അന്ന് മണിച്ചേട്ടന്‍ വരെ വിളിച്ച് എന്നെ അഭിനന്ദിച്ചു, ശ്രുതി ലക്ഷ്മി എന്ന പേര് വന്നതിന് പിന്നിലെ കഥ ഇതായിരുന്നു, തുറന്നുപറഞ്ഞ് ശ്രുതി ലക്ഷ്മി

292

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്രുതി ലക്ഷ്മി. സിനിമയിലും സീരിയലിലും സജീവമായ ശ്രുതി ലക്ഷ്മിക്ക് ആരാധകരേറെയാണ്. ബാലതാരമായി സീരിയലിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് സിനിമയിലേക്കും ചേക്കേറുകയായിരുന്നു.

Advertisements

നിരവധി സിനിമകളില്‍ ഇതിനോടകം ശ്രുതി അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ നടിയുടെ മകളായ ശ്രുതിയുടെ സഹോദരിയും സീരിയലില്‍ അഭിനയിച്ചിട്ടുണ്ട്. ഇന്ന് ബിഗ് ബോസ് സീസണ്‍ അഞ്ചിലെ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ശ്രുതി.

Also Read: ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടില്ല; എല്ലാം ഒരു പാഠമാണ് തുറന്ന് പറഞ്ഞ് നാഗചൈതന്യ

ഇപ്പോഴിതി ബിഗ് ബോസിലെ എന്റെ കഥ എന്ന സെഗ്മെന്റില്‍ തന്നെക്കുറിച്ച് സംസാരിക്കുകയാണ് ശ്രുതി. ബാലതാരമായിട്ടാണ് അഭിനയത്തിലേക്ക് എത്തിയതെന്നും തന്റെ വീട് കണ്ണൂരാണെന്നും പപ്പയും മമ്മിയും ചേച്ചിയും ഭര്‍ത്താവും കുട്ടിയുമൊക്കെയാണ് വീട്ടിലുള്ളതെന്നും ശ്രുതി പറയുന്നു.

അമ്മ സീരിയലില്‍ അഭിനയിക്കുമ്പോള്‍ തന്നെയും ഒരു ദിവസം കൊണ്ടുപോയിരുന്നു. അങ്ങനെ ഒരു തിരക്കഥാകൃത്ത് തന്നോട് അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന് ചോദിച്ചുവെന്നും തനിക്ക് താത്പര്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ സീരിയലിലേക്ക് ക്ഷണം കിട്ടിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

Also Read: പരാജയ ഭീതിയിൽ വിക്രം; പൊട്ടിത്തെറിച്ച് തങ്കലാൻ സംവിധായകൻ; പാ രഞ്ജിത്ത് ദേഷ്യപ്പെട്ടത് വിക്രത്തിന്റെ സംശയം അധികമായപ്പോൾ

നിഴലുകളെന്ന സീരിയലാണ് ആദ്യം ചെയ്തത്. ആ സീരിയലിലെ കഥാപാത്രത്തിന്റെ പേരായിരുന്നു ലക്ഷ്മിയെന്നും അത് പിന്നീട് താന്‍ തന്റെ പേരിനൊപ്പം ചേര്‍ക്കുകയായിരുന്നുവെന്നും തന്റെ അഭിനയം കണ്ട് ഒരിക്കല്‍ മണിച്ചേട്ടന്‍ തന്നെ ഫോണ്‍ ചെയ്ത് അഭിനന്ദിച്ചിട്ടുണ്ടെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.

Advertisement