Home Entertainment Celebrities

ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം, മോഹന്‍ലാലിനെ നേരിട്ട് കണ്ട സന്തോഷത്തില്‍ ഷിജിലി, വൈറലായി പോസ്റ്റ്

143

വലിയൊരു സമൂഹത്തിന് ആകെ അതിജീവനത്തിന്റെ പ്രതീകമാണ് ഇന്ന് ഷിജിലി കെ ശശിധരന്‍. ജന്മനാ അസ്ഥികള്‍ പൊടിയുന്ന അസുഖമാണ് ഷിജിലിക്ക്. എന്നാല്‍ ഇതൊന്നും ഷിജിലിയെ തളര്‍ത്തിയിട്ടില്ല. ഇന്ന് സ്വന്തം കാലില്‍ നില്‍ക്കുകയാണ് ഷിജിലി.

Advertisements

എല്ലാ പരിമിതികളെയും അതിജീവിച്ച് ഇന്ന് ജീവിതത്തില്‍ മുന്നേറുകയാണ് ഷിജിലി. കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശിയാണ് ഷിജിലി. ഇന്ന് ഇലക്ട്രിക് വീല്‍ച്ചെയറില്‍ ലോട്ടറി വില്‍പ്പനയുമായി കോഴിക്കോട് ജില്ലയിലെ മങ്കൊമ്പ് പ്രദേശത്ത് സജീവമാണ് ഷിജിലി.

Also Read: ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് താമസം മാറി മേഘ്‌ന വിൻസന്റ്; സ്വന്തമായി വീടില്ലാത്തവൾ എന്ന് പറഞ്ഞവർക്ക് മുന്നിൽ തലയുയർത്തി താരം

ഷിജിലിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലിനെ നേരിട്ട് ഒരുതവണയെങ്കിലും കാണണം എന്നത്. ആ ആഗ്രഹം സാധിച്ചിരിക്കുകയാണ് ഇപ്പോള്‍.

തന്റെ ഇഷ്ടനായകനെ കാണണെമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് ഇന്ന് ഷിജിലി. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ഷിജിലി പങ്കുവെച്ച പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

Also Read: എനിക്ക് കുഞ്ഞുങ്ങളെ ഇഷ്ടമാണ്, പക്ഷെ എനിക്ക് എന്റെ കുഞ്ഞുങ്ങളെ ആവശ്യമില്ല; നിലവിൽ ഞാൻ ഗർഭിണി അല്ല; സ്വവർഗാനുരാകിയിൽ നിന്ന ഗർഭിണി ആയെന്നെ വാർത്തകളോട് പ്രതികരിച്ച് തെലുങ്ക് താരം പുനർനവി

ലാലേട്ടനൊപ്പം തന്റെ ജീവിതത്തിലെ മനോഹമായ നിമിഷങ്ങളില്‍ എന്നായിരുന്നു മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഷിജിലി കുറിച്ചത്. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനാണ് ഷിജിലിയുടെ ആഗ്രഹം സാധിച്ച് കൊടുത്തത്.

Advertisement