Home Entertainment Celebrities

ഇതുവരെ അങ്ങനെ ഒരാളെ കണ്ടെത്തിയില്ല, വിവാഹം കഴിക്കാത്തതിന്റെ കാരണം ഒടുവില്‍ വെളിപ്പെടുത്തി ആര്‍ദ്ര ദാസ്

228

വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായി മാറിയ സീരിയല്‍ താരമാണ് നടി ആര്‍ദ്ര ദാസ്. സീ കേരള ചാനലിലെ സൂപ്പര്‍ഹിറ്റ് പരമ്പരയായിരുന്ന സത്യ എന്ന പെണ്‍കുട്ടി സീരിയലിലെ കഥാപാത്രമാണ് ആര്‍ദ്രയെ പ്രേക്ഷകര്‍ക്ക് സുപരിചിതയാക്കിയത്.

Advertisements

ഒരു ഇടവേളയ്ക്കു ശേഷം സീരിയല്‍ രംഗത്തേക്ക് മടങ്ങി എത്തിയ തനിക്ക് കിട്ടിയ മികച്ച കഥാപാത്രമാണ് സത്യ എന്ന പെണ്‍കുട്ടി സീരിയലിലെ ദിവ്യ എന്നാണ് ആര്‍ദ്ര പറയുന്നത്. അതേസമയം വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ധാരാളം ആരാധകരെ നേടിയെടുക്കുവാനും തന്റെ കഴിവ് എത്രത്തോളമുണ്ടെന്ന് മറ്റുള്ളവരെ മനസ്സിലാക്കുന്നതിനും ആര്‍ദ്രയ്ക്ക് സാധിച്ചിരുന്നു.

Also Read: അന്ന് മണിച്ചേട്ടന്‍ വരെ വിളിച്ച് എന്നെ അഭിനന്ദിച്ചു, ശ്രുതി ലക്ഷ്മി എന്ന പേര് വന്നതിന് പിന്നിലെ കഥ ഇതായിരുന്നു, തുറന്നുപറഞ്ഞ് ശ്രുതി ലക്ഷ്മി

സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ ആര്‍ദ്ര തന്റെ വിശേഷങ്ങള്‍ ഒക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്നെക്കുറിച്ച് പ്രചരിക്കുന്ന ഗോസിപ്പുകളില്‍ പ്രതികരിക്കുകയാണ് ആര്‍ദ്ര. താന്‍ കല്യാണ സങ്കല്‍പ്പത്തെ കുറിച്ച് സംസാരിച്ചത് വൈറലായിരുന്നുവെന്നും എന്നാല്‍ തനിക്ക് അങ്ങനെ ഒരാളെ കിട്ടിയിട്ടില്ലെന്നും പ്രചരിക്കുന്നത് പല പല വാര്‍ത്തകളാണെന്നും ആര്‍ദ്ര പറയുന്നു.

തന്നേക്കാള്‍ 10 വയസസ് മുതിര്‍ന്ന ഒരാളെ കെട്ടണം എന്നാണ് ആഗ്രഹമെന്നും തമിഴന്‍ ആയിരിക്കണമെന്നുമൊക്കെയാണ് താന്‍ പറഞ്ഞിരുന്നത്. എന്നാല്‍ തനിക്ക് അങ്ങനെ ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനാലാണ് സിംഗിളായി ഇപ്പോഴും ജീവിക്കുന്നെതെന്നും ആര്‍ദ്ര പറയുന്നു.

Also Read: ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടില്ല; എല്ലാം ഒരു പാഠമാണ് തുറന്ന് പറഞ്ഞ് നാഗചൈതന്യ

താന്‍ 10 വയസ്സ് മുതിര്‍ന്ന ഒരാളെ കെട്ടണം എന്ന് പറഞ്ഞത് അയാള്‍ തന്നെ പാംപര്‍ ചെയ്ത് നോക്കും അതുകൊണ്ടാണെന്നും എന്നാല്‍ പ്രായ വ്യത്യാസത്തിലൊന്നും വലിയ കാര്യമില്ലെന്നും വ്യക്തിത്വത്തിലാണ് കാര്യമെന്നും ആര്‍ദ്ര കൂട്ടിച്ചേര്‍ത്തു.

Advertisement