നടൻ രാഹുൽ മാധവ് വിവാഹിതനായി; വധു ബംഗളൂരു സ്വദേശിനി ദീപശ്രീ; ആശംസകളുമായി താരങ്ങൾ

381

ചെറിയ വേഷങ്ങളിലും നായകവേഷങ്ങളിലും തിളങ്ങിയ നടനാണ് രാഹുൽ മാധവ്. താരത്തിന്റെ നിരവധി സിനിമകളാണ് പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായിട്ടുള്ളത്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ എന്നീ ഭാഷകളിലെല്ലാം തന്റെ സാന്നിധ്യമറിയിച്ച നടനാണ് രാഹുൽ.

മലയാളിയായ രാഹുൽ ആദ്യം അരങ്ങേറിയത് തമിഴ് സിനിമയിലൂടെ ആയിരുന്നു. എം പ്രഭു സംവിധാനം ചെയ്ത അതേ നേരം അതേ ഇടം എന്ന സിനിമയിലൂടെയാണ് താരം സിനിമാ ലോകത്തേയ്ക്ക് കാലെടുത്ത് വച്ചത്. പിന്നീട് യുഗം എന്ന സിനിമയിലും അഭിനയിച്ചിരുന്നു. മലയാളത്തിലേക്ക് രാഹുൽ എത്തിയത് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ബാങ്കോക്ക് സമ്മർ എന്ന ചിത്രത്തിലൂടെയാണ്.

Advertisements

തുടർന്ന് വാടാമല്ലി, ലിസമ്മയുടെ വീട് എന്നി ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീടാണ് സഹതാരമായി മെമ്മറീസിൽ എത്തിയത്. കരിയറിൽ അത് ഒരു വിജയമായതോടെ നല്ല ചിത്രങ്ങളിൽ അഭിനയിക്കാനാണ് താൻ അഗ്രഹിക്കുന്നതെന്നും രാഹുൽ പറഞ്ഞിരുന്നു.

ALSO READ- അപ്‌സര എന്റെ കൂടെ ജീവിക്കുമ്പോൾ തന്നെ ആൽബിയുമായി ഇഷ്ടത്തിലായിരുന്നു; ഞാൻ കൈയ്യോടെ പൊക്കി; പിന്നെ വഴിമാറി കൊടുത്തു; വെളിപ്പെടുത്തി മുൻഭർത്താവ്

മെഡല്ല ഓംബ്ലാംഗേറ്റ, മിസ്റ്റർ ഫ്രോഡ്, 100 ഡേയ്സ് ഓഫ് ലവ്, കട്ടപ്പനയിലെ ഋത്വിക് റോഷൻ, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ആദം ജോൺ, ആമി, നാം,12 മാൻ, പൊറിഞ്ചു മറിയം ജോസ്, കടുവ, പാപ്പൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ നടൻ രാഹുൽ വിവാഹിതനായിരിക്കുകയാണ്.

ബംഗളൂർ സ്വദേശിയായ ദീപശ്രീയാണ് രാഹുലിന്റെ വധു. താരത്തിന്റെ വിവാഹത്തിന് നിരവധി സെലിബ്രിറ്റികളെത്തിയിരുന്നു. നിർമാതാവ് എൻ എം ബാദുഷ, സൈജു കുറുപ്പ്, നരേൻ തുടങ്ങിയ നിരവധി സെലിബ്രിറ്റികളാണ് രാഹുൽ മാധവിനും ദീപശ്രീക്കും ആശംസകൾ അറിയിക്കാൻ എത്തി.

ALSO READ- സംവിധായകൻ മുറിയിലേക്ക് പോകാമെന്ന് പറഞ്ഞു വിളിച്ചു; എനിക്ക് ഒന്നും മനസിലായില്ല; നേരിട്ട കാസ്റ്റിങ് കൗ ച്ച് അനുഭവത്തെ കുറിച്ച് വിദ്യ ബാലൻ

വിവാഹവും ചടങ്ങുകളും ഏറെ ആർഭാടത്തിലായിരുന്നു. രാഹുലിന്റെ ശ്രദ്ധേയമായവേഷം പൊറിഞ്ചു മറിയം ജോസിലെ വില്ലനായി താരം എത്തിയത് വളരെ ഹിറ്റായി മാറിയിരുന്നു.രാഹുൽ വളരെ തകർത്തഭിനയിച്ചിരുന്ന സിനിമയായിരുന്നു ഇത്. ഇനിയും താരത്തിന്റേതായി പല ഭാഷകളിൽ ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്.

നിർമ്മാതാവ് ബാദുഷ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇരുവർക്കും വിവാഹ മംഗളാശംസകൾ നേർന്നിട്ടുണ്ട്. നടൻ സൈജു കുറിപ്പും ഇവർക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് സ്വദേശിയായി രാഹുൽ വളരെ പെട്ടെന്നാണ് സിനിമയിൽ മുൻ നിര താരമായി വളർന്നത്. നായകനേക്കാൾ വില്ലൻ വേഷങ്ങളിലാണ് ശ്രദ്ധ നേടിയത്. മെമ്മറീസ് ഉൾപ്പടെയുള്ള സിനിമകളിൽ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു.

Advertisement