അപ്‌സര എന്റെ കൂടെ ജീവിക്കുമ്പോൾ തന്നെ ആൽബിയുമായി ഇഷ്ടത്തിലായിരുന്നു; ഞാൻ കൈയ്യോടെ പൊക്കി; പിന്നെ വഴിമാറി കൊടുത്തു; വെളിപ്പെടുത്തി മുൻഭർത്താവ്

2850

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ നടി അപ്‌സര രത്‌നാകരനും സംവിധായകൻ ആൽബിയും വിവാഹിതരാവുന്നത് കഴിഞ്ഞ നവംബറിൽ ആയിരുന്നു . ഒരുമിച്ച് ടെലിവിഷൻ പരിപാടികളിൽ പങ്കെടുത്തിരുന്ന താരങ്ങൾ ഇഷ്ടത്തിൽ ആവുകയായിരുന്നു. തുടക്കത്തിൽ വീട്ടുകാരുടെ എതിർപ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അവർ സമ്മതിച്ചു.

ശേഷം ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് താരങ്ങൾ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്. എന്നാൽ വിവാഹവുമായി ബന്ധപ്പെട്ട് താരങ്ങളുടെ പേരിൽ നിരവധി ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. അതിലൊക്കെ വിശദീകരണം നൽകി കൊണ്ട് താരങ്ങൾ എത്തിയിരുന്നു.ആദ്യത്തെ വിവാഹബന്ധം വേർപെടുത്തിയാണ് അപ്‌സര രത്‌നാകരൻ ആൽബിയെ വിവാഹം ചെയ്തത്. ആദ്യ ഭർത്താവിൻരെ ശാരീരിക ഉപ ദ്രവമാണ് വിവാഹമോചനത്തിലേക്ക് എത്തിയതെന്ന് അപ്‌സര പലപ്പോഴും പറഞ്ഞിരുന്നു. എന്നാൽ ആൽബിയുമായി അർച്ചനയ്ക്ക് ഉണ്ടായിരുന്ന ബന്ധമാണ് വിവാഹ മോചനത്തിലേക്ക് എത്തിയതെന്നാണ് മുൻ ഭർത്താവ് കണ്ണൻ ആ രോ പിക്കുന്നത്.

Advertisements

അപ്‌സരയുമായി വേർപിരിഞ്ഞിട്ട് ഏകദേശം നാല് വർഷത്തിനു മുകളിലായെങ്കിലും താനിതുവരെ പുതിയൊരു ജീവിതത്തിലേക്ക് പോയിട്ടില്ലെന്നാണ് കണ്ണന്റെ വാക്കുകൾ. വിവാഹം ചെയ്ത് ഒരുമിച്ച് താമസിക്കുന്ന സമയത്തു പോലും അപ്സരയെയും അവളുടെ ഇപ്പോഴത്തെ ഭർത്താവിനെയും പലയിടത്ത് വച്ചു ഞാൻ കണ്ടിട്ടുണ്ടെന്നാണ് കണ്ണൻ പറയുന്നത്.

ALSO READ- സംവിധായകൻ മുറിയിലേക്ക് പോകാമെന്ന് പറഞ്ഞു വിളിച്ചു; എനിക്ക് ഒന്നും മനസിലായില്ല; നേരിട്ട കാസ്റ്റിങ് കൗ ച്ച് അനുഭവത്തെ കുറിച്ച് വിദ്യ ബാലൻ

എന്നാൽ ആ സമയത്തൊന്നും പ്രതികരിക്കാൻ പോയില്ല. വിവാഹത്തിന് ശേഷവും ഇവരെ നേരിട്ട് കണ്ടിരുന്നു. അടുത്തിടെ ഞാൻ കൊറിയോഗ്രാഫി ചെയ്ത വർക്കിൽ അപ്സര പങ്കെടുത്തിരുന്നു. പരിപാടിക്ക് ശേഷം ഷേക്ക് ഹാൻഡ് ഒക്കെ തന്നിട്ടാണ് പോയതും. പക്ഷേ പിന്നീട് തന്നെ മോശക്കാരനാക്കി ചിത്രീകരിക്കുകയാണ് ചെയ്തത്.

താൻ മുൻഭർത്താവിനെ പിരിഞ്ഞത് ദേഹോ പദ്ര വം കൊണ്ടാണെന്നൊക്കെയാണ് പറയുന്നത്. എല്ലാ കുടുംബത്തിലുമുള്ള പ്രശ്നങ്ങളെ ഞങ്ങൾക്കിടയിലും ഉണ്ടായിരുന്നുള്ളു. പക്ഷേ ഞാൻ കാരണം ആ ത്മ ഹത്യയ്ക്ക് വരെ ശ്രമിച്ചിരുന്നെന്നുള്ള ആരോ പണം ഒന്നും ശരിയല്ല. ഈ വീട് ഞങ്ങൾ ഒന്നിച്ച് താമസിക്കുമ്പോൾ വാടകയ്ക്ക് എടുത്തതാണ്. ആ വീട്ടിൽ ഇപ്പോഴും തനിച്ചാണെന്നും ഇനിയെങ്കിലും സത്യങ്ങൾ പറഞ്ഞില്ലെങ്കിൽ ഭാവിയെ തന്നെ ബാധിക്കുമെന്നതിനാലാണ് മനസ് തുറക്കുന്നതെന്നും കണ്ണൻ പറയുന്നു.

ALSO READ-സുരേഷ് ഗോപിക്ക് വേണ്ടി തിരക്കഥ എഴുതാനൊന്നും പറ്റില്ല; പിന്നീട് നിർമ്മാതാവ് മോഹനൻ നിർബന്ധിച്ചിട്ടാണ് ആ സിനിമ പിറന്നത്: ലാൽ ജോസ്

അപ്‌സരയുടെ വിവാഹത്തെ ബന്ധപ്പെട്ട് ഒരു പ്രശ്‌നത്തിനും പോയിട്ടില്ല. അവളെ മോശക്കാരി ആക്കാനും പരിഹസിക്കാനോ മറ്റേതെങ്കിലും തരത്തിൽ അപമാനിക്കാനോ ഒന്നിനും പോയിട്ടില്ല. തന്നെ ഒഴിവാക്കി പോയെങ്കിലും ഞാൻ വഴി മാറി കൊടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും താരം പറയുകയാണ്.

അപ്‌സര എന്റെ കൂടെ ജീവിക്കുമ്പോൾ തന്നെ ഇപ്പോഴത്തെ ഭർത്താവ് ആൽബിയുമായി ഇഷ്ടത്തിലായിരുന്നു. അത് ഞാൻ കൈയ്യോടെ പൊക്കി. ഇതോടെ സ്വന്തം വീട്ടുകാരുടെ മുന്നിൽ പോലും അവൾക്ക് പിടിച്ച് നിൽക്കാൻ പറ്റാതെ വന്നു. അങ്ങനെ വന്നപ്പോഴാണ് ആ ത്മ ഹത്യ ശ്രമം നടത്താനൊക്കെ നോക്കിയത്. ഈ വിഷയത്തോട് കൂടി എന്നെ ഒഴിവാക്കുകയായിരുന്നു എന്നും അവൾ കൂട്ടുകാരിയുടെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു എന്നും കണ്ണൻ പറയുകയാണ്.

പിന്നെ എനിക്കെതിരെ പോലീസിൽ പരാതി കൊടുക്കുകയും ചെയ്തു. അവൾക്ക് അവളുടെ ജീവിതവുമായി പോയിട്ട് എന്നെ എന്റെ വഴിയ്ക്കും വിടാമായിരുന്നു. പക്ഷേ അതിനല്ല അവൾ ശ്രമിച്ചതെന്നും അതുകൊണ്ടാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നതെന്നും കണ്ണൻ പറയുന്നു.

Advertisement