അത് മനസ്സിലാക്കാന്‍ റോക്കറ്റ് സയന്‍സൊന്നും പഠിക്കേണ്ട, സാമാന്യ ബുദ്ധി മതി, ഒരു പെണ്ണിനോട് ഞാന്‍ കയറി പിടിച്ചോട്ടെ എന്ന് ചോദിക്കുന്നത് കണ്‍സെന്റല്ലെന്ന് ശ്രുതി ശരണ്യം

396

ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന സംവിധായികയായി മാറിയിരിക്കുകയാണ് ശ്രൂതി ശരണ്യം. ബി 32 മുതല്‍ 44 വരെ എന്ന ചിത്രം വളരെയേറെ ശ്രദ്ധനേടിയിരുന്നു. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Advertisements

ഇപ്പോഴിതാ കണ്‍സെന്റ് എന്ന വാക്കിനെ കുറിച്ച് സംസാരിക്കുകയാണ് ശ്രുതി. ആ വാക്കിന് കൃത്യമായ ഒരു നിര്‍വചനം നല്‍കാന്‍ കഴിയില്ലെന്നും വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട വാക്കാണിതെന്നും ശ്രുതി പറയുന്നു.

Also Read: അവൾ കൈ എടുത്തപ്പോൾ എന്റെ കൈ മുറിഞ്ഞ് ചോര വന്നിരുന്നു; ഭാര്യയിൽ നിന്നും ഉണ്ടായ അനുഭവം തുറന്ന് പറഞ്ഞ് ഇമ്രാൻ ഹാഷ്മി

കണ്‍സെന്റ് ചോദിക്കുന്നതിന് മുമ്പ് കുറച്ചൊക്കെ മര്യാദയുണ്ട്. അത് തിരിച്ചറിയാന്‍ റോക്കറ്റ് സയന്‍സൊന്നും പഠിക്കേണ്ട ആവശ്യമില്ലെന്നും വെറും സാമാന്യ ബുദ്ധിമതിയെന്നും അപ്പുറത്തുള്ളയാളുടെ മാനസികാവസ്ഥയെ കുറിച്ച് ആലോചിക്കണമെന്നും അവര്‍ പോസിറ്റിവ് റിയാക്ഷന്‍ തരുന്നുണ്ടോയെന്ന് നോക്കണമെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.

ഒരു പെണ്ണിനോട് can i have sex with you എന്ന് പെട്ടെന്ന് പോയി ചോദിക്കുന്നതും ഞാന്‍ കയറി പിടിച്ചോട്ടെ എന്നൊക്കെ ചോദിക്കുന്നതും കണ്‍സെന്റല്ല. അത് ആരോട് എപ്പോള്‍ ഏത് സന്ദര്‍ഭത്തില്‍ ചോദിക്കുന്നു എന്നതാണ് പ്രധാനമെന്നും ശ്രുതി പറയുന്നു.

Also Read: ഞാൻ അകത്ത് ഉണ്ടെന്ന് അച്ഛൻ അറിയാതിരിക്കാൻ ഫ്‌ലാറ്റിന്റെ വാതിലുകളും, ബാൽക്കണിയുമെല്ലാം അടച്ചു; വെള്ളമടി പാർട്ടിയെ കുറിച്ച് അറിഞ്ഞാൽ കൊലപാതകം നടക്കുമായിരുന്നു; അച്ഛനെ പറ്റിച്ച കഥയുമായി ധ്യാനിന്റെ പുതിയ അഭിമുഖം

പല സ്ത്രീകളോടും അവര്‍ക്ക് താത്പര്യമില്ലെന്ന് അറിഞ്ഞുകൊണ്ടാണ് പല ചോദ്യങ്ങളും ചോദിക്കുന്നത്. ഇന്ന് സിനിമയില്‍ ഏറെയും കാസ്റ്റിങ് കൗച്ച് ചെയ്യുന്നത് സ്ത്രീപക്ഷ സംവിധായനെന്ന് വിശേഷിപ്പിക്കുന്നയാള്‍ തന്നെയാണെന്നും ശ്രുതി പറയുന്നു.

Advertisement