അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു, ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ മോഹന്‍ലാല്‍ എന്ന നടനെയല്ല ഞാന്‍ കണ്ടത്, തുറന്ന് പറഞ്ഞ് അനശ്വര രാജന്‍

147

വളരെ പെട്ടെന്ന് തന്നെ മലയാളി സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനശ്വര രാജന്‍. 2018 ല്‍ പുറത്തിറങ്ങിയ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ നായികയായി ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് ആണ് അനശ്വര രാജന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

Advertisements

ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയ ആകാന്‍ അനശ്വരയ്ക്ക് കഴിഞ്ഞു ആദ്യ ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം 2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രം ഏറെ ശ്രദ്ധേയമായി മാറി. കീര്‍ത്തി എന്ന കഥാപാത്രത്തെ ആണ് ചിത്രത്തില്‍ അനശ്വര അവതരിപ്പിച്ചത്.

Also Read:ജിപിക്കൊപ്പം ഗോപിക പോകുന്നത് കണ്ട് കരഞ്ഞ് ദേവൂട്ടി, ചെറിയമ്മ പോയതിന്റെ വിഷമത്തിലാണ് മകളെന്ന് സജിത ബേട്ടി, വീഡിയോ വൈറല്‍

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് അനശ്വര പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നീട് സൂപ്പര്‍ ശരണ്യ, പ്രണയ വിലാസം തുടങ്ങിയ ചിത്രങ്ങളിലൂടെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി. ഇപ്പോഴിതാ മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം നേരിലും ജയറാം മമ്മൂട്ടി ചിത്രം ഓസ്ലറിലും അമ്പരപ്പിക്കുന്ന പ്രകടനമാണ് അനശ്വര കാഴ്ചവെച്ചിരിക്കുന്നത്.


നേരില്‍ അന്ധയായ യുവതിയെയാണ് അനശ്വര അവതരിപ്പിച്ചത്. അനശ്വരയുടെ കരിയറിലെ ബെസ്റ്റ് സിനിമയാണ് നേര്. ഇപ്പോഴിതാ നേരിലെ കൈമാക്‌സ് സീന്‍ ഷൂട്ട് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് അനശ്വര. ആ സീനില്‍ കേസ് ജയിച്ചപ്പോള്‍ അനശ്വരയുടെ കഥാപാത്രം കൈകൂപ്പി നന്ദി പറയുമ്പോള്‍ മോഹന്‍ലാലിന്റെ കണ്ണുകള്‍ നിറയുന്നുണ്ട്.

Also Read:കുറേ പടങ്ങള്‍ വാരിവലിച്ച് ചെയ്തതാണ് പറ്റിയ തെറ്റ്, മോഹന്‍ലാലിനും മുകളില്‍ എത്തേണ്ട നടനായിരുന്നു, സായ് കുമാറിനെ കുറിച്ച് ബൈജു അമ്പലക്കര പറയുന്നു

ശരിക്കും അപ്പോള്‍ താന്‍ മോഹന്‍ലാല്‍ എന്ന നടനെയല്ല, മറിച്ച് മോഹന്‍ ന്നെ കഥാപാത്രത്തെയാണ് കണ്ടതെന്നും എല്ലാവര്‍ക്കും ആ സീന്‍ ചെയ്തപ്പോള്‍ സന്തോഷം തോന്നിയെന്നും സിനിമ കഴിഞ്ഞത് ഒത്തിരി സന്തോഷത്തോടെയായിരുന്നുവെന്നും അനശ്വര പറയുന്നു.

Advertisement