ഗായിക ജ്യോത്സനയുടെ മകൻ ആളൊരു കുട്ടി ജീനിയസ് തന്നെ ; വേറിട്ട രീതിയിൽ കയ്യടി നേടി 6 വയസുകാരൻ ശിവം : വീഡിയോ

192

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ കസാകാരിയാണ് ജ്യോൽസന. താരം പാടിയ പാട്ടുകൾ എല്ലാം ആരാധകർ ഏറ്റെടുത്തിരിന്നു. ഗായികയ്ക്ക് പുറമേ മിനിസ്‌ക്രീൻ റിയാലിറ്റി ഷോകളിലും സജീമ സാന്നിധ്യമായ ജ്യോൽസനയ്ക്ക് ആരാധകരും ഏറെയാണ്.

പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലൂടെ 2002 ലായിരുന്നു മലയാള സിനിമയിലേക്ക് ജ്യോത്സന എത്തുന്നത്. പിന്നീട് നമ്മൾ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് എന്ന പാട്ടിലൂടെ ജ്യോത്സന മലയാളികളുടെ പ്രിയങ്കരിയായി മാറി.അമ്മാവന്റെ മകനായ ശ്രീകാന്താണ് ജ്യോത്സ്‌നയെ വിവാഹം ചെയ്തത്.

Advertisements

ഇപ്പോഴിതാ ഹൃദയം നിറയ്ക്കുന്ന പ്രകടനത്തിലൂടെ പ്രേക്ഷകരുടെ അഭിനന്ദനപ്പെരുമഴ ഏറ്റുവാങ്ങുകയാണ് ഗായിക ജ്യോത്സ്‌നയുടെ മകൻ ശിവം. ഫ്‌ലാഗുകൾ കണ്ട് രാജ്യവും അതിന്റെ തലസ്ഥാനവും അതിവേഗത്തിൽ തിരിച്ചറിഞ്ഞു പറഞ്ഞാണ് ഈ ആറു വയസ്സുകാരൻ പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്.

മഴവിൽ മനോരമയിലെ സംഗീത റിയാലിറ്റി ഷോ ആയ സൂപ്പർ 4ന്റെ വേദിയിലെത്തിയ ശിവം, പ്രകടനമികവിലൂടെ കയ്യടി നേടി. പരിപാടിയുടെ അവതാരകനായ മിഥുൻ രമേശ് സ്‌ക്രീനിൽ കാണിച്ചു കൊടുത്ത ഓരോ രാജ്യത്തിന്റെയും ഫ്‌ലാഗുകൾ ശിവം അതിവേഗത്തിൽ തിരിച്ചറിഞ്ഞു. പരിപാടിയുടെ വിധികർത്താക്ക ളിലൊരാളാണ് ജ്യോത്സ്‌ന.

ALSO READ

അതൊക്കെ വെറുതെ പറയുന്നതാണ്, അമ്മ സംഘടനയ്ക്ക് എതിരെ ആഞ്ഞടിച്ച് പത്മപ്രിയ

കുട്ടി ശിവത്തിന്റെ അസാമാന്യ കഴിവ് കണ്ട് മറ്റു വിധികർത്താക്കളായ റിമി ടോമിയും സിത്താര കൃഷ്ണകുമാറും വിധു പ്രതാപും അദ്ഭുതത്തോടെയാണു പ്രതികരിച്ചത്. ജ്യോത്സ്‌നയുടെ ഭർത്താവ് ശ്രീകാന്തും സൂപ്പർ 4ൽ അതിഥിയായി എത്തിയിരുന്നു. ശിവത്തിന്റെ പ്രകടന വിഡിയോയ്ക്ക് ധാരാളം പേരാണ് അഭിപ്രായങ്ങളും ആശംസയുമായെത്തുന്നത്. നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്.

ALSO READ

അമ്മയെ മിസ് ചെയ്യുമ്പോൾ ആ വോയ്സ് കേൾക്കും, ആ വാത്സല്യം അറിയും: അമ്മ വിടപറഞ്ഞ് മൂന്ന് മാസം പിന്നിടുമ്പോഴും മുറിവുണങ്ങാതെ നടി ജൂഹി റിസ്തുഗി

Advertisement