മമ്മൂക്കയുമായി വഴക്ക് പതിവ്, അതിന്റെ പേരില്‍ അച്ഛന്‍ സിനിമകള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്, ഷോബി തിലകന്‍ പറയുന്നു

76

മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത നടന്മാരില്‍ ഒരാളാണ് തിലകന്‍. വില്ലനായും, സഹനടനായും, അച്ഛനായും, ജ്യേഷ്ഠനായും എല്ലാം മലയാള സിനിമയില്‍ തിളങ്ങി നിന്ന താരം ഒരു കാലഘട്ടത്തിന്റെ വരദാനമാണെന്ന് തന്നെ പറയേണ്ടി വരും. നാടകത്തില്‍ നിന്നാണ് തിലകന്‍ സിനിമയിലെത്തുന്നത്.

Advertisements

കയ്യില്‍ കിട്ടുന്ന എല്ലാ കഥാപാത്രങ്ങളെയും തന്റേതായ ശൈലിയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിന് അധിക സമയം വേണ്ടിയിരുന്നില്ല.പക്ഷേ പലപ്പോഴും തിലകന്‍ വിവാദങ്ങളില്‍ ഇടപ്പെട്ടിരുന്നു. തനിക്ക് പറയാന്‍ തോന്നുന്നത് ആരുടെ മുഖത്ത് നോക്കിയും വിളിച്ചുപറയുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റെ. അതുക്കൊണ്ട് തന്നെ നടന്റെ കരിയറില്‍ ഉടനീളം മിത്രങ്ങളെക്കാള്‍ കൂടുതല്‍ ശത്രുക്കളാണ്.

Also Read;അന്നവര്‍ മോഹന്‍ലാലിനോട് പറഞ്ഞത് ഈ മുഖം വെച്ച് അഭിനയിക്കാന്‍ കഴിയില്ലെന്നായിരുന്നു, രണ്ടായിരം രൂപയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതിഫലം, തുറന്നുപറഞ്ഞ് മുകേഷ്

സംവിധായകരുമായും, നിര്‍മ്മാതാക്കളുമായും, കൂടെ അഭിനയിക്കുന്നവരുമായും തിലകന്‍ പിണങ്ങുന്നത് ഒരു കാലത്ത് പതിവായിരുന്നു. നടന്‍ മമ്മൂട്ടിയും തിലകനും ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇവര്‍ തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് തിലകന്റെ മകന്‍ ഷോബി തിലകന്‍.

തന്റെ മുന്നില്‍ വെച്ച് അച്ഛനും മമ്മൂട്ടിയും ഒത്തിരി വട്ടം വഴക്കുകൂടിയിട്ടുണ്ട്. ആ സമയത്ത് താന്‍ ആര്‍ക്കൊപ്പവും നില്‍ക്കാറില്ലെന്നും കാരണം അവര്‍ തമ്മിലുള്ള വഴക്ക് പെട്ടെന്ന് തന്നെ റെഡിയാവുമെന്നും അതിനിടെ മമ്മൂട്ടിക്കൊപ്പം ചില സിനിമകള്‍ അഭിനയിക്കുന്നില്ലെന്ന് അച്ഛന്‍ നിര്‍മ്മാതാക്കളെ വിളിച്ച് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read:എല്ലാവരും ഇവിടെ തന്നെയുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം, നിനച്ചിരിക്കാതെയുള്ള വിടവാങ്ങല്‍ നികത്താന്‍ ഒരു ജന്മം കൊണ്ടുപോലും സാധിക്കില്ല, വേദനയോടെ അച്ചു സുഗതന്‍ പറയുന്നു

ഇരുവരും തമ്മിലുള്ള പ്രശ്‌നം വെറും ഈഗോ പ്രശ്‌നമാണ്. കുറച്ച് നേരം മാത്രമേ വഴക്കുണ്ടാവാറുള്ളൂവെന്നും ആരെങ്കിലും ഒരാള്‍ തന്നെ വഴക്ക് കോംപ്രമൈസ് ചെയ്യാന്‍ എത്തുമെന്നും അതുകൊണ്ട് തന്നെ താന്‍ ഇടപെടാന്‍ പോകാറില്ലെന്നും ഷോബി പറയുന്നു.

Advertisement