Home Entertainment Celebrities

ജനിച്ച നാട് മതം പറഞ്ഞ് ഒറ്റപ്പെടുത്തിയപ്പോൾ, എല്ലാം തന്ന് എന്നെ ചേർത്തുപിടിച്ച നാട് ; ശ്രദ്ധ നേടി ജസ്ല മാടശ്ശേരിയുടെ പോസ്റ്റ്

8829

സാമൂഹ്യപ്രവർത്തകയും ബിഗ് ബോസ് താരവുമായ ജസ്ല മാടശ്ശേരി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. കർണാടകയോടുള്ള ഇഷ്ടം വിവരിച്ചെത്തിയിരിക്കുകയാണ് ജസ്ല. ഫേസ്ബുക്ക് പോസ്റ്റിലൂടെയായാണ് താരം ബാംഗ്ലൂരിനെക്കുറിച്ച് വാചാലയായത്.

ALSO READ

Advertisements

കുറേ സിനിമകളുടെ തിരക്കഥകൾ കേട്ടിരുന്നു, അതൊന്നും നടന്നില്ല! അഭിനയത്തിൽ എന്നെ പ്രതീക്ഷിക്കാം ; മോഹൻലാലിന്റെ അനിയത്തിയായ എന്നെ ഇഷ്ടപ്പെടുന്നവരാണ് അധികവും : ദിവ്യ ഉണ്ണി

ഇതുകൊണ്ടൊക്കെയാണ് എനിക്ക് കർണാടകയോട് ഇഷ്ടം. ഡിഗ്രി കഴിഞ്ഞ ശേഷം ഏറ്റവും കൂടുതൽ ജീവിച്ചത് ഇവിടെയാണ്. പെറ്റമ്മയും പോറ്റമ്മയും എനിക്ക് പ്രിയപ്പെട്ടതെന്ന പോലെ. ജനിച്ച നാട് മതം പറഞ്ഞു ഒറ്റപ്പെടുത്തിയപ്പോൾ വിദ്യാഭ്യാസം തന്നും തൊഴിൽ തന്നും സ്‌നേഹം തന്നും സൗഹൃദങ്ങൾ തന്നും സന്തോഷം തന്നും എന്നെ ചേർത്തുപിടിച്ചത് കർണാടക ആണ്.

നീ നീയായിരിക്ക്. ആരേയും ബോധിപ്പിച്ചിട്ട് നിനക്കൊന്നും നേടാനില്ല. നാട്ടുകാരുടെ നല്ലകുട്ടി സർട്ടിഫിക്കറ്റ് പുഴുങ്ങി തിന്നേണ്ട കാര്യമില്ല. ജീവിക്കണേൽ സ്വന്തം പണിയെടുത്തു തന്നെ ജീവിക്കണം എന്ന് പഠിപ്പിച്ച നാട്. പട്ടിണിയുടെ നോവും ആർഭാടത്തിന്റെ നോവും ഒക്കെ അനുഭവമായി തന്ന നാട്. ലോകത്തിന്റെ ഏതുകോണിൽ ചെന്നാലും ഇവിടെ ജീവിച്ചവർ ഇങ്ങോട്ട് തന്നെ വരുന്നത് കണ്ടിട്ടുണ്ട്. ഞാനും അങ്ങനെയാണ്, മനസ്സിനു മുറിവേറ്റാൽ ആദ്യം ഓടിയെത്തുന്നത് ഇവിടെയാണ്.

ALSO READ

വിശ്വസിച്ച് സ്‌നേഹിച്ചവരെല്ലാം ചതിച്ചു! ഒടുവിൽ യഥാർത്ഥ സ്‌നേഹം കണ്ടെത്തിയത് വിക്കിയിൽ ; വിഘ്‌നേഷ് ശിവൻ നയൻതാര വിവാഹം ജൂണിൽ

എന്റെ അനുഭവം ആണുട്ടോ. പലർക്കും പല ഇഷ്ടങ്ങളും അനുഭവങ്ങളുമാണല്ലോ. ഇന്നിവിടം മതം വിഷയമാവുന്നതു വല്ലാതെ നോവ് തരുന്നുണ്ട്, കേരളത്തേക്കാൾ പ്രിയമെന്നോ കേരളത്തോളം പ്രിയമെന്നോ എന്നുമായിരുന്നു ജസ്ല ഫേസ്ബുക്കിൽ കുറിച്ചത്. മതത്തെക്കുറിച്ച് പറയുന്നു എന്ന് പറഞ്ഞ് വിമർശിച്ചയാൾക്ക് രൂക്ഷമായ ഭാഷയിൽത്തന്നെ ജസ്ല മറുപടി നൽകിയിരുന്നു.

 

Advertisement