എനിക്കാണ് ആദ്യ സൈനിങ് എമൗണ്ട് തന്നത്; എന്നെ കണ്ടിട്ടല്ലേ ലാലേട്ടനെ കാസ്റ്റ് ചെയ്തതെന്ന് ഞാന്‍ ചോദിച്ചിരുന്നു; വെളിപ്പെടുത്തി ശ്വേത മേനോന്‍

575

ജോമോന്‍ സംവിധാനം ചെയ്ത് 1991 ല്‍ പുറത്തിറങ്ങിയ അനശ്വരം എന്ന സിനിമയലൂടെ മലയാള സിനിമയിലെത്തി പിന്നീട്
മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയായാണ് ശ്വേത മേനോന്‍. പരസ്യ ചിത്രങ്ങളിലൂടെ അഭിനയ രംഗത്ത് എത്തിയ ശ്വേതാ മേനോന്‍ ബോളിവുഡില്‍ അടക്കം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

മലയാളത്തിലും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച കൈയ്യടി നേടിയിട്ടുണ്ട് ശ്വേതാ മേനോന്‍. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, കളിമണ്ണ്, ര തി നിര്‍വ്വേദം തുടങ്ങിയ സിനിമകളിലടെ നടിയുടെ അഭിനയം മലയാളികള്‍ക്ക് മറക്കാനാവത്ത് ആണ്.

Advertisements

മലയാളത്തിന്റൈ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവര്‍ക്ക് എല്ലാം ഒപ്പം പലതവണ അഭിനയിച്ചു കഴിഞ്ഞ ശ്വേതാ മേനോന്‍ ഏതാണ്ട് 30 വര്‍ഷത്തില്‍ അധികമായി മലയാള സിനിമയുടെ ഭാഗമാണ്. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന താരകുടുംബം കൂടിയാണ് ശ്വേത മേനോന്റേത്.

ALSO READ- നിങ്ങള്‍ക്കുള്ള വില്‍പ്പന ചരക്കല്ല എന്റെ ശരീരം; ഉയിര്‍ വാഴുന്നുണ്ടെങ്കില്‍ അത് പ്രിയപ്പെവര്‍ക്ക് വേണ്ടിയാണ്; നാളെ ദ്രവിച്ചു പോകുന്ന ശരീരമല്ലേ എന്ന കമന്റിനോട് ശാലിനി

1991ല്‍ അനശ്വരത്തില്‍ ഒരുമിച്ച് അഭിനയിച്ച് മമ്മൂട്ടിക്ക് ഒപ്പം പിന്നീട് 18 വര്‍ഷങ്ങള്‍ക്കിപ്പുറം 2009ല്‍ പാലേരിമാണിക്യം എന്ന ചിത്രത്തിലും ശ്വേത ഒന്നിച്ചിരുുന്നു. അതുപോലെ തന്നെ മോഹന്‍ലാലിനൊപ്പം ഗാന രംഗത്ത് പ്രത്യക്ഷപ്പെട്ട ശ്വേത പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം കീര്‍ത്തിചക്രയിലും ഒരുമിച്ച് അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ മോഹന്‍ലാലിന് ഒപ്പം അഭിനയിച്ച അനുഭവം പറയുകയാണ് ശ്വേത. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് മേജര്‍ രവി ചിത്രം കീര്‍ത്തി ചക്രയില്‍ അഭിനയിച്ചതിന്റെ അനുഭവം പറയുന്നത്.

‘എനിക്ക് എന്റെ സ്‌കൂള്‍ സ്റ്റേജ് മുതല്‍ ലാലേട്ടനെ അറിയാവുന്നതാണ്. അദ്ദേഹം എന്റെ ഫാമിലിയുമായും പരിചയമുണ്ട്.’ കീര്‍ത്തിചക്രക്ക് മുമ്പ് തന്നെ കാക്കക്കുയില്‍ സിനിമയിലെ ആലാരേ ഗോവിന്ദ എന്ന പാട്ടില്‍ ഞാന്‍ ലാലേട്ടനൊപ്പം ഡാന്‍സ് ചെയ്തിട്ടുണ്ടെന്നും ശ്വേത പറയുന്നുണ്ട്.

ALSO READ- വളരെ അ പ കടം പിടിച്ചതാണ്; ഇന്ന് രാത്രിക്ക് മുന്‍പ് ദേവിക മനസിലാക്കണം, ഞാനിപ്പോ അത് അറിയിക്കാന്‍ പോകുകയാണ്; പുതിയ സന്തോഷവുമായി വിജയ് മാധവും ദേവികയും

സിനിമയില്‍ വരുന്നതിന് മുമ്പ് തന്നെ എനിക്ക് ലാലേട്ടനെ അറിയാമായിരുന്നു എന്നാണ് ശ്വേത അദ്ദേഹത്തെ കുറിച്ച് പറയുന്നത്. ‘എനിക്കായിരുന്നു കീര്‍ത്തിചക്രയിലെ ആദ്യ സൈനിങ് എമൗണ്ട് തന്നത്. എന്നെ കണ്ടിട്ടല്ലേ ലാലേട്ടനെ കാസ്റ്റ് ചെയ്തത്,എന്ന് ഞാന്‍ തമാശക്ക് രവിയോട് ചോദിക്കുമായിരുന്നു’- എന്നും ശ്വേത പറഞ്ഞ് ചിരിക്കുന്നു..

‘രവീ, ഐ ആം ദ ഫസ്റ്റ് വണ്‍, ലാലേട്ടന് മുമ്പേ ഞാനാണ് കീര്‍ത്തിചക്ര സൈന്‍ ചെയ്തത്, പിന്നെയാണ് നിങ്ങള്‍ മോഹന്‍ലാലിനെ കാസ്റ്റ് ചെയ്തത്, എന്ന്. ഇത് ഞാന്‍ എപ്പോഴും പറയുമായിരുന്ന. കൂടാതെ ലാലേട്ടന്റെത് തീര്‍ത്തും വ്യത്യസ്തമായ ഒരു വര്‍ക്കിങ് സ്റ്റൈലാണെന്നാണ് ശ്വേതയുടെ അഭിപ്രായം.

അദ്ദേഹം ഭയങ്കര നിസാരമായി അഭിനയിക്കുന്ന ഒരാളാണ്, എല്ലാ ടേക്കും വ്യത്യസ്തമായിരിക്കും. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്നത് ഫണ്ണാണ്. എങ്കിലും താന്‍ മമ്മൂക്കയുടെയും ലാലേട്ടന്റെയും കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ നെര്‍വസ് ആകാറുണ്ടെന്നും ബബ്ബബ്ബ ആയിപ്പോകുമെന്നും ശ്വേത വിഷമം പറയുന്നു.

അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന പള്ളിമണി ആണ് ശ്വേത മേനോന്റെ റിലീസിനൊരുങ്ങിയ ചിത്രം. സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണിത്.

Advertisement