സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു ലാല്‍ ആ വേഷം ചെയ്തത്, വേറെ ഒരു നടനും അതിന് തയ്യാറാവില്ല, കമല്‍ പറയുന്നു

54

സൂപ്പര്‍താരങ്ങളേയും യുവനിരയേയും പുതുമുഖങ്ങളേയും ഒക്കെ വെച്ച് നരവധി സൂപ്പര്‍ഹിറ്റ് മലയാള സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് കമല്‍. താരരാജാക്കന്‍മാരയ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും സൂപ്പര്‍താരങ്ങളായ ജയറാമിന്റെയും ദിലീപിന്റെയും ഒക്കെ കരിയര്‍ ബെസ്റ്റ് സിനിമകള്‍ എടുത്താല്‍ അതില്‍ കമല്‍ ഒരുക്കിയ സിനിമകള്‍ മുന്‍പന്തിയിലായിരുക്കും.

Advertisements

മോഹന്‍ലാലിനെ നായകനാക്കി 1986 ല്‍ മിഴിനീര്‍പൂവുകള്‍ എന്ന സിനിമ ഒരുക്കിയാണ് കമല്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഉണ്ണികളേ ഒരു കഥ പറയാം, കാക്കോത്തികവിലെ അപ്പുപ്പന്‍ താടികള്‍, ഓര്‍ക്കാപ്പുറത്ത്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, വിഷ്ണു ലോകം, പാവം പാവം രാജകുമാരന്‍, മേഘ മല്‍ഹാര്‍, മഴയെത്തു മുമ്പേ, അഴകിയ രാവണന്‍, ഗസല്‍, നിറം, അയാള്‍ കഥയെഴുതുകയാണ് തുടങ്ങി ഒട്ടേറെ മികച്ച സിനിമകള്‍ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു.

Also Read;മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹം, തുറന്ന് സംസാരിച്ചിട്ടുണ്ട്, ദിലീഷ് പോത്തന്‍ പറയുന്നു

ഇന്ന് മലയാള സിനിമയിലെ താരരാജാവായ മോഹന്‍ലാല്‍ സൂപ്പര്‍താര പദവിയിേേലക്ക് വളരുന്ന സമയത്തായിരുന്നു മിഴിനീര്‍ പൂവുകള്‍ ഒരുക്കിയത്. വില്ലന്‍ വേഷത്തിലായിരുന്നു താരം എത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് കമല്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

വില്ലന്‍ വേഷം ചെയ്യാന്‍ മോഹന്‍ലാലിന് ഒരു പ്രശ്‌നവുമില്ലായിരുന്നു. മോഹന്‍ലാല്‍ പല ഴോണറിലുള്ള സിനിമകളും ചെയ്തിരുന്ന സമയമായിരുന്നു അതെന്നും നെഗറ്റീവ് കഥാപാത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നു എന്നത് തന്നെയായിരുന്നു സിനിമയുടെ പ്രത്യേകതയെന്നും കമല്‍ പറയുന്നു.

Also Read:ബാല സാര്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിട്ടില്ല, എന്നിലെ അഭിനേതാവിനെ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്, തമിഴില്‍ കത്തിപ്പടരുന്ന വിവാദങ്ങളില്‍ തുറന്നടിച്ച് മമിത ബൈജു

നായകന്മാരായിക്കൊണ്ടിരിക്കുന്ന നടന്മാര്‍ പൊതുവേ നെഗറ്റീവ് വേഷങ്ങളൊന്നും ചെയ്തിരുന്നില്ല. അങ്ങനെ ചെയ്യുന്നത് മലയാള സിനിമയില്‍ വളരെ കുറവായിരുന്നുവെന്നും എന്നാല്‍ ലാല്‍ ആ വേഷം ചെയ്തുവെന്നും കമല്‍ പറയുന്നു.

Advertisement