എന്നെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു, ക്യാമറ തല്ലി തകര്‍ത്തു, കൊല്ലം സുധിച്ചേട്ടന്റെ പോയത് വെറും സിംപതിക്ക് വേണ്ടി, ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണവുമായി സോഷ്യല്‍മീഡിയ മാനേജര്‍

181

മിമിക്രി രംഗത്ത് നിന്നും എത്തി സിനിമയില്‍ തിളങ്ങി നില്‍ക്കുന്നഹാസ്യ നടന്മാരില്‍ ഒരാളാണ് ബിനു അടിമാലി. തനിക്ക് ലഭിക്കുന്ന വേഷങ്ങള്‍ എല്ലാം ഹാസ്യ രീതിയില്‍ അവതരിപ്പിക്കുന്ന ബിനു അടിമാലിക്ക് ആരാധകരും എറെയാണ്. കോമഡി സ്‌കിറ്റുകളിലൂടെ ഉയര്‍ന്നു വന്ന താരം റിയാലിറ്റി ഷോകളില്‍ നിറ സാന്നിധ്യം കൂടിയാണ്.

Advertisements

ഒരു ചാനലിലെ കോമഡി റിയാലിറ്റി ഷോയിലൂടെയാണ് താരം അഭിനയ രംഗത്തേക്കും കടന്നുവന്നത്. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ ആണ് താരം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്തത്.

Also Read;ഇന്‍സ്റ്റ ഇന്‍ഫ്‌ളൂവെന്‍സര്‍ ഗ്രീഷ്മയെ ബോഡി ഷെയിമിംഗ് ചെയ്ത് അമല ഷാജിയുടെ അമ്മ, വിവാദമായതോടെ കമന്റ് ഡിലീറ്റ് ചെയ്ത് മുങ്ങി, കിടിലന്‍ മറുപടി നല്‍കി സോഷ്യല്‍മീഡിയ താരം

ഇപ്പോഴിതാ ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ മുന്‍ സോഷ്യല്‍മീഡിയ മാനേജര്‍. തന്നെ റിയാലിറ്റി ഷോയുടെ ലൊക്കേഷനിലേക്ക് വിളിച്ചുവരുത്തി മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചുവെന്ന് ജിനേഷ് ആരോപിക്കുന്നു.

ബിനുവിനെതിരെ സോഷ്യല്‍മീഡിയയില്‍ നെഗറ്റീവ് കമന്റുകള്‍ വരുന്നതിന് കാരണം താനാണെന്ന് ആരോപണം ഉയര്‍ത്തിയായിരുന്നു ആക്രമണം നടന്നതെന്ന് ജിനേഷ് പറയുന്നു.സോഷ്യല്‍മീഡിയ പേജ് ഹാക്ക് ചെയ്തുവെന്ന് പറഞ്ഞ് ബിനു വിളിച്ചുവരുത്തിയായിരുന്നു ആക്രമണമെന്നും ജിനേഷ് പറയുന്നു.

Also Read:ദൃശ്യത്തില്‍ ലാലേട്ടന്‍ അഭിനയിക്കുന്നത് കണ്ടപ്പോള്‍ ഒട്ടും താത്പര്യമില്ലാതെ ചെയ്യുന്നത് പോലെ തോന്നി, സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടില്ലെന്ന് കരുതി, പക്ഷേ സ്‌ക്രീനില്‍ അദ്ദേഹം ഞെട്ടിച്ചു, തുറന്നുപറഞ്ഞ് ലിന്റാ ജീത്തു

ബിനു തന്നെ ഭീഷണിപ്പെടുത്തുന്നതിന്റെ വോയ്‌സ് ക്ലിപ്പും ജിനേഷ് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ബിനുവിന് അപകടം പറ്റിയപ്പോള്‍ ആശുപത്രിയില്‍ കൂടെ നിന്ന് നോക്കിയത് താനായിരുന്നുവെന്നും ആ സംഭവത്തിന് ശേഷം ബിനു അന്തരിച്ച കൊല്ലം സുധി ചേട്ടന്റെ വീട്ടില്‍ പോയിരുന്നുവെന്നും സിംപതി കിട്ടാന്‍ വേണ്ടി മാത്രമാണ് അവിടേക്ക പോയതെന്നും ജിനേഷ് പറയുന്നു.

Advertisement