ജിപിക്കൊപ്പം ഗോപിക പോകുന്നത് കണ്ട് കരഞ്ഞ് ദേവൂട്ടി, ചെറിയമ്മ പോയതിന്റെ വിഷമത്തിലാണ് മകളെന്ന് സജിത ബേട്ടി, വീഡിയോ വൈറല്‍

124

കഴിഞ്ഞ ദിവസമായിരുന്നു നടി ഗോപിക അനിലിന്റെയും ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹം കഴിഞ്ഞത്. വളരെ ആര്‍ഭാടപൂര്‍വ്വം നടത്തിയ കല്യാണത്തിന്റെ എല്ലാ പരിപാടികളുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Advertisements

ഒത്തിരി സിനിമാതാരങ്ങള്‍ പങ്കെടുത്ത വിവാഹത്തിന് ഹല്‍ദി, സംഗീത്, അയനിയൂണ്, തുടങ്ങി ഒത്തിരിയേറെ ചടങ്ങുകളുണ്ടായിരുന്നു. ജിപിയുടെയും ഗോപികയുടെയും വിവാഹത്തിന് ഗോപിക തിളങ്ങി നിന്ന സാന്ത്വനം സീരിയലിലെ താരങ്ങളും പങ്കെടുക്കാനെത്തിയിരുന്നു.

Also Read:ട്രെയ്‌ലര്‍ കണ്ട ശേഷം ഒരു ഫാന്റസിയുടെ ലോകത്തേക്ക് പറക്കാനുള്ള മനസ്സുമായാണ് വാലിബന്‍ കണ്ടത്; ചിത്രത്തെ കുറിച്ച് മഞ്ജു വാര്യര്‍

സാന്ത്വനത്തില്‍ അഭിനയിക്കുന്ന ദേവൂട്ടിയും ഗോപിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ചെറിയമ്മേ എന്നാണ് ദേവൂട്ടി സീരിയലിലും യഥാര്‍ത്ഥത്തിലും ഗോപികയെ വിളിക്കുന്നത്. ഇപ്പോഴിതാ വിവാഹത്തിനെത്തിയ ദേവൂട്ടിയുടെ വീഡിയോയാണ് വൈറലാവുന്നത്.

ഗോപിക കല്യാണം കഴിഞ്ഞ് ജിപിയുടെ കൂടെ പോയതിന്റെ വിഷമത്തില്‍ കരയുകയായിരുന്നു ദേവൂട്ടി. അഞ്ജലി ചെറിയമ്മ ജിപിയുടെ കൂടെ പോയപ്പോള്‍ അവള്‍ക്ക് വിഷമമായി എന്ന് ദേവൂട്ടിയുടെ അമ്മ നടി സജിത ബേട്ടി പറയുന്നു.
അതിനിടെ ജിപിക്കൊപ്പം പോകുന്നതിന് മുമ്പ് ദേവൂട്ടിയെ ഗോപിക കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്ന മറ്റൊരു വീഡിയോയും വൈറലായിരുന്നു.

Also Read:മമ്മൂക്കയുടെ കൂടെ നടക്കുന്നത് അവസരം കിട്ടാനാണോ ? ; താരത്തെ കുറിച്ച് രമേഷ് പിഷാരടി

സാന്ത്വനത്തില്‍ ഗോപികയുടെ കഥാപാത്രത്തിന്റെ പേരാണ് അഞ്ജലി. ഗോപികയുടെ വിവാഹത്തിന്റെ രണ്ട് ദിവസം മുമ്പായിരുന്നു പരമ്പര അവസാനിച്ചത്. ഇതിലൂടെയായിരുന്നു ഗോപിക ഏറെ ശ്രദ്ധനേടിയത്.

Advertisement