്നു. എനിക്ക് ഒരുപാട് ബഹുമാനം തോന്നിയ ആളുകൂടിയാണ് ജയന്‍ എന്നും ഷീല പറയുന്നു.

ജയന്‍ വിവാഹം കഴിക്കാത്തതിനെ കുറിച്ച് താന്‍ നിരന്തരം ചോദിച്ചിരുന്നു എന്നും ഷാല പറയുന്നു. അപ്പോഴൊക്കെ സിനിമയില്‍ ഒന്നു നന്നാകട്ടെ എന്നിട്ട് കല്യാണം കഴിക്കുമെന്നും വീട്ടില്‍ പോകുമ്പോള്‍ അമ്മയും ഇതേ കാര്യം ചോദിക്കുമെന്നാണ് ജയന്‍ പറഞ്ഞിരുന്നത്.

സിനിമാ ലോകത്ത് തന്നോട് വിവാഹത്തെപ്പറ്റി ചോദിക്കുന്നത് ഷീലാമ്മ മാത്രമാണെന്നും ജയന്‍ മറുപടി നല്‍കിയിരുന്നെന്ന് ഷീല പറയുന്നു. പിന്നീട് ഒരു രണ്ടു വര്‍ഷം കഴിഞ്ഞ് അദ്ദേഹത്തെ വീണ്ടും കണ്ടപ്പോള്‍ വിവാഹ കാര്യം ചോദിച്ചു. ഏതായാലും നിങ്ങള്‍ വിവാഹം കഴിച്ച് കഴിഞ്ഞ് ഭാര്യയുമായി എന്റെ വീട്ടില്‍ വരണം എന്ന് വരെ ജയനോട് അന്ന് പറഞ്ഞിരുന്നു എന്നും ഷീല പറയുന്നുണ്ട്.

പക്ഷെ, ഇതുകേട്ട ജയന്‍ പെട്ടെന്ന് എന്നോട് ചോദിച്ചത് ഷീലാമ്മ എന്നെ കെട്ടുമോ എന്നായിരുന്നു. അപ്രതീക്ഷിതമായി അങ്ങനെ കേട്ടപ്പോള്‍ ഞാന്‍ ആകെ വല്ലാതെ ആയി.

അപ്പോള്‍ ജയന്‍, ഷീലാമ്മയെ പോലൊരു പെണ്ണിനെയേ ഞാന്‍ കല്യാണം കഴിക്കൂ. എന്റെ സങ്കല്‍പ്പത്തിലെ പെണ്ണ് ഇതുപോലെയാണ്, ഷീലാമ്മയെ പോലെ. എല്ലാം തികഞ്ഞ പെണ്ണ് എന്നായിരുന്നു ജയന്‍ പറഞ്ഞതെന്നും ഷീല ഓര്‍മ്മിക്കുന്നു. അന്ന് ജയന്‍ അത് തമാശക്ക് പറഞ്ഞതായിരുന്നു എങ്കിലും അത് കേട്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നാണ് ഷീല പറയുന്നത്.

Advertisement