എന്റെ ജീവിതത്തിലും കരിയറിലും കുറേ പേർ വന്നു പൂണ്ടു വിളയാടി പോയി; അവർ തക ർ ത്തെറിഞ്ഞത് എന്റെ സ്വപ്‌നങ്ങളെ ആയിരുന്നു; തുറന്ന് പറഞ്ഞ് സൂര്യ മേനോൻ

235

ബിഗ്ബോസിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് സൂര്യ ജി മേനോൻ. മൂന്നാം സീസണിലെ ബാലാമണിയെന്നാണ് താരം അറിയപ്പെടുന്നത് തന്നെ. ഐശ്വര്യ റായിയുമായി എടുത്ത് പറയേണ്ട മുഖ സാദൃശ്യമാണ് താരത്തെ ആരാധകർക്കിടയിൽ പ്രശസ്തയാക്കിയത്.

ടെലിവിഷൻ അവതാരികയായും, സിനിമയിലും സുര്യയുടെ പ്രസൻസ് കാണാൻ സാധിക്കും. ഇപ്പോഴിതാ കാലങ്ങളായുള്ള തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തന്റെ സോഷ്യൽ മീഡിയ പേജിലുടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ‘2021 -ൽ തുടങ്ങിയ എന്റെ സ്വപ്നം ആയിരുന്നു ഞാൻ എഴുതി അഭിനയിക്കുന്ന നറുമുഗൈ എന്ന സിനിമ. ബിഗ് ബോസ് ഒരു ഗെയിം ഷോ ആണെന്ന് പോലും ഓർക്കാതെ എന്റെ ജീവിതത്തിലും കരിയറിലും കുറേ പേർ വന്നു പൂണ്ടു വിളയാടിയിട്ട് പോയി.

Advertisements

അവർ പോലും അറിഞ്ഞിരുന്നില്ല എന്റെ സ്വപ്നങ്ങളെ ആണ് അവർ തകർത്തെറിഞ്ഞത് എന്ന്. പടം ചെയ്യാൻ തയ്യാറായി വന്ന പ്രൊഡ്യൂസർ ചേച്ചിയെ പോലും അവർ വെറുതെ വിട്ടില്ല. സൈബർ അറ്റാക്കിന്റെ മൂർദ്ധന്യാവസ്ഥയിൽ ഞാൻ ചേച്ചിയോട് പറഞ്ഞു ഈ പടം ചേച്ചി ചെയ്യണ്ട, ചേച്ചിക്ക് എങ്കിലും മനസമാധാനം കിട്ടണം എന്ന്. പല രാത്രികളിലും എന്റെ സ്വപ്നങ്ങളെ ഓർത്തു ഞാൻ കരഞ്ഞു ഉറങ്ങിയിട്ടുണ്ടെന്ന് സൂര്യ പറയുന്നു.

ALSO READ- നിങ്ങളാണോ ഇതൊക്കെ തീരുമാനിക്കുന്നത്? പ്രിയദർശനും ലിസിയും പിരിഞ്ഞതിനെ കുറിച്ച് ചോദിച്ച് അവതാരകൻ; ചൂടായി വായടപ്പിച്ച് മോഹൻലാൽ

പക്ഷെ എന്റെ സ്വപ്നത്തെ വിട്ടു കൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല. പരിശ്രമിച്ചു കൊണ്ടേ ഇരുന്നു. പടം നടക്കാത്തതിന്റെ എന്റെ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും പരിഹാസ കമന്റുകൾ വന്നു കൊണ്ടേയിരുന്നു. എല്ലാം സഹിച്ചും ക്ഷമിച്ചും എന്റെ സ്വപ്നത്തിനായി ഞാൻ പൊരുതി കൊണ്ടേ ഇരുന്നു. ഇന്ന് എന്റെ പടത്തിന്റെ പാക്ക് അപ്പ് ഡേ ആണ്. എന്റെ സ്വപ്നം സർവേശ്വരൻ നടത്തി തന്നുവെന്നും സൂര്യ തുറന്നടിക്കുന്നു.

തന്നെ സ്‌നേഹിച്ച്, ബിഗ് ബോസ് മുതൽ എന്റെ കൂടെ നിന്ന എല്ലാർക്കും ഞാൻ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. നമ്മുടെ മനസ്സിൽ നന്മ ഉണ്ടെങ്കിൽ ദൈവാനുഗ്രഹം നമ്മുടെ കൂടെ ഉണ്ടാകും. സ്വപ്നങ്ങൾ അത് കാണാൻ മാത്രം ഉള്ളതല്ല, അത് നേടാൻ ഉള്ളതാണ്. ഈ പടം വിജയം ആയാലും പരാജയം ആയാലും ഈ പടം നടന്നപ്പോൾ തന്നെ ബിഗ് ബോസിന്റെ പേരിൽ എന്നെ വേദനിപ്പിച്ച എല്ലാവരുടെയും മുമ്പിൽ ഞാൻ വിജയിച്ചു കഴിഞ്ഞു.’എന്നുമാണ് സൂര്യ മേനോൻ കുറിപ്പിലൂടെ പറയുന്നത്.

Advertisement