കുറേ പടങ്ങള്‍ വാരിവലിച്ച് ചെയ്തതാണ് പറ്റിയ തെറ്റ്, മോഹന്‍ലാലിനും മുകളില്‍ എത്തേണ്ട നടനായിരുന്നു, സായ് കുമാറിനെ കുറിച്ച് ബൈജു അമ്പലക്കര പറയുന്നു

217

മലയാളി സിനിമാപ്രേമികളുടെ പ്രിയങ്കരനായ നടനാണ് സായികുമാര്‍. സൂപ്പര്‍ഹിറ്റ് സംവിധാന ജോഡികളായിരുന്ന സിദ്ധീഖ് ലാലിന്റെ റാംജിറാവും സ്പീക്കിങ് എന്ന ചിത്രത്തിലൂടെയായിരുന്നു സായി കുമാര്‍ സിനിമയിലേക്ക് എത്തിയത്.

Advertisements

സായ്കുമാര്‍ ഒരു കാലത്ത് നായക വേഷങ്ങള്‍ ചെയ്തിരുന്നുഎ ങ്കിലും പിന്നീട് സഹനടനായും വില്ലനായും ഒക്കെ മാറുക ആയിരുന്നു. എന്നിരുന്നാലും മികച്ച കഥാപാത്രങ്ങളെ ആയിരുന്നു നാടകരംഗത്ത് നിന്നും എത്തിയ സായ് കുമാറിന് ലഭിച്ചിരുന്നത്.

Also Read;ട്രെയ്‌ലര്‍ കണ്ട ശേഷം ഒരു ഫാന്റസിയുടെ ലോകത്തേക്ക് പറക്കാനുള്ള മനസ്സുമായാണ് വാലിബന്‍ കണ്ടത്; ചിത്രത്തെ കുറിച്ച് മഞ്ജു വാര്യര്‍

മലയാള സിനിമയ്ക്ക് വില മതിക്കാനാവാത്ത സംഭവാനകള്‍ നല്‍കിയ പ്രശസ്ത നടന്‍ കോട്ടക്കര ശ്രീധരന്റെ മകനാണ് സായ് കുമാര്‍. ഇപ്പോഴിതാ സായ് കുമാറിനെ കുറിച്ച് നിര്‍മ്മാതാവ് ബൈജു അമ്പലക്കര പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

കഥാപാത്രങ്ങള്‍ നോക്കാതെ അഭിനയിച്ചതുകൊണ്ടാണ് സായ് കുമാറിന് വളരാന്‍ കഴിയാതിരുന്നത്. റാംജി റാവു സിനിമക്ക് ശേഷം സായ് കുമാരിന് ഒത്തിരി പടങ്ങള്‍ കിട്ടിയരുന്നുവെന്നും എന്നാല്‍ നല്ലതുനോക്കി തെരഞ്ഞെടുക്കാന്‍ കഴിയാത്തതിനാലാണ് അദ്ദേഹം പരാജയത്തിലേക്ക് പോയതെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.

Also Read:ഗോപികയ്ക്ക് പ്രത്യേകിച്ചു ഉപദേശം കൊടുക്കാന്‍ പറ്റിയില്ല, നടി രക്ഷാ രാജ് പറയുന്നു

വാരിവലിച്ച് കുറേ സിനിമകള്‍ അഭിനയിച്ചു. മോഹന്‍ലാലിനും മുകളിലെത്തേണ്ട നടനായിരുന്നുവെന്നും വളരെ റേഞ്ചുള്ള നടനാണെന്നായിരുന്നു സായ് കുമാറിനെ പറ്റി തന്നോട് മമ്മൂട്ടി പറഞ്ഞതെന്നും ഇടക്ക് അദ്ദേഹത്തിന് പറ്റിയ മറ്റൊരു അബദ്ധം എന്തെന്നാല്‍ അദ്ദേഹം ശരീരം നോക്കിയില്ലെന്നതാണെന്നും ബൈജു പറയുന്നു.

Advertisement