നിങ്ങളാണോ ഇതൊക്കെ തീരുമാനിക്കുന്നത്? പ്രിയദർശനും ലിസിയും പിരിഞ്ഞതിനെ കുറിച്ച് ചോദിച്ച് അവതാരകൻ; ചൂടായി വായടപ്പിച്ച് മോഹൻലാൽ

656

മലയാളത്തിലെ ഒരു കാലത്ത് നമ്പർ വൺ നായികയായിരുന്നു നടി ലിസി. മലയാളത്തിലേയും, ഹിന്ദിയിലേയും തമിഴിലേയും ജനപ്രിയ ചലച്ചിത്ര സംവിധായകനായിരുന്ന പ്രിയദർശൻ ലിസിയെ പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു.

എന്നാൽ പിന്നീട് ഇവർ പിരിഞ്ഞു. ഇവരുടെ മകൾ കല്യാണി ഇപ്പോൾ സിനിമകളിൽ തിളങ്ങുകയാണ്. പിരിഞ്ഞെങ്കിലും മകളുടെയും മകന്റെയും ാര്യത്തിൽ ഒറ്റ മനസോടെ രംഗത്തെത്താറുണ്ട് പ്രിയനും ലിസിയും. മകൻ സിദ്ധാർഥിന്റെ വിവാഹത്തിന് ഒരേ മനസോടെ എത്തിയ ലിസിയും പ്രിയദർശനും ആരാധകരേയും വിസ്മയിപ്പിച്ചിരുന്നു. ലിസിയുടെയും പ്രിയദർശന്റെയും അടുത്ത സുഹൃത്താണ് നടൻ മോഹൻലാൽ. ഇരുവരുടെയും വേർപിരിയൽ മോഹൻലാലിനെയും ഏറെ വിഷമിപ്പിച്ചിരുന്നു എന്നാണ് റിപ്പോർട്ട്,.

Advertisements

ഇപ്പോഴിതാ ലിസി-പ്രിയദർശൻ വേർപിരിയലിനെ കുറിച്ച് ചോദിച്ചപ്പോൾ ദേഷ്യത്തോടെ പ്രതികരിച്ച മോഹൻലാലിന്റെ മുൻപത്തെ ഒരു വീഡോയോ വീണ്ടും വൈറലാവുകയാണ്.
ഇപ്പോഴിതാ ഇവരുടെ ദാമ്പത്യത്തെ കുറിച്ച് മോഹൻലാലിനോടുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ പ്രതികരണമാണ് ഏറെ ശ്രദ്ധ നേടുന്നത്. പ്രിയദർശൻ കൂടി പങ്കെടുത്ത ഒരു അഭിമുഖത്തിൽ പ്രിയദർശന്റെ കുടുംബജീവിതത്തെ കുറിച്ച് അവതാരകൻ ചോദിച്ചതോടെ മോഹൻലാൽ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.

ALSO READ- വീട് പുതുക്കി പണിതു; കാറ് വാങ്ങി; അച്ഛൻ ഇനി ജോലിക്ക് പോകേണ്ട, ഞാൻ നോക്കിക്കോളാമെന്ന് പറഞ്ഞു; മകളുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അനുമോളുടെ അച്ഛൻ

മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അവതാരകൻ ജോണി ലൂക്കോസിനോടായിരുന്നു മോഹൻലാലിന്റെ പ്രതികരണം. പ്രിയന്റെ തകർന്ന ദാമ്പത്യത്തെക്കുറിച്ച് ചോദിക്കുകയായിരുന്നു അവതാരകൻ. ഈ ചോദ്യം കേട്ടതും മോഹൻലാൽ പ്രകോപിതനാകുകയായിരുന്നു. പ്രിയദർശന്റെ കുടുംബ ബന്ധത്തിന്റെ തകർച്ചയ്ക്ക് ശേഷം എടുത്ത സിനിമ എന്ന നിലയ്ക്ക് എന്തെങ്കിലും വ്യത്യാസം ഈ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഉണ്ടായിരുന്നോയെന്ന് ആയിരുന്നു ജോണിയുടെ ചോദ്യം.

എന്നാൽ ചോദ്യം പൂർത്തിയാക്കാൻ പോലും മോഹൻലാൽ അവതാരകനെ സമ്മതിച്ചില്ല. അതിനു മുമ്പ് തന്നെ അദ്ദേഹം എതിർപ്പ് അറിയിച്ചു. നിങ്ങൾ പറഞ്ഞ ആ തകർച്ച എന്ന വാക്ക് തന്നെ തെറ്റാണ്. നിങ്ങളാണോ ഞങ്ങളുടെ ഒക്കെ ജീവിതം തീരുമാനിക്കുന്നതെന്ന് താരം ചോദിക്കുന്നു.

ALSO READ-നടൻ രാഹുൽ മാധവ് വിവാഹിതനായി; വധു ബംഗളൂരു സ്വദേശിനി ദീപശ്രീ; ആശംസകളുമായി താരങ്ങൾ

പ്രിയദർശൻ അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളുമായി അദ്ദേഹം ഇപ്പോഴും നല്ല സൗഹൃദത്തിലാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. മറ്റൊരാളുടെ കുടുംബം എന്ന് പറയുമ്പോൾ അത് നമുക്ക് അറിയാത്ത ഒരു മേഖലയാണ്. അതിൽ കയറി ഒരിക്കലും അഭിപ്രായം പറയാറില്ലെന്നും അത് അവരുടെ സ്വകാര്യതയാണെന്നും മോഹൻലാൽ പറഞ്ഞു.

കൂടാതെ, മറ്റൊരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് കയറി ചെന്ന് ആവശ്യമില്ലാതെ അഭിപ്രായം പറയുന്നതിനോട് യോജിപ്പില്ലെന്നും മോഹൻലാൽ വളരെ ദേഷ്യ ഭാവത്തിൽ അവതാരകനോട് പറയുകയായിരുന്നു.

Advertisement