ആദ്യമായി നിര്‍മ്മിച്ച ചിത്രം വന്‍ ഫ്‌ളോപ്പായിരുന്നുവെന്ന് ഷീലു, അച്ഛനായിരുന്നില്ലേ നായകന്‍, കൂടുതല്‍ ഒന്നും പറയേണ്ടെന്ന് ധ്യാന്‍ ശ്രീനിവാസനും

426

അച്ഛന്‍ ശ്രീനിവാസന്റെയും ചേട്ടന്‍ വിനീത് ശ്രീനിവാസന്റെയും പാത പിന്തുടര്‍ന്ന് സിനിമയില്‍ എത്തിയ ധ്യാന്‍ ശ്രീനിവാസന്‍ മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനും അറയിപ്പെടുന്ന സംവിധായകനുമാണ്. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഒരുപോലെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനാണ് ധ്യാന്‍ ശ്രീനിവാസന്‍.

Advertisements

താരപുത്രന്‍ ആണെങ്കിലും താരജാഡകള്‍ ഇല്ലാതെയുള്ള പെരുമാറ്റമാണ് ധ്യാനിന് ആരാധകരുടെ പ്രശംസ നേടി കൊടുക്കുന്നത്. വിനീത് ശ്രീനിവാസന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തിര എന്ന ചിത്രത്തിലൂടെ ആയിരുന്നു ധ്യാനിന്റെ സിനിമാ അരങ്ങേറ്റം.

Also Read: ക്യാമറ ഓഫായിട്ട് നീ വിളിക്കൂ, ബാക്കി അപ്പോള്‍ പറയാം; രാത്രിയില്‍ റോഡില്‍ പെട്ടുപോയെന്ന് പറഞ്ഞ് ഭര്‍ത്താവിനെ വിളിച്ച ഭുവനേശ്വരിയോട് ഭാര്യ കാവേരി

പിന്നീട് കുഞ്ഞിരാമായണം ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ ധ്യാന്‍ ശ്രീനിവാസന്‍ അഭിനയിച്ചു. നിവിന്‍ പോളി, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. ധ്യാന്‍ നായകനാവുന്ന പുതിയ ചിത്രം വീകം ഡിസംബര്‍ ഒമ്പതിന് തിയ്യേറ്ററുകളിലെത്തുകയാണ്.

Also Read: ‘കൊറേ കുശുമ്പും, പുച്ഛവും, തേപ്പും എല്ലാമാണ് എന്നെ കുറിച്ചും എന്റെ സിനിമയെ കുറിച്ചും കേള്‍ക്കുന്നത്’, നെഗറ്റീവ് റിവ്യൂസ് എഴുതുന്നവര്‍ക്ക് പ്രത്യേക നന്ദിയെന്ന് അല്‍ഫോണ്‍സ് പുത്രന്‍

നടി ഷീലു എബ്രഹാമും എബ്രഹാം മാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ധ്യാനും ഷീലവും. താന്‍ നിര്‍മ്മിച്ച വീപ്പിങ് ബോയ് എന്ന ആദ്യ ചിത്രം വന്‍ ഫ്‌ളോപ്പായിരുന്നുവെന്ന് ഷീലു പറയുന്നു.

തന്റെ അച്ഛനായിരുന്നു അതിലെ നായികനെന്നും എന്തുകൊണ്ട് ചിത്രം ഫ്‌ളോപ്പായി എന്ന് ഇനി പറയേണ്ടല്ലോ എന്ന് ധ്യാനും പറഞ്ഞു. താന്‍ വേറെയും സിനിമകള്‍ ചെയ്തിട്ടുണ്ട്. പലതും പൊട്ടിയിട്ടുണ്ട്, എന്നാല്‍ സിനിമ ചെയ്ത് കുത്തുപാള എടുത്തിട്ടില്ലെന്നും ഷീലു കൂട്ടിച്ചേര്‍ത്തു.

Advertisement