അഞ്ച് വര്‍ഷത്തെ പ്രണയം തകര്‍ന്ന് നില്‍ക്കുമ്പോള്‍ മാതാ അമൃതാനന്ദമയി അമ്മ എനിക്ക് ഇവളെ സമ്മാനിച്ചു, അങ്ങനെ ഈ ജര്‍മന്‍കാരി എന്റെ ഭാര്യയായി, വിവാഹത്തെപ്പറ്റി മനസ്സുതുറന്ന് രാഹുല്‍രാജ്

1395

സംഗീത സംവിധായകന്‍ രാഹുല്‍ രാജ് സംഗീത ലോകത്തിന് മറക്കാനാവാത്ത സംഭാവനകള്‍ സമ്മാനിച്ചയാളാണ്. ഇന്ന് റിയാലിറ്റി ഷോകളിലെല്ലാം വിധി കര്‍ത്താവായി സജീവമാണ് രാഹുല്‍ രാജ്. ഒരു ജര്‍മന്‍കാരിയെയായിരുന്നു രാഹുല്‍ വിവാഹം ചെയ്തത്.

Advertisements

ഇപ്പോഴിതാ തന്റെ പ്രണയ വിവാഹത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. മിറിയം എന്നാണ് ഭാര്യയുടെ പേരെന്നും ജര്‍മനിയില്‍ നിന്ന് നാട്ടിലേക്ക് പഠിക്കാന്‍ വന്നപ്പോഴാണ് കണ്ടതും പ്രണയത്തിലായതെന്നും രാഹുല്‍ പറയുന്നു.

Also Read: ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടില്ല; എല്ലാം ഒരു പാഠമാണ് തുറന്ന് പറഞ്ഞ് നാഗചൈതന്യ

അമൃത കോളേജിലായിരുന്നു മിറിയം പഠിച്ചിരുന്നത്. താന്‍ അമ്മയെ കാണാനായി പലപ്പോഴും അവിടേക്ക് പോകാറുണ്ടായിരുന്നു. മിറിയത്തിന് ഇന്ത്യന്‍ സംസ്‌കാരത്തോട് ഇഷ്ടമുണ്ടായിരുന്നു ഒരു ഇന്ത്യക്കാരനെ വിവാഹം കഴിക്കാനായിരുന്നു താത്പര്യമെന്നും അമ്മയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ കാത്തിരിക്കാനായിരുന്നു അമ്മ മിറിയത്തിനോട് പറഞ്ഞതെന്നും രാഹുല്‍ പറയുന്നു.

അഞ്ച് വര്‍ഷത്തെ പ്രണയം തകര്‍ന്ന സമയത്ത് താന്‍ അമ്മയെ കാണാന്‍ പോയിരുന്നു. അപ്പോള്‍ അമൃതാനന്ദമയി അമ്മ തന്നോട് പറഞ്ഞത് ഒരു ജര്‍മന്‍ കുട്ടിയുണ്ടെന്നും നിനക്ക് താത്പര്യമുണ്ടെങ്കില്‍ നിങ്ങളുടെ വിവാഹം നടത്താമെന്നുമായിരുന്നുവെന്നും മിറിയത്തിന്റെ ആഗ്രഹവും തന്നോട് പറഞ്ഞുവെന്നും രാഹുല്‍ പറഞ്ഞു.

Also Read: പരാജയ ഭീതിയിൽ വിക്രം; പൊട്ടിത്തെറിച്ച് തങ്കലാൻ സംവിധായകൻ; പാ രഞ്ജിത്ത് ദേഷ്യപ്പെട്ടത് വിക്രത്തിന്റെ സംശയം അധികമായപ്പോൾ

അങ്ങനെ മിറയത്തെ പരിചയപ്പെട്ടു. തങ്ങള്‍ക്ക് പരസ്പരം ഇഷ്ടമായി. അഞ്ച് മാസം കഴിഞ്ഞപ്പോള്‍ വിവാഹവും കഴിഞ്ഞുവെന്നും ഇപ്പോള്‍ തങ്ങള്‍ക്ക് ഒരു മകളുണ്ടെന്നും മിറിയം ഒരു ടീച്ചറായി ജോലി ചെയ്യുകയാണെന്നും സന്തുഷ്ട കുടുംബമാണ് തന്റേതെന്നും രാഹുല്‍ തുറന്ന് പറഞ്ഞു.

Advertisement