സംവിധായകൻ മുറിയിലേക്ക് പോകാമെന്ന് പറഞ്ഞു വിളിച്ചു; എനിക്ക് ഒന്നും മനസിലായില്ല; നേരിട്ട കാസ്റ്റിങ് കൗ ച്ച് അനുഭവത്തെ കുറിച്ച് വിദ്യ ബാലൻ

1075

മലയാള സിനിമയിൽ അഭിനയിക്കാൻ പലതവണ എത്തുകയും അപ്പോഴെല്ലാം ഓരോ കാരണങ്ങളാൽ ആ സിനിമകൾ മുടങ്ങി പോവുകയും ചെയ്ത ചരിത്രമുള്ള നടിയാണ് ഇപ്പോഴത്തെ ബോളിവുഡ് താര സുന്ദരി വിദ്യാ ബാലൻ. പിന്നീട് ബോളിവുഡ് ചിത്രങ്ങളിലൂടെ ഇന്ത്യയിലെ മികച്ച നടിമാരുടെ പട്ടികയിലെത്താനും താരത്തിന് സാധിച്ചിരുന്നു.

എന്നാൽ താൻ സിനിമയിലേക്ക് വരാൻ കാരണക്കാരൻ മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ മാത്രമാണെന്ന് ആണ് വിദ്യാ ബാലൻ പറഞ്ഞിരുന്നു്. പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ് നിൽക്കുമ്പോൾ ആദ്യ സിനിമയായ ചക്രത്തിലേക്ക് സംവിധായകൻ കമലിന്റെ ക്ഷണം വന്നു.

Advertisements

എന്നാൽ സിനിമയിൽ അഭിനയിക്കാൻ വീട്ടുകാർ സമ്മതം മൂളിയതിന്റെ ഒറ്റക്കാരണം അത് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ ഒപ്പം ആയതുകൊണ്ട് മാത്രമാണെന്ന് ആയിരുന്നു വിദ്യാ ബാലൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. എന്നാൽ ചില കാരണങ്ങളാൽ ആ സിനിമ നടന്നില്ല പക്ഷെ പിന്നീട് ബോളിവുഡിൽ എത്തിയ വിദ്യാബാലൻ ഉയരങ്ങൾ കീഴടക്കുകയായിരുന്നു.

ALSO READ- സുരേഷ് ഗോപിക്ക് വേണ്ടി തിരക്കഥ എഴുതാനൊന്നും പറ്റില്ല; പിന്നീട് നിർമ്മാതാവ് മോഹനൻ നിർബന്ധിച്ചിട്ടാണ് ആ സിനിമ പിറന്നത്: ലാൽ ജോസ്

ഇപ്പോഴിതാ താനും കാസ്റ്റിങ് കൗചിങിന് ഇ രയായെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. അടുത്തിടെ നടന്ന ഒരഭിമുഖത്തിലാണ് താൻ കരിയറിന്റെ തുടക്കകാലത്ത് ഒരു സംവിധായകനിൽ നിന്ന് മോശം അനുഭവം നേരിട്ടതെന്ന് വിദ്യ ബാലൻ പറഞ്ഞത്. ഹ്യൂമൻസ് ഓഫ് ബോംബെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കാനായി ചെന്നൈയിൽ പോയപ്പോഴായിരുന്നു ഈ അനുഭവം. ജീവിതത്തിൽ എപ്പോഴെങ്കിലും കാസ്റ്റിങ് കൗച്ച് അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വിദ്യ ബാലൻ.

ശരിക്കും പറഞ്ഞാൽ, കാസ്റ്റിങ് കൗച്ച് തനിക്ക് നേരിടേണ്ടി വന്നിട്ടില്ല. അതിൽ വളരെയധികം ഭാഗ്യം ചെയ്തയാളാണ്. പലപ്പോഴും കാസ്റ്റിങ് കൗച്ചിങ്ങിനെ കുറിച്ചുള്ള പേടിപ്പെടുത്തുന്ന കഥകൾ പലരിൽ നിന്നായി കേട്ടിട്ടുണ്ട്. അതായിരുന്നു എന്റെ അച്ഛന്റെയും അമ്മയുടേയും ഭയമെന്നും വിദ്യ ബാലൻ പറയുന്നു.

ALSO READ- എന്നെ തക ർക്കുന്ന വിമ ർശനമാണ് അയാൾ പറഞ്ഞത്; ആ വാക്കുകൾ കേട്ട് ഭർത്താവിന് മുന്നിലിരുന്ന് കരഞ്ഞു; വേദ നിപ്പിച്ച സംഭവം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

രക്ഷിതാക്കൾക്ക് അതുകൊണ്ട് താൻ സിനിമയിലേക്ക് വരുന്നതിനേക്കുറിച്ച് നല്ല ആശങ്കയുമുണ്ടായിരുന്നു എന്നും വിദ്യ പറയുകയാണ്. ഈ കാലത്ത് ചെന്നൈയിൽ ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കാനായി പോയതായിരുന്നു. അതിനിടെ ഞാൻ ചെയ്യാമെന്ന് ഉറപ്പ് നൽകിയ ഒരു ചിത്രത്തിന്റെ സംവിധായകനെ കണ്ടു.

അന്ന് സിനിമയെ കുറിച്ച് സംസാരിക്കാൻ ഒരു കോഫി ഷോപ്പിൽ പോയി. അവിടെ വെച്ച് അയാൾ നമുക്ക് മുറിയിൽ പോയി സംസാരിക്കാമെന്ന് പറഞ്ഞു. എന്താണ് കാര്യമെന്ന് അപ്പോൾ മനസിലായില്ല. ഞാൻ തനിച്ചായിരുന്നു. പക്ഷേ വളരെ ബുദ്ധിപരമായ ഒരു കാര്യം തനിക്ക് ചെയ്യാനായി കഴിഞ്ഞു. മുറിയിലെത്തിയപ്പോൾ ഞാൻ എല്ലാ വാതിലുകളും തുറന്നിട്ടു. അതോടെ തനിക്ക് പുറത്തേക്കുള്ള വഴിയാണ് അതെന്ന് മനസിലായെന്നും വിദ്യ പരയുന്നു.

തനിക്ക് ആരും ഒരു നിർദേശവും നൽകിയിട്ടില്ല. പക്ഷെ, ആ സമയത്ത് ഞാനെടുത്തമികച്ചതീരുമാനമായിരുന്നു അത്. അപ്പോൾ തന്നെ ഞാൻ അതിനോട് പ്രതികരിക്കുകയും ചെയ്തു. സ്വയം സംരക്ഷണമെന്നോ ഒരു സ്ത്രീയുടെ സഹജാവബോധമെന്നോ വിളിക്കാം. പിന്നീട് താൻ ആ സിനിമയിൽ നിന്ന് പുറത്താക്കപ്പെടുകയായിരുന്നും എന്നും വിദ്യ ബാലൻ വെളിപ്പെടുത്തുന്നു.

Advertisement