വീട് പുതുക്കി പണിതു; കാറ് വാങ്ങി; അച്ഛൻ ഇനി ജോലിക്ക് പോകേണ്ട, ഞാൻ നോക്കിക്കോളാമെന്ന് പറഞ്ഞു; മകളുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അനുമോളുടെ അച്ഛൻ

4400

കുട്ടിക്കളിയിലൂടെ പ്രേക്ഷകരുടെ ഇടയിലേയ്ക്ക് ചേക്കേറിയ താരമാണ് അനുമോൾ. മഴവിൽ മനോരമയിലെ അനിയത്തി എന്ന സീരിയലിലൂടെയായിരുന്നു അനുമോൾ മിനിസ്‌ക്രീനിൽ എത്തിയത്. പിന്നീട് സ്റ്റാർ മാജിക് റിയാലിറ്റി ഷോയിലൂടെ താരം പ്രശസ്തിയിലേയ്ക്ക് ഉയർന്നു. തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോൾ.

ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുമോൾ അവതരിപ്പിച്ചിരുന്നു. കോമഡി ചെയ്യുന്ന സുന്ദരിപ്പെണ്ണ് എന്ന രീതിയിലാണ് താരം ആരാധകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. അനുമോളെ പ്രിയപ്പെട്ട അനുക്കുട്ടിയായി ആരാധകർ ഏറ്റെടുത്തു. സ്റ്റാർ മാജിക്കിൽ തന്നെയുള്ള തങ്കച്ചനുമായി ഇടക്ക് ചില വാർത്തകൾ വന്നെങ്കിലും അതെല്ലാം ഗോസ്സിപ്പാണെന്ന് ഇരുവരും വ്യക്തമാക്കി രംഗത്ത് വന്നിരുന്നു.

Advertisements

അനുമോളുടെ അച്ഛൻ ഇപ്പോൾ മകളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. സ്റ്റാർ മാജിക്കിൽ എത്തിയപ്പോഴാണ് തന്റെ മകളെ കുറിച്ച് അഭിമാനത്തോടെഅച്ഛൻ പറയുന്നത്. ഈ വാക്കുകളാണ് ഏറെ കൈയ്യടി നേടിയിരിക്കുന്നത്.

ALSO READ- നടൻ രാഹുൽ മാധവ് വിവാഹിതനായി; വധു ബംഗളൂരു സ്വദേശിനി ദീപശ്രീ; ആശംസകളുമായി താരങ്ങൾ

തനിക്ക് തന്റെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടവർ അച്ഛനും അമ്മയുമാണ് എന്ന് അനു പലപ്പോഴും പറഞ്ഞിട്ടുണ്ട്. അച്ഛന് കരിപ്പെട്ടിയുടെ കച്ചവടമായിരുന്നെന്നും നാട്ടിലൊക്കെ കരിപ്പെട്ടി സതീശൻ എന്നാണ് അച്ഛനെ വിളിച്ചിരുന്നതെന്നും അനു പറഞ്ഞിരുന്നു. അഞ്ച് വർഷമായി നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന പേരാണ് ഇതെന്നാണ് താരം പറഞ്ഞത്.

തന്റെ മകളെ ഓർത്ത് തനിക്ക് അഭിമാനം ആണെന്നും പണ്ടൊക്കെ നാട്ടിൽ സതീശന്റെ മകൾ എന്ന് അറിയപ്പെട്ടിരുന്നു. ഇപ്പോൾ അനുവിന്റെ അച്ഛൻ എന്ന നിലയിലാണ് എന്നെ അറിയപ്പെടുന്നത് എന്നാണ് അദ്ദേഹം അഭിമാനത്തോടെ പറയുന്നത്.

ALSO READ- അപ്‌സര എന്റെ കൂടെ ജീവിക്കുമ്പോൾ തന്നെ ആൽബിയുമായി ഇഷ്ടത്തിലായിരുന്നു; ഞാൻ കൈയ്യോടെ പൊക്കി; പിന്നെ വഴിമാറി കൊടുത്തു; വെളിപ്പെടുത്തി മുൻഭർത്താവ്

ഒരു ചെറിയ വീടായിരുന്നു ഞങ്ങളുടേത്. ചോർച്ച ഒക്കെ ഉണ്ടായിരുന്നു, അതെല്ലാം മാറ്റി വീട് പുതുക്കി പണിതു. മുകളിലോട്ട് ഒരു നില കൂടി പണിതു. സ്വന്തമായി ഒരു പുതിയ കാറിന് അഡ്വാൻസ് കൊടുത്തിട്ടുണ്ട്. ടൗണിൽ കുറച്ച് വസ്തു വാങ്ങിച്ചെന്നും കൂടാതെ അതിലെല്ലാം വലുതായി എന്നോട് അച്ഛൻ ഇനി ജോലിക്ക് ഒന്നും പോകേണ്ടാ ഞാൻ നോക്കിക്കോളാമെന്ന് മകൾ പറഞ്ഞെന്നാണ് അച്ഛൻ പറയുന്നത്.ആ വാക്കുകൾ മാത്രം പോരെ എന്നും അഭിമാനത്തോടെ അച്ഛൻ പറയുകയാണ്.

ഈ നേട്ടത്തിലെത്താൻ എന്റെ കുട്ടി ഒരുപാട് കഷ്ടപെട്ടു. മുൻപും അച്ഛൻ പറഞ്ഞത് മോൾ ഒരുപാട് കഷ്ടപ്പെടുന്നുണ്ടെന്നാണ്. ഇനി അവളുടെ ആഗ്രഹം ഒരു വണ്ടി വാങ്ങണം എന്നാണ്. വൈകാതെ അവളത് വാങ്ങും എന്ന് അച്ഛൻ പറഞ്ഞിരുന്നു. തുടക്കത്തിൽ സീരിയലിൽ നിന്ന് കിട്ടുന്നത് വളരെ തുച്ഛമായ തുകയാണ്. അത് യാത്ര ചെലവുകൾക്ക് പോലും എത്തില്ലെന്നും ചെലവ് കുറയ്ക്കാൻ യാത്ര ബസ്സിലും ട്രെയിനിലും തന്നെയാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോൾ അവൾ അവളുടെ സ്വപ്നങ്ങൾ നേടി എടുത്തു എന്നും, അച്ഛൻ പറയുന്നു.പിന്നെ വിവാഹം. അവൾക്കിഷ്ടമുള്ള ആളെ അവളായിട്ട് കണ്ടെത്തിക്കോട്ടെയെന്നാണ് അച്ഛൻ പറഞ്ഞത്.

Advertisement