ആര്‍ക്കും സിനിമ ചെയ്യാമെന്ന ധൈര്യം മലയാളികള്‍ക്ക് നല്‍കിയത് സന്തോഷ് പണ്ഡിറ്റ്, പുകഴ്ത്തി അജു വര്‍ഗീസ്

31

മലയാളികള്‍ക്ക് സുപരിചിതനാണ് സന്തോഷ് പണ്ഡിറ്റ്. ആദ്യം പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്ത മലയാളികളെ കൊണ്ട് കയ്യടിപ്പിച്ച താരമാണ് സന്തോഷ് പണ്ഡിറ്റ് എന്ന് വേണമെങ്കിലും പറയാം. 2011 ആണ് സന്തോഷ് പണ്ഡിറ്റിന്റെ ഏതാനും ഗാനങ്ങള്‍ യൂട്യൂബില്‍ പുറത്തിറങ്ങുന്നത്.

Advertisements

വളരെ കുറഞ്ഞ ചിലവില്‍ ഒരു സിനിമാക്കാരനും ചിന്തിക്കാന്‍ കഴിയാത്ത അത്ര കുറഞ്ഞ ചിലവില്‍ ഒരാള്‍ സിനിമ എടുക്കാന്‍ പോകുന്ന ഒരാളെ പരിഹസിക്കാന്‍ പറ്റുന്ന അത്രയും പരിഹസിച്ചു മലയാളികള്‍ ചിരിച്ചു. അയാളെ തെറിവിളിച്ചു മലയാളികള്‍ ആനന്ദം കണ്ടെത്തി.

Also Read:മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹം, തുറന്ന് സംസാരിച്ചിട്ടുണ്ട്, ദിലീഷ് പോത്തന്‍ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ഫേസ്ബുക്ക് പേജില്‍ ലക്ഷകണക്കിന് ആരാധകര്‍ ആണുള്ളത്. തന്റെ വിശേഷങ്ങള്‍ എല്ലാം സന്തോഷ് പണ്ഡിറ്റ് സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കു വെക്കാറുണ്ട്. തന്റെ പുതിയ സിനിമാ വിശേഷങ്ങളും ജനകീയ വിഷയങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലും ഒക്കെ സന്തോഷ് തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും പങ്കു വെക്കാറുണ്ട്.

ഇപ്പോഴിതാ സന്തോഷ് പണ്ഡിറ്റിനെ കുറിച്ച് അജുവര്‍ഗീസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഇന്ന് ആര്‍ക്കും സിനിമ ചെയ്യാമെന്ന ധൈര്യം നല്‍കിയവരില്‍ മുന്നിലുള്ള ആളാണ് സന്തോഷ് പണ്ഡിറ്റെന്നും സോഷ്യല്‍മീഡിയ ആക്ടിവല്ലാതിരുന്ന സമയത്ത് ഒരു സിനിമ തിയ്യറ്ററില്‍ ഇറക്കി വിജയം നേടിയ ആളാണ് അദ്ദേഹമെന്നും അജു പറയുന്നു.

Also Read:ബാല സാര്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിട്ടില്ല, എന്നിലെ അഭിനേതാവിനെ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്, തമിഴില്‍ കത്തിപ്പടരുന്ന വിവാദങ്ങളില്‍ തുറന്നടിച്ച് മമിത ബൈജു

സന്തോഷ് പണ്ഡിറ്റ് സിനിമ ഇറക്കി ധൈര്യം കിട്ടിയപ്പോഴാണ് മൊബൈലില്‍ വരെ സിനിമ എത്താന്‍ കാരണമായത്. ഇന്ന് കണ്ടന്റ് സംസാരിക്കുന്ന കാലമാണെന്നും അജു വര്‍ഗീസ് പറയുന്നു. കൃഷ്ണനും രാധയും എന്ന ചിത്രമാണ് സന്തോഷ് പണ്ഡിറ്റ് ആദ്യമായി ചെയ്തത്.

Advertisement