Home Entertainment Celebrities

‘സകലകലാവല്ലഭന്‍’; മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ഗാനം അസാധ്യമായി പാടി ഷൈന്‍, ഒപ്പം ബാബുരാജും, വീഡിയോ വൈറല്‍

118

അസിസ്റ്റന്‍ഡ് സംവിധായകനില്‍ നിന്ന് നടനിലേക്കുള്ള ദൂരം താണ്ടിയ വ്യക്തിയാണ് ഷൈന്‍ ടോം ചാക്കോ. അഭിനയിക്കാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം ഒഴിവാക്കാതെ സിനിമകളില്‍ നിന്ന് സിനിമകളിലേക്കുള്ള യാത്രയിലാണ് താരമിപ്പോള്‍.

Advertisements

അതുകൊണ്ട് തന്നെ തെലുങ്ക് സിനിമയിലേക്ക് വരെ എത്തി നില്ക്കുകയാണ് ഷൈന്‍. നാനിയുടെ ദസറയില്‍ വില്ലന്‍ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഏത് വേഷവും അനായാസമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന നടനാണ് ഷൈന്‍.

Also Read: ഞാനൊരു മമ്മൂക്ക ഫാന്‍, മോഹന്‍ലാല്‍ ഫാന്‍സുമായി പലപ്പോഴും തര്‍ക്കിച്ചിട്ടുണ്ട്, തുറന്നുപറഞ്ഞ് ലുക്ക്മാന്‍ അവ്‌റാന്‍

തനിക്ക് അഭിനയിക്കാന്‍ മാത്രമല്ല ഡാന്‍സ് ചെയ്യാനും കഴിയുമെന്ന് അടുത്തിടെ ഷൈന്‍ തെളിയിച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് അഭിനയവും ഡാന്‍സും മാത്രമല്ല പാട്ടുപാടാനും പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് ഷൈന്‍. മോഹന്‍ലാലിന്റെ ചിത്രത്തിലെ പാട്ടാണ് ഷൈന്‍ പാടിയത്.

രാവിന്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ എന്ന ഗാനമാണ് ഷൈന്‍ പാടുന്നത്. ഷൈനൊപ്പം നടന്‍ ബാബുരാജുമുണ്ട്. അതിമനോഹരമായിട്ടാണ് ഷൈന്‍ പാട്ടുപാടുന്നത്. അഭിനേത്രിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസാണ് പാട്ടുപാടുന്ന ഷൈനിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Also Read: ചുമ്മാ ഒരു സഹോദരിയുടെ റോളാവരുതെന്ന് ആദ്യമേ പറഞ്ഞിരിന്നു, അങ്ങനെ കുറച്ച് ഫൈറ്റ് സീനൊക്കെ കിട്ടി, പക്ഷേ അതൊക്കെ കട്ട് ചെയ്തു, ലിയോയെ കുറിച്ച് മഡോണ പറയുന്നു

എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍ടെയ്ന്‍മെന്റ് ഈ മനുഷ്യനുള്ള നിര്‍വചനം എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. സകലകലാവല്ലഭന്‍ എന്നാണ് പലരും ഷൈനിനെ കുറിച്ച് പറയുന്നത്.

Advertisement