Home Entertainment Celebrities

ഇയാൾ ആരെടോ, താങ്ങിക്കൊടുക്കാൻ? നിങ്ങളാണ് ഭൂലോകഫ്രോഡ്; അഖിൽ മാരാരോട് പൊട്ടിത്തെറിച്ച് ശോഭ വിശ്വനാഥും ജുനൈസും; തർക്കം മുറുകുന്നു

271

ബിഗ്‌ബോസ് മലയാളം അഞ്ചാം സീസൺ അവസാന വീക്കിലേക്ക് അടുത്തുകൊണ്ടിരിക്കെ തർക്കങ്ങളും പോരും മുറുകുന്നു. രണ്ട് ചേ രിയായി തിരിഞ്ഞ് തർക്കിച്ച് പ്രേക്ഷകർക്ക് മുന്നിൽ ത മ്മി ല ടിക്കുകയാണ് അഖിൽ മാരാരും ശോഭയും ജുനൈസും എല്ലാം.

ഞായറാഴ്ചയിലെ എവിക്ഷൻ എപ്പിസോഡിൽ ഞായറാഴ്ച ആരും പുറത്ത് പോയിരുന്നില്ല. ശനിയാഴ്ച അപ്രതീക്ഷിതമായി വിഷ്ണു പുറത്തുപോയിരുന്നു. ഇതോടെ ബിഗ്‌ബോസ് വീണ്ടും പ്രവചനാതീതമായിരുന്നു. ഞായറാഴ്ച പടിവാതിൽ വരെ നാദിറ എത്തിയെങ്കിലും ‘വെൽകം ടു ഫിനാലെ വീക്ക്’ എന്ന് പ്രദർശിപ്പിച്ച് ബിഗ് ബോസ് ഹൗസിലേക്ക് തിരികെ എത്തിച്ചിരുന്നു.

Advertisements

ഇതോടെ കടുത്ത പോ രാട്ടം ഉണ്ടെങ്കിൽ മാത്രമെ അകത്ത് നിലനിൽപ്പുള്ളൂ എന്ന അവസ്ഥ വന്നതോടെയാണ് പോരും മുറുകിയത്. ബിഗ് ബോസിൽ ഇത്തവണ ഉണ്ടായ പൊ ട്ടി ത്തെ റി അഖിൽ മാരാർക്ക് എതിരെ ജുനൈസും ശോഭയും തിരിഞ്ഞതോടെയാണ്. പുതിയ പ്രൊമോയിൽ ഇത് വ്യക്തമാണ്.

ALSO READ- ആദ്യത്തെ ഗ്ലാസ് മദ്യം കഴിച്ചപ്പോഴേക്കും നിലത്തു വീണു; മുഖത്താകെ നീരു വന്നു കണ്ടാൽ തിരിച്ചറിയാത്ത വിധമായി; ബാബുരാജിന് സംഭവിച്ചത് പറഞ്ഞ് സാന്ദ്ര തോമസ്

നീ ഒരു സ്വാർഥനും നിന്റെ കാര്യം മാത്രം നോക്കുന്ന ഒരുത്തനും സാഡിസ്റ്റാണെന്നും ജുനൈസിനോട് അഖിൽ മാരാർ പറയുന്നത് കാണാം. ഇതോടെ, ലോക സാ ഡി സ്റ്റാണ് ഇപ്പോൾ ഈ പറയുന്നതെന്നാണ് ശോഭ ഇവരുടെ ഇടയിൽ കയറി പറയുന്നത്.

ഇതോടെ നീ പോയി ഇങ്ങനെ താങ്ങിക്കൊടുക്ക് എന്ന് അഖിൽ ശോഭയോട് പറഞ്ഞു. ഇത് കേട്ട് ശോഭ അഖിലിനോട് പൊ ട്ടി ത്തെ റിക്കുന്നുമുണ്ട്. ‘ഇയാൾ ആരെടോ, താ ങ്ങി ക്കൊടുക്കാൻ. എന്ത് സംസ്‌കാരം ആണെടോ’- എന്ന് ശോഭ അഖിലിന് നേരെ ചോദ്യം ചോദിക്കുന്നു. ഇതിനിടെ നിങ്ങളാണ് ഭൂലോക ഫ്രോ ഡെ ന്ന് ജുനൈസ് പറയുന്നു. വിഷ്ണുവിനെ കൂടെ കൂട്ടി ലാസ്റ്റ് പറഞ്ഞ് വിട്ടില്ലേ എന്നും അഖിലിനേ് ചോദിക്കുന്നു. ഇതിനിടെ ബസർ അമർത്തുകയാണ് ഷിജു.

അതേസമയം നാദിറ ഞായറാഴ്ച പുറത്താകാതെ ആദ്യത്തെ ഫൈനൽവീക്ക് എൻട്രി നേടിയത് സകലർക്കും സർപ്രൈസായിരുന്നു. കഴിഞ്ഞ ദിവസം നാദിറ പുറത്തായെന്ന തരത്തിലായിരുന്നു ബിഗ് ബോസ് പ്രൊമോ വന്നിരുന്നത്. എല്ലാവരോടും യാത്ര ചോദിച്ച് വരാൻ മോഹൻലാൽ നാദിറയോട് പറയുകയും ചെയ്തിരുന്നു.

തുടർന്ന് യാത്ര പറഞ്ഞ് നാദിറ വരുമ്പോഴായിരുന്നു സർപ്രൈസ് ആയി വെൽക്കം ടു ഫിനാലെ നാദിറയെന്ന് പ്രദർശിപ്പിച്ചത്. ടിക്കറ്റ് ടു ഫിനാലെയിലേക്കുള്ള ആറ് ടാസ്‌ക്കുകളിലും നാദിറ മികച്ച പ്രകടനമായിരുന്നു. രണ്ടാം സ്ഥാനത്ത് സെറീനയും മൂന്നാം സ്ഥാനത്ത് റിനോഷും ആണുള്ളത്

Advertisement