Home Entertainment Celebrities

അച്ചടക്കമുള്ള പെണ്ണുങ്ങള്‍ അടുക്കള ഭാഗത്തിരുന്ന് ഭക്ഷണം കഴിക്കും, നിഖിലയുടെ പരാമര്‍ശത്തിന് സോഷ്യല്‍മീഡിയയില്‍ വിചിത്ര മറുപടി

2796

വളരെപെട്ടെന്ന് തന്നെ മലയാളികലുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖിലാ വിമല്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നാകനായി 2009 ല്‍ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന സിനിമയില്‍ കൂടിയാണ് നിഖില അഭിനയ രംഗത്തേക്ക് എത്തുന്നത്.

Advertisements

പിന്നീട് ദിലീപ് നായകനായി 2015 ല്‍ പുറത്തിറങ്ങിയ ലവ് 24*7 ചിത്രത്തിലൂടെ ആണ് നിഖില നായികയായി എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി നിഖില വിമല്‍ മാറി. മലയാളത്തില്‍ വളരെ കുറച്ചു സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചതെങ്കലും അവയെല്ലാം മികച്ച വിജയം നേടിയ സിനിമകള്‍ ആയിരുന്നു.

Also Read: ചെറുപ്പത്തില്‍ പേളി അനാഥാലയത്തില്‍ ആയിരുന്നു, സ്‌നേഹമെന്താണെന്ന് അവിടെ നിന്നും അവള്‍ പഠിച്ചു, തുറന്നുപറഞ്ഞ് പിതാവ് പോള്‍ മാണി

കഴിഞ്ഞ ദിവസം നിഖില നടത്തിയ ഒരു പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയാണിപ്പോള്‍. കണ്ണൂരിലെ മുസ്ലീം വിവാഹങ്ങള്‍ക്ക് ഇപ്പോഴും സ്ത്രീകള്‍ അടുക്കള ഭാഗത്തിരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്നായിരുന്നു നിഖില പറഞ്ഞത്.

ഇതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ നിഖിലയ്‌ക്കെതിരെ വലിയ രീതിയില്‍ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. വിദ്വേഷം നിറഞ്ഞ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ബസ്സില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സീറ്റ് നല്‍കിയതൊന്നും ഈ ചേച്ചി അറിഞ്ഞിട്ടില്ലായിരിക്കുമെന്നും രണ്ട് പന്തലൊരുക്കിയാലും വിളമ്പുന്ന ഭക്ഷണത്തിന് വേര്‍തിരിവില്ലെന്നും ഒരാള്‍ കമന്റ് ചെയ്തു.

Also Read: ഇത്തവണ ജയറാമിന്റെ കൈപിടിച്ച് പാർവതിയും; ആദ്യമായി ശബരിമല അയ്യപ്പനെ കണ്ട് അനുഗ്രഹം തേടി താരം; വൈറലായി ചിത്രങ്ങൾ

വീടുകളിലായാലും സ്ത്രീകള്‍ അടുക്കളയിലിരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്നും അത് അവര്‍ക്കുള്ള സൗകര്യത്തിന് വേണ്ടിയാണെന്നും ആരും നിര്‍ബന്ധിച്ചിട്ടല്ല അവര്‍ അങ്ങനെ ചെയ്യുന്നതെന്നും മറ്റൊരാള്‍ പറയുന്നു. അച്ചടക്കമുള്ള പെണ്ണുങ്ങള്‍ അടുക്കള ഭാഗത്തിരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്ന് ഒരാള്‍ പറഞ്ഞു. അതേ സമയം നിഖിലയെ അനുകൂലിച്ചും കമന്റുകള്‍ വരുന്നുണ്ട്.

Advertisement