ദിലീപും സിദ്ദിഖും ഒന്നിച്ച്‌, യഥാര്‍ത്ഥ സംഭവം സ്‌ക്രീനിലേക്ക്

30

അമ്മ അസോസിയേഷനില്‍ ദിലീപിനെതിരെ പലരും രംഗത്തുവന്നപ്പോഴും പിന്തുണച്ച ആളാണ് നടന്‍ സിദ്ദിഖ്. ഇപ്പോഴും ദിലീപ് നല്ല സുഹൃത്താണെന്നും അത്തരത്തിലൊരു തെറ്റ് ദിലീപ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും പറഞ്ഞയാളാണ് സിദ്ദിഖ്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ച്‌ പ്രധാന വേഷങ്ങളില്‍ എത്തുകയാണ്.

Advertisements

ദിലീപ് സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വ്യാസന്‍ കെപി( വ്യാസന്‍ എടവക്കാട്) സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് മാര്‍ച്ചില്‍ ആരംഭിക്കും.

ഒരു സംഭവകഥയെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. മലയാള സിനിമ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലാത്ത പ്രമേയമാണ് ഈ ചിത്രത്തിന്റെതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇതു വരെ സിനിമകളില്‍ പറയാത്ത പ്രമേയമാണിതെന്നാണ് അണിയറക്കാര്‍ തരുന്ന സൂചന. ദിലീപിന്റെയും,സിദ്ദിഖിന്റെയും അഭിനയ ജീവിതത്തിലെ വഴിത്തിരിവാകും ഈ കഥാപാത്രങ്ങളെന്നും അണിയറക്കാര്‍ പറയുന്നു.

എഴുത്തുകാരനായും സംവിധായകനായും നിര്‍മാതാവായും മലയാള സിനിമയില്‍‌ സാന്നിധ്യമറിയിച്ചിട്ടുള്ള വ്യാസന്റെ കഴിഞ്ഞ ചിത്രമായ അയാള്‍ ജീവിച്ചിരുപ്പുണ്ട്‌ ഏറെ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ സിനിമയാണ്.

രതീഷ് അമ്ബാട്ട് സംവിധാനം ചെയ്ത് കമാരസംഭവമായിരുന്നു ദിലീപിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കെ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രെഫസര്‍ ഡിങ്കനാണ് താരത്തിന്റെ പുറത്തു വരുന്ന ഏറ്റവും പുതിയ സിനിമ.

ഡിങ്കന്റെ ഷൂട്ടിങ് അണിയറയില്‍ നടക്കുകയാണ്.ബി ഉണ്ണി കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന നീതിയും അണിയറയില്‍ ഒരുങ്ങുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മരയ്ക്കാര്‍ അറബികടലിലെ സിംഹം എന്നീ ചിത്രങ്ങളുമായി തിരക്കിലാണ് സിദ്ദിഖ്.

Advertisement