Home Entertainment Celebrities

രണ്ടാംഭാര്യയ്‌ക്കൊപ്പമുള്ള പ്രണയ നിമിഷങ്ങള്‍ പങ്കുവെച്ച് റോയിസ്, വിവാഹമോചനത്തിന് പിന്നാലെ ഞെട്ടിക്കുന്ന സൗന്ദര്യവുമായി റിമി ടോമിയും

6990

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയുമാണ് റിമി ടോമി. പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന പാട്ടുപാടിയാണ് റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്.

Advertisements

തന്റെ ആദ്യ ഗാനത്തില്‍ തന്നെ നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ റിമി ടോമിക്ക് കഴിഞ്ഞു. ആദ്യഗാനത്തിനുശേഷം റിമി ടോമി ടിവി ചാനലുകളില്‍ അവതാരകയായും ശ്രദ്ധേയയായി. കോട്ടയം ജില്ലയിലെ പാലായാണ് റിമിയുടെ സ്വദേശം. ജയറാം നായകനായി എത്തിയ തിങ്കള്‍ മുതല്‍ വെള്ളിവരെയാണ് അഭിനയിച്ച ആദ്യ ചിത്രം.

Also Read: വീണ്ടും വിവാഹിതരായി നടി സോണിയയും ഭര്‍ത്താവും, വിവാഹം 19 വര്‍ഷങ്ങള്‍ക്ക് ശേഷം, വൈറലായി ചിത്രങ്ങള്‍

ചിത്രത്തില്‍ ജയറാമിന്റെ ഭാര്യയുടെ കഥാപാത്രത്തെയാണ് റിമി ടോമി അവതരിപ്പിച്ചത്. അതേ സമയം അവതാരകയായ റിമി ടോമിയെ ആരാധകര്‍ക്ക് വളരെയധികം ഇഷ്ടമാണ്. താരം സ്റ്റേജില്‍ നിന്ന് സംസാരിച്ചാല്‍ വേദിയിളക്കിമറിയും എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

നല്ല എനര്‍ജിയാണ് റിമിയുടെ അവതരണത്തിന്റെ പ്രത്യേകത. പക്ഷേ താരത്തിന്റെ വിവാഹ ജീവിതത്തില്‍ താരത്തിന് പാളിച്ചകള്‍ സംഭവിച്ചിരുന്നു. വിവാഹ മോചനത്തിനുശേഷം താരത്തെക്കുറിച്ച് നിരവധി ഗോസിപ്പുകളും ഉണ്ടായി. ഇതിനെയെല്ലാം തരണം ചെയ്ത് വളരെ സന്തോഷമായാണ് ഇപ്പോള്‍ റിമി ജീവിക്കുന്നത്.

റിമിയും ഭര്‍ത്താവും വേര്‍പിരിഞ്ഞ വാര്‍ത്ത ആദ്യം ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ റോയിസിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. റിമിയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം രണ്ടാം വിവാഹം ചെയ്ത റോയിസിന്റെയോും പുതിയ ഭാര്യയുടെയും ചിത്രങ്ങളാണ് വൈറലാവുന്നത്.

സോഫ്റ്റുവെയര്‍ എഞ്ചിനീയറാണ് റോയിസിന്റെ ഇപ്പോഴത്തെ ഭാര്യയും. ഇരുവരും കടല്‍ തീരത്ത് നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

Advertisement