ഒരിക്കല്‍ പോലും ലാല്‍ മമ്മൂട്ടിയെ കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല, എന്നിട്ടും മമ്മൂട്ടി ഫാന്‍സ് ലാലിന്റെ സിനിമകളെ ഡീഗ്രേഡ് ചെയ്യുന്നു, ചര്‍ച്ച ചെയ്യപ്പെടണം, തുറന്നടിച്ച് ഷിബു ബേബി ജോണ്‍

239

വളരെ ഹൈപ്പോടെ തിയ്യേറ്ററുകളിലെത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആദ്യ ചിത്രം കൂടിയായ വാലിബന് തിയ്യേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Advertisements

ചിത്രത്തെ മനഃപ്പൂര്‍വ്വം ഡീഗ്രേഡ് ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് നിര്‍മ്മാതാവ് ഷിബു ബേബി ജോണ്‍ പറയുന്നത്. എന്തിന് വേണ്ടിയാണ് ചിത്രം ഡീഗ്രേഡ് ചെയ്യപ്പെടുന്നത് എന്ന കാര്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

Also Read:ഗോപികയ്ക്ക് പ്രത്യേകിച്ചു ഉപദേശം കൊടുക്കാന്‍ പറ്റിയില്ല, നടി രക്ഷാ രാജ് പറയുന്നു

തങ്ങളെ സംബന്ധിച്ചിടത്തോളം ചിത്രത്തിന്റെ പ്രൊഡക്ടിനെ കുറിച്ച് സംതൃപ്തരാണ്. എന്നാല്‍ മോഹന്‍ലാലിന്റെ ഒരു സിനിമ റിലീസ് ചെയ്യുമ്പോള്‍ മമ്മൂട്ടി ഫാന്‍സ് അത് ഡീഗ്രേഡ് ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ടെന്നും എന്നാല്‍ മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ നല്ല അടുപ്പമാണെന്നും ഷിബു പറഞ്ഞു.

മലൈക്കോട്ടൈ വാലിബന് ഒത്തിരി അഭിനന്ദനങ്ങള്‍ കിട്ടിയിട്ടുണ്ട്. അതില്‍ തങ്ങള്‍ സംതൃപ്തരാണെന്നും തനിക്ക് മോഹന്‍ലാലുമായി 40 വര്‍ഷത്തെ പരിചയമുണ്ടെന്നും ഒരിക്കല്‍പോലും മമ്മൂട്ടിയെ കുറിച്ച് മോഹന്‍ലാല്‍ മോശമായി ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്നും ഷിബു പറയുന്നു.

Also Read;എന്തൊരു ക്യൂട്ടാണ്; സാരിയില്‍ കിടിലന്‍ ലുക്കില്‍ മൃദുല വിജയ് , ജിപിയുടെ ഗോപികയുടെ വിവാഹത്തിന് താരം എത്തിയപ്പോള്‍

എന്തിന് വേണ്ടിയാണ് ഫാന്‍സുകാര്‍ തമ്മില്‍ വഴക്ക് കൂടുന്നത്. പരസ്യമായി മമ്മൂട്ടി എത്ര തവണ ലാലിനെ അനുകൂലിച്ച് സംസാരിച്ചിട്ടുണ്ടെന്നും അവര്‍ തമ്മില്‍ വലിയ സൗഹൃദമാണെന്നും ഷിബു പറയുന്നു.

Advertisement