എല്ലാം അവസാനിച്ചു എന്നെടുത്ത് നിന്നും എല്ലാം തുടങ്ങുകയായിരുന്നു ; പുതിയ സിനിമയെ കുറിച്ച് സൂരജ് സണ്‍

103

പാടാത്ത പൈങ്കിളി പരമ്പരയില്‍ നിന്നും പിന്‍മാറിയെങ്കിലും സൂരജിന്റെ വിശേഷങ്ങളെല്ലാം എന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. സൂരജ് പങ്കുവയ്ക്കുന്ന ഓരോ വിശേഷങ്ങളും പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. സിനിമയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനുള്ള ശ്രമത്തിലാണ് നടന്‍ സൂരജ് സണ്‍.

Advertisements

ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ സൂരജ് സീരിയലില്‍ നിന്ന് പിന്‍മാറിയ ശേഷമാണ് സോഷ്യല്‍മീഡിയയില്‍ കൂടുതല്‍ സജീവമായത്. മിക്ക വിശേഷങ്ങളും സോഷ്യല്‍ മീഡിയ വഴി താരം പങ്കിടാറുണ്ട്.

Also readപത്തോ പതിനഞ്ചോ മിനിറ്റ് കാണാനാവുമെന്നാണ് കരുതിയത്, പക്ഷേ മമ്മൂക്കയുടെ പെരുമാറ്റം എന്നെ ശരിക്കും ഞെട്ടിച്ചു, വെളിപ്പെടുത്തലുമായി ഗോകുല്‍ സുരേഷ്

ഇപ്പോഴിതാ മറ്റൊരു സന്തോഷവാര്‍ത്ത പങ്കുവെച്ചാണ് സൂരജ് എത്തിയിരിക്കുന്നത്. താന്‍ നായകനായെത്തുന്ന രണ്ടാമത്തെ സിനിമയുടെ പൂജയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സൂരജ്.

എല്ലാം അവസാനിച്ചു എന്നടുത്തുന്ന് എല്ലാം തുടങ്ങുകയായിരുന്നു എന്റെ ജീവിതം. ദൈവത്തിന് നന്ദി. കഴിഞ്ഞ വര്‍ഷം ഈ സമയം ഞാന്‍ നായക കഥാപാത്രം ചെയ്യുന്ന മൃദു ഭാവേ ദൃഢ കൃത്യേ എന്ന സിനിമയുടെ പൂജയായിരുന്നു. ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും. വീണ്ടും നായക കഥാപാത്രത്തില്‍ എത്തുന്ന ‘ആവണി ‘എന്ന സിനിമയുടെ പൂജ വളരെ വലിയ പ്രതീക്ഷയോടെ മുന്നോട്ടു പോകുന്നു. നിങ്ങള്‍ കൂടെയുണ്ടാകും എന്നതാണ് പ്രതീക്ഷ നടന്‍ കുറിച്ചു. നിരവധി പേരായിരുന്നു സൂരജിന് ആശംസ അറിയിച്ചെത്തിയത്.

Also readഉറക്കമൊഴിച്ച് വളരെ കഷ്ടപ്പെട്ട് അഭിനയിച്ചാലും വിളിക്കുന്നത് ഡിപ്രഷന്‍ സ്റ്റാര്‍ എന്ന്, കേള്‍ക്കുമ്പോള്‍ വിഷമം തോന്നും, തുറന്നുപറഞ്ഞ് ഷെയിന്‍ നിഗം

ഏഷ്യാനെറ്റിലെ പാടാത്ത പൈങ്കിളിയില്‍ ദേവയെ അവതരിപ്പിച്ചായിരുന്നു സൂരജ് എത്തിയത്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ആണ് പാടാത്തപൈങ്കിളിയിലെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നെടുക്കാന്‍ നായകന്‍ സൂരജ് സണ്ണിന് സാധിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആരാധകരുടെ സ്വന്തമായി മാറിയ നടന്റെ പിന്‍മാറ്റത്തില്‍ ആരാധകരും സങ്കടത്തിലായിരുന്നു.

 

 

 

Advertisement