ലോകത്തുള്ള എല്ലാ സ്ത്രീകളെയും ചേച്ചി ചരക്കാക്കി മാറ്റിയല്ലോ, ഷെയിം ഓണ്‍ യു സെറീന, ബിഗ് ബോസ് താരത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം

46

ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് സെറീന. ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലൂടെ എത്തി ആരാധകരെ ഒന്നടങ്കം വാരിക്കൂട്ടിയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് താരം. മിസ് ക്വീന്‍ കേരള 2022 ല്‍ പങ്കെടുത്തതിലൂടെയായിരുന്നു സെറീന ഷോയിലേക്ക് എത്തിയത്.

Advertisements

എന്നാല്‍ വ്യക്തിപരമായ വലിയ ഇംപാക്ട് ഒന്നും സെറീനക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഷോക്ക് ശേഷം സ്‌റ്റേജ് പരിപാടികളും മറ്റുമായി തിരക്കിലാണ് താരം. ഉദ്ഘാടനങ്ങളില്‍ എത്തുന്നതും പതിവാണ്. ഇന്ന് സോഷ്യല്‍മീഡിയയിലും ഒത്തിരി സജീവമാണ് സെറീന.

Also Read;ആര്‍ക്കും സിനിമ ചെയ്യാമെന്ന ധൈര്യം മലയാളികള്‍ക്ക് നല്‍കിയത് സന്തോഷ് പണ്ഡിറ്റ്, പുകഴ്ത്തി അജു വര്‍ഗീസ്

ഇപ്പോഴിതാ സെറീന ഒരു പരിപാടിക്കിടെ പറഞ്ഞ കാര്യങ്ങളാണ് വലിയ വിമര്‍ശനങ്ങളിലേക്ക് എത്തിയിരിക്കുന്നത്. മേക്കപ്പിനെ കുരിച്ചും സെല്‍ഫ് കോണ്‍ഫിഡന്‍സിനെ കുറിച്ചുമൊക്കെയായിരുന്നു സെറീന സംസാരിക്കുന്നത്. മേക്കപ്പ് ചെയ്താലേ കോണ്‍ഫിഡന്‍സ് ഉണ്ടാവൂ എന്നില്ലെന്ന് താരം പറയുന്നു.

നിങ്ങള്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ വാട്ട് എ ചരക്ക് ഐ ആം എന്ന് ഫീല്‍ ചെയ്യണം. എപ്പോഴും ചിരി നമ്മുടെ മുഖത്ത് ഉണ്ടാവണമെന്നും ഹാപ്പിയായിരിക്കണമെന്നും പോസിറ്റീവായിരിക്കണമെന്നും സെറീന പറഞ്ഞു. ഈ വീഡിയോ വൈറലായതോടെയാണ് വിമര്‍ശനങ്ങളുയര്‍ന്നത്.

Also Read:മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹം, തുറന്ന് സംസാരിച്ചിട്ടുണ്ട്, ദിലീഷ് പോത്തന്‍ പറയുന്നു

ഒരു സ്ത്രീ സ്ത്രീയെ ചരക്ക് എന്ന വാക്ക് ഉപയോഗിച്ച് പറഞ്ഞത് ശരിയായില്ല. മോട്ടിവേഷനാണ് ഉദ്ദേശിച്ചതെങ്കില്‍ കുറച്ച് കടന്നുപോയി എന്നും കണ്ടപ്പോള്‍ മാന്യയാണെന്ന് തോന്നിയെങ്കിലും തെറ്റിപ്പോയി എന്നുമൊക്കെയാണ് കമന്റുകള്‍.

Advertisement