മമ്മൂക്കയുടെ കൂടെ നടക്കുന്നത് അവസരം കിട്ടാനാണോ ? ; താരത്തെ കുറിച്ച് രമേഷ് പിഷാരടി

50

മലയാളികളുടെ പ്രിയപ്പെട്ട നടനും അവതാരകനും സംവിധായകനുമാണ് രമേഷ് പിഷാരടി. മിമിക്രി രംഗത്ത് നിന്ന് മിനിസ്‌ക്രീനിലും പിന്നീട് സിനിമാ രംഗത്തേക്കും എത്തിയ രമേഷ് പിഷാരടി മലയാള സിനിമയിൽ തന്റേതായ ഒരു ഇടം നേടിയെടുക്കുക ആയിരുന്നു.

Advertisements

ഇപ്പോൾ നടൻ മമ്മൂട്ടിയും താനും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് രമേഷ് പിഷാരടി പറയുന്നത്. മമ്മൂക്കയുമായുള്ള ബന്ധം സൗഹൃദമാണെന്ന് അധികാരത്തോടെ പറയാൻ കഴിയില്ലെന്ന് രമേഷ് പിഷാരടി പറയുന്നു.

എനിക്ക് അദ്ദേഹത്തോട് സ്നേഹവും ബഹുമാനവും ആണ്. തിരിച്ച് അദ്ദേഹത്തിന് എന്നോട് സ്നേഹവും പരിഗണനയുമാണ്. എന്നിലേക്കുള്ള അദ്ദേഹത്തിന്റെ പരിഗണന അല്പം നീട്ടി വരച്ചു എന്നാണ് എന്റെ വിശ്വാസം താരം പറഞ്ഞു.

also read
എന്തൊരു ക്യൂട്ടാണ്; സാരിയില്‍ കിടിലന്‍ ലുക്കില്‍ മൃദുല വിജയ് , ജിപിയുടെ ഗോപികയുടെ വിവാഹത്തിന് താരം എത്തിയപ്പോള്‍
മമ്മൂക്കയ്ക്ക് എന്താണ് എന്നോട് ഒരു പ്രത്യേക താത്പര്യവും, ഇഷ്ടവും എന്ന് പലരും ചോദിച്ചിട്ടുണ്ട്. സത്യത്തിൽ എനിക്കത് അറിയില്ല. എന്താണെന്ന് ഞാൻ അന്വേഷിക്കാൻ ശ്രമിച്ചിട്ടില്ല. ഇപ്പോൾ കിട്ടുന്ന ഈ സ്നേഹവും അടുപ്പവും എന്നെ സംബന്ധിച്ച് വലിയ ഭാഗ്യമാണ്. ഇനി ഇന്ന കാരണം കൊണ്ടാണ് എന്നോട് ഇഷ്ടം എന്ന് ഞാൻ അറിഞ്ഞാൽ, കൂടുതൽ സ്നേഹവും പരിഗണനയും കിട്ടാൻ ഒരുപക്ഷെ ആ സംഗതി കുറച്ചുകൂടെ കൂട്ടിയിട്ട് അഭിനയിക്കാൻ ഞാൻ ശ്രമിയ്ക്കും അത് വേണ്ടെന്നും രമേഷ് പിഷാരടി പറഞ്ഞു.

പിന്നെ മമ്മൂക്കയുടെ കൂടെ ഞാൻ നടക്കുന്നത് അവസരം കിട്ടാനാണ് എന്ന് പലരും പറയുന്നു, അങ്ങനെയെങ്കിൽ അദ്ദേഹത്തെ നായകനാക്കി ഞാൻ സംവിധാനം ചെയ്ത സിനിമയിൽ എനിക്ക് അഭിനയിക്കാമായിരുന്നു. അത് ചെയ്തില്ല. അല്ലെങ്കിൽ അദ്ദേഹം അഭിനയിക്കുന്ന സിനിമകളിലെല്ലാം എനിക്കൊരു വേഷം ഉണ്ടാവണമായിരുന്നു. ഒന്ന് രണ്ട് സിനിമകളിലല്ലാതെ ഞാൻ അഭിനയിച്ചിട്ടില്ല. അത് ഒരു അമൂല്യമായ സ്നേഹ ബന്ധമാണ്.

പിന്നെ കളിയാക്കുന്നവരോട്, ഇത് ഞാൻ ഇനിയും തുടരും. പണ്ട് മിമിക്രി കളിച്ചു നടന്നിരുന്ന കാലത്ത് സിനിമാക്കാരെ പരിചയപ്പെടണം എന്ന ആഗ്രഹം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ആ എനിക്ക് ഇന്ന് മമ്മൂക്കയെ പോലൊരാൾക്കൊപ്പം കൂടെ നടക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിൽപരം വലിയ ബഹുമതി എനിക്ക് വേറെ കിട്ടാനില്ല രമേഷ് പിഷാരടി പറഞ്ഞു.

 

Advertisement