പ്രശ്‌നം പ്രണയിക്കുന്നവരല്ല; അത് എത്തി നോക്കുന്നവരാണ്; സദാചാരത്തെ കുറിച്ച് ഷൈൻ ടോം ചാക്കോക്ക് പറയാനുള്ളത് ഇങ്ങനെ

84

അസിസ്റ്റൻഡ് ഡയറക്ടറായി വന്ന് പിന്നീട് താരമായി മാറിയ നടനാണ് ഷൈൻ ടോം ചാക്കോ. ഷൈനിന്റെ സംസാരം ക്ലിയറല്ലെന്നും, അദ്ദേഹം ലഹരി ഉപയോഗിച്ചാണ് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുന്നതെന്നും ആക്ഷേപങ്ങൾ വരാറുണ്ട്. അടുത്തിടെ താരം വിമാനത്തിന്റെ കോക്പിറ്റിൽ കയറിയതിനെതിരെ നിരവധി വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്.

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ട നടൻ ഷൈൻ ടോം ചാക്കോയായിരിക്കും. സിനിമ എന്താണെന്നും അതിലെ കഷ്ടപ്പാട് എങ്ങനെയാണെന്നും തിരിച്ചറിയാൻ കഴിഞ്ഞത് കൊണ്ടാവണം തന്റെ എല്ലാ സിനിമകളുടെയും പ്രമോഷനിൽ പങ്കെടുക്കാൻ താരം ശ്രമിക്കാറുണ്ട്. നിലവിൽ താരത്തിന്റേതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്.

Advertisements

Also Read
ഇതെന്താ കസേരക്കളിയോ; ചിമ്പുവിന്റെ അടുത്ത് നിന്നും സീറ്റ് മാറി ഇരുന്ന് തൃഷ; ഇവർക്കിടയിലെ ദാമ്പത്യം മനോഹരമായിരിക്കുമെന്ന് ആരാധകർ

ഇപ്പോഴിതാ താരം തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയക്ക് നല്കിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ‘മറ്റൊരാളെ ഉപദ്രവിക്കാത്ത രീതിയിൽ പ്രതികരിക്കാം. ഇന്റർവ്യൂവിൽ മാറ്റം വരണമെന്ന് തോന്നുന്നില്ല. എല്ലാവരും എല്ലാം ഒരുപോലെ ഹാൻഡിൽ ചെയ്യില്ല.’ ‘മൂടിന് തീപിടിച്ച് ഇരിക്കുമ്പോൾ വീണ്ടും വന്ന് സിഗരറ്റ് കൊണ്ടും പന്തം കൊണ്ടും കുത്തുന്നത് ശരിയല്ല. അപ്പോൾ പ്രതികരണം മാറും.

സിനിമയിൽ ഓരോരുത്തരുടെ ഡേറ്റ് കഷ്ടപ്പെട്ട് വാങ്ങുന്നതാണ്. അത് മറ്റൊരാൾ വരാത്തതിന്റെ പേരിൽ നഷ്ടപ്പെട്ടാൽ പിന്നെ ഒരുപാട് നാൾ കാത്തിരിക്കേണ്ടി വരും ആ സീനെടുക്കാൻ. പനിയാണെങ്കിലും സെറ്റിൽ പോയി ഇരിക്കാമല്ലോ.’ ‘മേലനങ്ങി വലിയ അധ്വാനം ഇല്ലല്ലോ. അതുകൊണ്ടാണ് അസുഖം വന്നാലും റെസ്റ്റ് എടുക്കാതെ അഭിനയിക്കാൻ പോകുന്നത്. ബാക്കി കെയർ സെറ്റിൽ നിന്നും കിട്ടും’

Also Read
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഗാംഭീര്യം എനിക്ക് ഇല്ലെന്ന് ഷാജി കൈലാസിനും രഞ്ജി പണിക്കർക്കും അറിയാമായിരുന്നു, അവരുടെ ചിത്രത്തിൽ നായകനായി ഹിറ്റടിച്ചെന്ന് ജഗദീഷ്

സദാചാരം എല്ലാവരുടെ ഉള്ളിലുമുണ്ട്. പ്രണയിക്കുന്നതല്ല പ്രശ്‌നം. അത് എത്തിനോക്കി പറയുന്നവരാണ് പ്രശ്‌നം. പാമ്പ് ഇണചേരുന്നത് കാണുമ്പോൾ ആരും ശല്യപ്പെടുത്താൻ പോകില്ല. കാരണം പാമ്പിനെ പേടിയാണ് ആളുകൾക്ക്’ ഷൈൻ വ്യക്തമാക്കി. തെലുങ്കിൽ നാനി നായികനായി അഭിനയിച്ച ബിഗ് ബജറ്റ് സിനിമ ദസറയിൽ ഷൈൻ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിൽ കീർത്തി സുരേഷാണ് നായികയായി എത്തുന്നത്.

Advertisement