ഇരുവശത്തും മുടി പിന്നിയിട്ട്, സ്‌കൂള്‍ കുട്ടിയായി ഷംന കാസിം; സ്‌കൂളിലേക്കുള്ള മടങ്ങിപ്പോക്ക് ആണോ എന്ന് ആരാധകരും!

279

മലയാളം മിനിസ്‌ക്രീന്‍ റിയാലിഷോയിലൂടെ സിനിമാ അഭിനയരംഗത്ത് എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് നടി ഷംന കാസ്സിം. മികച്ച ഒരു നര്‍ത്തകി കൂടിയായ ഷംന കാസ്സിം 2004ല്‍ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ ആണ് സിനമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും സജീവമാണ്. ഇപ്പോള്‍ മലയാളി പ്രേക്ഷകരും തെന്നിന്ത്യന്‍ സിനിമാ ലോകവും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് ഷംന കാസിം. പൂര്‍ണ്ണ എന്ന പേരിലാണ് നടിയെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് അറിയപ്പെടുന്നത്.

Advertisements

അതേ സമയം വിവാഹത്തെ തുടര്‍ന്ന സിനിമയില്‍ സജീവം അല്ല ഷംന കാസിം. ദുബായിയിലെ ബിസിനസ്സുകാരന്‍ ആയ ഷാനിദ് ആസിഫലിയാണ് താരത്തിന്റെ ഭര്‍ത്താവ്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷംനയുടെ ഭര്‍ത്താവ് ഷാനിദ് ആസിഫ് അലി. ഇരുവര്‍ക്കും ഈയടുത്ത് ഒരു ആണ്‍കുഞ്ഞും പിറന്നിരുന്നു.

ALSO READ- ശരിക്കും ഞാനൊരു വീട്ടമ്മയാണ്, റബര്‍ ടാപ്പിംഗിന് വരെ പോയിട്ടുണ്ട്, ഭര്‍ത്താവാണ് സ്‌റ്റേജില്‍ നീ കൈയ്യടി വാങ്ങുമെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചത്: നിമിഷ ബിജോ

തിരക്കിനിടയിലും താരം സോഷ്യല്‍ മീഡിയയില്‍ ഒരു ഗ്യാപ്പ് എടുത്തിട്ടില്ല. വിശേഷങ്ങള്‍ എല്ലാം നടി നിരന്തരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ്. സ്‌കൂള്‍ യൂണിഫോമിലുള്ള ഏതാനും ചിത്രങ്ങളാണ് ഷംന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.


ഇത് താരം ഷൂട്ടിഹിന് വേണ്ടി ഒന്നുമല്ല, വീട്ടിലിരിക്കുമ്പോള്‍ എടുത്ത ചിത്രമാണ്. ഒരു ഫോട്ടോയില്‍ മകനെയും കൈയ്യില്‍ എടുത്ത് നില്‍ക്കുന്നത് കാണാം. ‘സ്‌കൂള്‍ കാലത്തെ എന്റെ മനോഹര ഓര്‍മകളിലേക്ക് മടങ്ങിപ്പോകുന്നു’- എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.

ഷംന സെന്റ് തെരേസ സ്‌കൂളിലെ യൂണിഫോം ധരിച്ചു നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ക്യൂട്ട് സ്്മൈല്‍, ക്യൂട്ട് ലുക്ക്, ഞങ്ങള്‍ക്കും സ്‌കൂള്‍ കാലം ഓര്‍മവരുന്നു, കുട്ടി ഏത് സ്‌കൂളിലാ പഠിയ്ക്കുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ടും ചോദിക്കുകയാണ് ആരാധകര്‍.

സ്റ്റാര്‍ മാ (തെലുങ്ക്) ചാനലിലെ കോമഡി സ്റ്റാര്‍ ധമാക്ക, ഇടിവി എച്ച്ഡി (തെലുങ്ക്) ചാനലിലെ ശ്രീദേവി ഡ്രാമ കമ്പനി, ഏഷ്യനെറ്റിലെ കോമഡി സ്റ്റാര്‍സ് സീസണ്‍ 3 എന്നിങ്ങനെയുള്ള ടെലിവിഷന്‍ ഷോകളിലെ വിധികര്‍ത്താവായി തിരക്കിട്ട ജീവിതത്തിലാണ് ഷംന.

Advertisement