മകളായ അന്ന തന്റെ പ്രേമബന്ധത്തെ പറ്റി എന്തുകൊണ്ട് അച്ഛനോട് നേരത്തെ പറഞ്ഞില്ല ; സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി ബ്രോ ഡാഡിയിലെ ലാലു അലക്സ്

135

ലൂസിഫറിന് ശേഷം പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബ്രോ ഡാഡിയിൽ ഏറ്റവുമധികം പ്രശംസ ലഭിച്ച കഥാപാത്രമാണ് ലാലു അലക്സിന്റെ കുര്യൻ മാളിയേക്കൽ.

മോഹൻലാൽ അവതരിപ്പിച്ച ജോൺ കാറ്റാടി എന്ന കഥാപാത്രത്തിന്റെ സുഹൃത്തായാണ് മുഴുനീള വേഷത്തിൽ ലാലു അലക്‌സ് എത്തിയത്. അദ്ദേഹത്തിന് ലഭിച്ച കോമഡി സീനുകളായാലും ഇമോഷണൽ സീനുകളാണെങ്കിലും നന്നായി തന്നെ ചെയ്തിട്ടുണ്ട് എന്നാണ് പ്രേക്ഷരുടെ അഭിപ്രായം.

Advertisements

ALSO READ

ബാഹുബലി പോലെയാണ് തന്റെ പ്രണയവിവാഹം, ആരാണ് കട്ടപ്പയെന്നൊന്നും പറയാനാവാത്ത അവസ്ഥ: പ്രണയത്തെ കുറിച്ചും ജീവിതത്തിലെ പുതിയ വിശേഷവും പങ്കു വെച്ച് അനുശ്രീ

എന്നാൽ ഇപ്പോൾ മറ്റൊരു രീതിയിലാണ് ലാലു അലക്സ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. മകളായ അന്ന തന്റെ പ്രേമബന്ധത്തെ പറ്റി എന്തുകൊണ്ട് ലാലു അലക്സിന്റെ കഥാപാത്രത്തോട് പറഞ്ഞില്ല എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. കാരണം മലയാളസിനിമയിലെ
പെൺമക്കളുടെ പ്രേമത്തിന് കൂട്ടു നിൽക്കുന്ന ആസ്ഥാന അച്ഛൻ എന്ന പട്ടം ഇതിനോടകം തന്നെ ലാലു അലക്സിന് ലഭിച്ചിട്ടുള്ളതാണ്.

മലയാളത്തിൽ ഇത്തരത്തിൽ സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ടുപോയ താരമാണ് ലാലു അലക്സും. ആസ്ഥാന ഇടുക്കികാരൻ-ജാഫർ ഇടുക്കി. നായകന്റെ ചെറുപ്പത്തിൽ മരിച്ചു പോകുന്ന ആസ്ഥാന അമ്മ-അഞ്ജലി നായർ, എല്ലാ സിനിമയിലും മരിക്കുന്ന കഥാപാത്രം-സന്തോഷ് കീഴാറ്റൂർ എന്നിവ ചില ഉദാഹരണങ്ങൾ മാത്രം.

ALSO READ

ഇന്റർകാസ്റ്റ് മാര്യേജ് വീട്ടിൽ പണ്ടുമുതലേയുണ്ടായിരുന്നു ; ഞങ്ങളുടേത് ഇന്റർകാസ്റ്റ് മാര്യേജായിരുന്നു ; ആഗ്രഹിച്ചത് പോലെയൊരാളെയാണ് ഭാര്യയായി കിട്ടിയത്! വിവാഹത്തെക്കുറിച്ച് പറഞ്ഞ് റോൺസൺ

അങ്ങനെയുള്ള ലാലു അലക്സിന്റെ കഥാപാത്രത്തോട് തന്റെ പ്രേമം എന്തുകൊണ്ടാണ് നായികയായ അന്ന പറയാത്തത് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. 1999 ൽ പുറത്തിറങ്ങിയ നിറം, 2007ൽ പുറത്തിറങ്ങിയ ചോക്ലേറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ മകളുടെ പ്രേമത്തെ പിന്തുണയ്ക്കുന്ന കൂൾ അച്ഛനായിട്ടാണ് ലാലു അലക്സ് എത്തുന്നത്.

ലൂസിഫറിന് ശേഷം എമ്പുരാൻ എന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ എമ്പുരാന് മുമ്പ് ബ്രോ ഡാഡി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

 

Advertisement