ഇനിയെങ്കിലും പ്രസവിക്കാറായില്ലേ എന്ന് ചോദിച്ചവരുണ്ട്, പുറത്തിറങ്ങിയാല്‍ പലരും കഴിക്കാന്‍ പലതും വാങ്ങിത്തരും, എന്തൊരു സ്‌നേഹമാണ്, ശ്രീശ്വേത പറയുന്നു

171

ടെലിവിഷന്‍ പ്രേമികള്‍ക്ക് ഇഷ്ടപ്പെട്ട പരമ്പരകളില്‍ ഒന്നാണ് മൗനരാഗം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഈ പരമ്പരയുടെ പ്രമേയം ഊമപ്പെണ്ണിനോട് ഒരു വലിയ ബിസിനസുകാരനുള്ള പ്രണയമാണ്. ഈ പ്രണയത്തോടു കൂടി നേരിടുന്ന സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര കടന്നു പോകുന്നത്.

Advertisements

നിരവധി ആരാധകരാണ് ഈ പരമ്പയ്ക്കുള്ളത്. അതുകൊണ്ട് തന്നെ റേറ്റിംഗിലും മുന്നിലാണ് ഈ പരമ്പര. ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. പരമ്പരയില്‍ പ്രധാന നായികയെ അവതരിപ്പിച്ചത് തമിഴ് നടിയായ ഐശ്വര്യയാണ്. നായകനെ അവതരിപ്പിക്കുന്നത് തമിഴ് നടനായ നലീഫും ആണ്.

Also Read:കാമുകിക്കൊപ്പമാണ് ഖുശ്ബുവിന്റെ ആ സിനിമ കാണാന്‍ പോയത്, വെളിപ്പെടുത്തലുമായി വിജയ്, ആരാണ് ആ കാമുകിയെന്ന ചോദ്യവുമായി പിന്തുടര്‍ന്ന് ആരാധകര്‍

തമിഴ് നടീ നടന്മാരാണെങ്കിലും ഇരുവരും മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ്. ഐശ്വര്യയുടെയും നലീഫിന്റെയും കെമിസ്ട്രി തന്നെയാണ്. ഈ കെമിസ്ട്രി തന്നെയാണ് പരമ്പര കാണാന്‍ പ്രേക്ഷകരെയും പിടിച്ചിരുത്തുന്നത്. സീരിയലില്‍ മറാ്രൈരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീശ്വേതയാണ്.

സോണിയ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമായ താരത്തിന് നിരവധി ആരാധകരാണുള്ളത്. താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ലൊക്കേഷനില വിശേഷങ്ങളും ആരാധകരുടെ സ്‌നേഹത്തെ കുറിച്ചും സംസാരിക്കുകയാണ് താരം,

Also Read: കലാഭവന്‍ മണിയുടെ പേരില്‍ കാശുണ്ടാക്കാന്‍ മുക്കിലും മൂലയിലും പരിപാടികള്‍, ചതിക്കുഴികളില്‍ ആരും പോയി പെടരുത്, മുന്നറിയിപ്പുമായി നാദിര്‍ഷാ

തനിക്ക് ആദ്യം മലയാളം അറിയില്ലായരുന്നുവെന്നുംഈ സീരിയലില്‍ അഭിനയിച്ചതോടെയാണ് പഠിച്ചതെന്നും ശ്രീശ്വേത പറയുന്നു.എല്ലാവരും തന്നെ സോണിയായാണ് കാണുന്നതെന്നും സീരിയലില്‍ ഗര്‍ഭിണിയായതിനാല്‍ പല സാധനങ്ങളും കഴിക്കാന്‍ മേടിച്ച് തരുമെന്നും താരം പറയുന്നു.

അതിനിടെ സീരിയലില്‍ ഗര്‍ഭിണിയായി കുറേക്കാലം ആയല്ലോ ഇനിയെങ്കിലും പ്രസവിക്കാറായില്ലേ എന്ന് പലരും തന്നോട് മെസ്സേജ് അയച്ച് ചോദിക്കാറുണ്ടെന്നും താരം പ്രേക്ഷകരുടെ സ്‌നേഹം കിട്ടിയതില്‍ താന്‍ ഭാഗ്യവതിയാണെന്നും ശ്രീശ്വേത പറയുന്നു.

Advertisement