മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് വിധു പ്രതാപും ദീപ്തിയും. മലയാളികളുടെ മനസ് കവര്‍ന്ന ഗായകനും വിധികര്‍ത്താവുമാണ് വിധു. ദീപ്തിയാകട്ടെ നല്ല നര്‍ത്തകിയായും അവതാരകയായും എല്ലാമായാണ് മലയാളികളുടെ മനസില്‍ ഇടം നേടിയത്.

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ഇരുവരും. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ഇരുവരും പങ്കുവെക്കുന്ന വീഡിയോകള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പരസ്പരം ട്രോളാനും കളിയാക്കാനും അതുപോലെ സനേഹം കൊണ്ട് പൊതിയാനുമൊക്കെ ഇരുവരും ശ്രമിക്കാറുണ്ട്.
Also Read: ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടില്ല; എല്ലാം ഒരു പാഠമാണ് തുറന്ന് പറഞ്ഞ് നാഗചൈതന്യ
ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് വിധു പ്രതാപ്. ആദ്യ പ്രണയം വഴി തനിക്ക് കിട്ടിയത് വലിയ തേപ്പായിരുന്നുവെന്നും പ്രീഡിഗ്രി സെക്കന്റ് ഇയര്‍ പഠിക്കുമ്പോഴായിരുന്നു ആ പ്രണയമെന്നും വിധു പറയുന്നു.

ഫസ്റ്റ് ഇയര്‍ പഠിക്കുന്ന കുട്ടിയോടായിരുന്നു തനിക്ക് പ്രണയം തോന്നിയത്. പഠനം കഴിഞ്ഞ് ഡിഗ്രിക്ക് പോകാനിരിക്കെയായിരുന്നു തനിക്ക് തേപ്പ് കിട്ടിയതെന്നും താന്‍ ഡിഗ്രിക്ക് ചോരാനെടുത്ത ഗ്യാപ്പ് നോക്കി മറ്റൊരു നാറി അവളെയും കൊണ്ട് പോയി എന്നും വിധു പറഞ്ഞു.
ആ ആളെ കുറിച്ച് പിന്നീടാണ് താന്‍ അറിയുന്നത്. അത് അവള്‍ക്കൊപ്പം നടന്നിരുന്ന അവളുടെ സുഹൃത്തായിരുന്നുവെന്നും അന്ന് ശരിക്കും ഷോക്കായിരുന്നുവെന്നും വിധു പറയുന്നു. വിധുവിന്റെ തേപ്പ് കഥ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണിപ്പോള്‍.









