സിനിമ ഉപേക്ഷിക്കാന്‍ കാരണം അള്ളാഹു, തല മറയ്ക്കാതെ പുറത്തുപോകുമ്പോള്‍ നഗ്നയായി പോകുന്നത് പോലെ തോന്നും, മുംതാസ് പറയുന്നു

544

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നിന്നിരുന്ന നടിയാണ് മുംതാസ്. ഐറ്റം നമ്പറുകളിലൂടെ എത്തി യുവാക്കളുടെ ഹരമായി മാറിയ താരം പലപ്പോഴും ഗ്ലാമറസ് വേഷങ്ങളായിരുന്നു കൈകാര്യം ചെയ്തുകൊണ്ടിരുന്നത്. താരം മോനിഷ എന്‍ മൊണാലിസ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയ ലോകത്തേക്ക് ചേക്കേറിയത്.

Advertisements

പിന്നീട് മിക്ക ഭാഷകളിലെയും ചിത്രങ്ങളിലെ ഐറ്റം നമ്പറുകളിലെല്ലാം താരം പ്രത്യക്ഷപ്പെട്ടു. മലയാളത്തിലെ ജന നായകന്‍, താണ്ഡവം തുടങ്ങിയ ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നു.2009 വരെ സിനിമാലോകത്ത് സജീവമായിരുന്ന മുംതാസ് പിന്നീട് ബ്രേക്കെടുത്തിരുന്നു. അതിന് ശേഷം താരം മടങ്ങിവന്നുവെങ്കിലും മൂന്നു സിനിമകള്‍ മാത്രമായിരുന്നു ചെയ്തത്.

Also Read;എന്നെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു, ക്യാമറ തല്ലി തകര്‍ത്തു, കൊല്ലം സുധിച്ചേട്ടന്റെ പോയത് വെറും സിംപതിക്ക് വേണ്ടി, ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണവുമായി സോഷ്യല്‍മീഡിയ മാനേജര്‍

പിന്നീട് ഡാന്‍സ് റിയാലിറ്റി ഷോയില്‍ ജഡ്ജായിരും ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയുമായി താരം എത്തിയിരുന്നു. ഇതിന് ശേഷം സിനിമയില്‍ നിന്നും ടെലിവിഷന്‍ പരിപാടികളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുന്ന താരം ഇപ്പോള്‍ പൂര്‍ണ ദൈവവിശ്വാസി ആയി മാറിയിരിക്കുകയാണ്.

ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് താരം. താന്‍ ഒരു മുസ്ലീം കുടുംബത്തിലാണ് ജനിച്ചതെന്നും തനിക്ക് ഖുറാന്‍ നന്നായി അറിയാമെന്നും അള്ളാഹ തന്നോട് ചില കാര്യങ്ങള്‍ ചെയ്യാനും ചെയ്യാതിരിക്കാനും കല്‍പ്പിച്ചിട്ടുണ്ടെന്നും മുംതാസ് പറയുന്നു.

Also Read:ഇന്‍സ്റ്റ ഇന്‍ഫ്‌ളൂവെന്‍സര്‍ ഗ്രീഷ്മയെ ബോഡി ഷെയിമിംഗ് ചെയ്ത് അമല ഷാജിയുടെ അമ്മ, വിവാദമായതോടെ കമന്റ് ഡിലീറ്റ് ചെയ്ത് മുങ്ങി, കിടിലന്‍ മറുപടി നല്‍കി സോഷ്യല്‍മീഡിയ താരം

ഖുറാനില്‍ പറഞ്ഞതിന്റെ അര്‍ത്ഥം തുടക്കത്തില്‍ തനിക്ക് അറിയില്ലായിരുന്നു. പിന്നീട് അത് തന്നില്‍ പുലരാന്‍ തുടങ്ങിയെന്നും അങ്ങനെ തന്നില്‍ മാറ്റങ്ങള്‍ വന്നുവെന്നും അതിനാലാണ് സിനിമയില്‍ ചില കാര്യങ്ങള്‍ ചെയ്യുന്നത് ഒഴിവാക്കിയതെന്നും അള്ളാഹു ആണ് താന്‍ സിനിമ ഉപേക്ഷിക്കാന്‍ കാരണമെന്നും മുംതാസ് പറയുന്നു.

തനിക്ക് തല മറക്കാതെ പുറത്തുപോകുമ്പോള്‍ നഗ്നയായി പോകുന്നത് പോലെ യാണ് തോന്നിയത്. പുറത്തൊക്കെ പോകുമ്പോള്‍ മാന്യമായ വസ്ത്രങ്ങള്‍ ധരിച്ചുവെന്നും താന്‍ അള്ളാഹുവിന് വേണ്ടിയാണ് ഹിജാബ് ധരിക്കുന്നതെന്നും മുംതാസ് പറയുന്നു.

Advertisement