എല്ലാം ഒപ്പിച്ചുവെച്ചിട്ട് ഇപ്പോൾ കിടന്നു ചിരിക്കുന്നതു കണ്ടില്ലേ എന്നു പറഞ്ഞ് ശിവന്റെ മൂക്കിൽ പിടിച്ച് അഞ്ജലി: ശിവാഞ്ജലി റൊമാൻസ് കണ്ട് കിളി പോയി ആരാധകർ

1316

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. സാന്ത്വനത്തിലെ ശിവാഞ്ജലിമാരെ ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. ഇവരുടെ രംഗങ്ങൾ കാണാൻ മാത്രമായി സീരിയൽ കാണുന്നവരുണ്ട്. സാന്ത്വനം സീരിയലിന്റെ ഹൈലൈറ്റാണ് ശിവാഞ്ജലി കോമ്പിനേഷൻ. ഇവർ രണ്ടുപേരും എപ്പോഴൊക്കെ ഒന്നിച്ചു വരാറുണ്ടോ അപ്പോഴൊക്കെ മാസ് ഡയലോഗും തഗ് റിപ്ലൈയുമായി ഫാൻസുകാരും ഒപ്പം കൂടാറുണ്ട്.

കീരിയും പാമ്പുമായി കഴിഞ്ഞിരുന്ന ശിവാഞ്ജലിമാർ റൊമാൻസിന്റെ ട്രാക്കിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഫാൻസുകാരെല്ലാം. കഴിഞ്ഞ ആഴ്ചയിലെ ശിവാഞ്ജലിമാരുടെ റൊമാന്റിക് സീനുകൾ കണ്ട് കോരിത്തരിച്ചിരിക്കുകയാണ് പലരും. തല്ലുപിടിത്തവും വഴക്കും പതിവാണെങ്കിലും ഈ കലിപ്പന്റെയും കാന്താരിയുടെയും ഉള്ളിൽ കടലോളം സ്നേഹമുണ്ടെന്നാണ് ആരാധകർ പറയുന്നത്.

Advertisements

ALSO READ

പണ്ട് പരിപാടി കഴിഞ്ഞ് വെളുപ്പിനൊക്കെ വരുമ്പോൾ കാവ്യ മാധവനെ കണ്ട് കുശലം ചോദിച്ചാണ് വീട്ടിലേയ്ക്ക് പോകുന്നത് :രമേഷ് പിഷാരടി

ഇപ്പോഴിതാ സീരിയലിന്റെ പുതിയ പ്രമോയിലും ശിവാഞ്ജലിമാരുടെ റൊമാൻസ് ഏറെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ ശിവന്റെ അടിബഹളങ്ങൾക്ക് ശേഷം സാന്ത്വനം വീട്ടിലെത്തിയതിനു ശേഷമുള്ള കാര്യങ്ങളാണ് പ്രമോയിൽ ഉള്ളത്. രാജശേഖരൻ തമ്പിയുടെ ചേച്ചി രാജേശ്വരിയുടെ ഗുണ്ടകളുമായി തല്ലുണ്ടാക്കിയത് ബാലേട്ടന് അത്ര ഇഷ്ടപ്പെട്ടിട്ടില്ല. അതിന് ബാലേട്ടൻ ശിവനെ നല്ല വഴക്കും പറയുന്നു. കട പൂട്ടി നേരത്തെ വീട്ടിലെത്തിയ ബാലനും ഹരിയും ശിവനും ഗൗരവത്തോടെ ഇരിക്കുന്നത് കണ്ട് എന്താണ് കാര്യമെന്ന് ദേവി അന്വേഷിക്കുന്നു. എന്നാൽ ആരും ഒന്നും പറയുന്നില്ല. അപ്പുവിന് സങ്കടമാകുമോ എന്ന് വിചാരിച്ചായിരിക്കണം കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങൾ പറയാതെ ഇരുന്നത്.

എന്നാൽ അഞ്ജലിക്ക് എന്തൊക്കെയോ സംശയങ്ങളുണ്ട്. അഞ്ജലി ഇക്കാര്യം ശിവനോട് ചോദിക്കുന്നു. ബാലേട്ടനോ ഹരിയേട്ടനോ ആരെയെങ്കിലും തല്ലിയെന്ന് കേട്ടിട്ടില്ലെന്നും വഴക്കിന് പോകുന്നത് എന്തിനെന്നും അഞ്ജലി ചോദിക്കുന്നു. എന്നാൽ കൂടപ്പിറപ്പിനെ മേൽ കൈവെച്ചതു കൊണ്ടാണ് തല്ലിയതെന്നു പറയുന്ന ശിവൻ കൂടുതലൊന്നും പറയാതെ അഞ്ജലിയോട് കെറുവിച്ച് ഉറങ്ങാൻ പോകുന്നു. എന്നാൽ അഞ്ജലിയാകട്ടെ ഇന്ന് കട്ടിലിൽ കിടക്കാതെ ശിവന്റെ കൂടെ പായിലാണ് കിടന്നത്. ശിവനോട് എല്ലാം ഒപ്പിച്ചുവെച്ചിട്ട് ഇപ്പോൾ കിടന്നു ചിരിക്കുന്നതു കണ്ടില്ലേ എന്നു പറഞ്ഞ് മൂക്കിൽ പിടിച്ചുവലിക്കുന്നു. ഇതുകണ്ട് ശിവനും ചിരി സഹിക്കാൻ പറ്റുന്നില്ല. പുതിയ പ്രമോയെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ശിവാഞ്ജലി റൊമാൻസ് ഇപ്പോൾ വേറെ ലെവലായി മാറിയിരിക്കുകയാണെന്നാണ് ആരാധകർ പറയുന്നത്. ‘അഞ്ജലി ശിവന്റെ മൂക്ക് പിടിച്ചപ്പോൾ ഉള്ള എക്സ്പ്രഷൻ കണ്ട് ചിരിവന്നവർ ഉണ്ടോ?’,’ ഇന്നത്തെ ശിവാഞ്ജലി എപ്പിസോഡിനായി കട്ട വെയിറ്റിങ്ങ് ആണ്’, ‘എന്തായാലും വഴക്കിന് പകരം ഇരുവരും പ്രണയത്തിലായി’, ‘പ്രോമോയിലെ ശിവാഞ്ജലി സീൻ കണ്ട് കിളിപോയി’, ‘രണ്ടു പേരും അഡാർ ജോടികളാണ്’.’ഇന്നത്തെ എപ്പിസോഡ് കൊള്ളാം.ബാക്കി കാര്യത്തിലൊന്നും മാറ്റമില്ല…ശിവേട്ടൻ എല്ലാവരുടെയും മുന്നിൽ കുറ്റം ഏറ്റെടുക്കുന്നു. ആട്ട് കേൾക്കുന്നു എല്ലാവരും സത്യം അറിയുന്നു ശിവേട്ടനോട് സോറി പറയുന്നു’.

ALSO READ

മനസിലെ തോന്നൽ പോലെ ജീവിതത്തിലേയ്ക്ക് ഒരു പെൺകുഞ്ഞ് കൂടി; ഞങ്ങൾ കരുതിയ പോലൊന്നും നടന്നില്ല, കറക്ട് സമയത്ത് ഭീകരമായ ആ അസുഖം വന്നു: കുഞ്ഞതിതിഥി എത്തിയ സന്തോഷവും പ്രസവത്തിന് ഉണ്ടായ ബുദ്ധിമുട്ടുകളും ആരാധകരോട് പങ്കു വച്ച് ആർ ജെ അഞ്ജലി

ശിവാഞ്ജലിമാരുടെ റൊമാൻസിനും ആരാധകരേറെയാണ്. ‘ഇതിനേക്കാളും റൊമാൻസ് ഉള്ള സീരിയൽ ഉണ്ട്, ജോഡികൾ ഉണ്ട് പക്ഷെ അവരിലില്ലാത്ത ഒരു പ്രത്യേക കെമിസ്ട്രി ഇവരിൽ ഉണ്ട്. ഇവരൊന്ന് ഒരുമിച്ച് നിന്നാൽ മതി കാണാൻ എന്ത് ഭംഗിയും ചേർച്ചയുമാണ്’, ‘അങ്ങനെ കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കാണാൻ ആഗ്രഹിച്ച ശിവാഞ്ജലി സീൻ. ഇവരുടെ റൊമാൻസ് കാണുമ്പോൾ തന്നെ ഒരു ചെറു പുഞ്ചിരി എല്ലാവരുടെ ചുണ്ടിലും വിടരും.

ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കുന്നു’. ചില രസകരമായ കമന്റുകളും പ്രമോയ്ക്കുണ്ട്. ‘ശിവൻ വീണ്ടും പായയിലേക്ക്… ലെ പായ, എനിക്കറിയാമായിരുന്നു. എന്നെ വിട്ട് എവിടെയും പോവില്ല എന്ന്’.’ഈ ആഴ്ചയിൽ പ്രോമോ കണ്ടപ്പോൾ ഇതുപോലെ ഒരു സാധനം ഒളിഞ്ഞരിപ്പുണ്ടന്നെ അറിഞ്ഞില്ല ശിവേട്ടന്റെ മുക്കിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി പാവം ശിവേട്ടൻ’. തുടങ്ങി ഒട്ടേറെ കമന്റുകളാണ് സാന്ത്വനത്തിന്റെ ആരാധകർ എഴുതിയിരിയ്ക്കുന്നത്.

Advertisement