മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമുള്ള നടനാണ് മനോജ് കെ ജയൻ. തന്റെ സിനിമാ ജീവിതതത്തിനെ കുറിച്ചും സിനിമകളുടെ പരാജയത്തെ പറ്റിയുമുള്ള താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘ഒരു കാലത്തും ഞാൻ നായകനോ സൂപ്പർസ്റ്റാറോ ആവണമെന്ന് തീരുമാനിച്ചിരുന്നില്ല. അതിന് വേണ്ടി ഒരു തയ്യാറെടുപ്പുകളും നടത്തിയിട്ടില്ല. പെരുന്തച്ചൻ, സർഗം, വളയം എന്നീ സിനിമകളിൽ ചെയ്ത പോലുള്ള കഥാപാത്രങ്ങൾ ചെയ്യുന്ന ഒരു നടനായി മാത്രം നിന്നാൽ മതി എന്ന് ആഗ്രഹിച്ച് സിനിമയിലേക്ക് വന്നയാളാണ് ഞാൻ. അതാണ് എന്റെ എക്കാലത്തെയും ആഗ്രഹം. ഇപ്പോഴും അങ്ങനെ തന്നെ തുടരുന്ന ഒരാളാണ് ഞാൻ.
ALSO READ

ഇടയ്ക്ക് വച്ച് കുടുബസമേതം എന്ന ചിത്രത്തിലെ നായകന്റെ വേഷം എനിക്ക് വന്നു. ആ ചിത്രം ഹിറ്റായി. നായകനായ ഒരു സിനിമ ഒരിക്കൽ ഹിറ്റായാൽ പിന്നെ അയാൾ നായകനായിട്ട് അവരോധിക്കപ്പെടുമല്ലോ. അങ്ങനെ ഞാനും മലയാള സിനിമയിൽ നായകനായി. ഒരുപാട് സിനിമകളിൽ നായക വേഷങ്ങൾ ചെയ്തു. ചിലത് ഹിറ്റായി, പലതും പരാജയപ്പെട്ടിട്ടുമുണ്ട്,” മനോജ് കെ. ജയൻ പറഞ്ഞു.
‘ഭരതേട്ടൻ സംവിധാനം ചെയ്ത എന്റെ സിനിമകൾ പോലും പരാജയപ്പെടുക എന്ന് പറഞ്ഞാൽ അത് എന്റെ സമയദോഷമാണെന്ന് എനിക്ക് തോന്നി. കാരണം, ഭരതേട്ടന്റെ സംവിധാനത്തിൽ ഞാൻ അഭിനയിച്ച സൂപ്പർ ഹിറ്റായ ചമയം എന്ന ചിത്രവും വെങ്കലം എന്ന ചിത്രവും എനിക്ക് ഗുണം ചെയ്തിരുന്നു.
ALSO READ

എന്റെ കൊച്ചിയിലുള്ള വീട് പണി കാരണം എനിക്ക് സാമ്പത്തികമായി കുറച്ച് അത്യാവശ്യം വന്നപ്പോൾ ഞാൻ ചെയ്യാൻ പാടില്ലാത്ത കുറച്ച് സിനിമകൾ ചെയ്തു. എന്റെ ഭാഗത്തും തെറ്റുണ്ട്. ആ ചെയ്ത പടങ്ങളെല്ലാം വലിയ പരാജയമായിരുന്നു. അപ്പോൾ ഞാൻ തീരുമാനിച്ചു. ഇനി കുറച്ച് നാൾ വെറുതെ ഇരുന്നാലും കുഴപ്പമില്ല, നായക വേഷം വേണ്ട. നല്ല വേഷങ്ങൾ വന്നാൽ ചെയ്യാമെന്ന് ഞാൻ തീരുമാനിച്ചു.
പിന്നീട് നായകന്റെ വേഷത്തിന് എന്നെ വിളിച്ചിട്ടും ഞാൻ പോയില്ല. അതിന് ശേഷം, എനിക്ക് തമിഴിൽ നിന്ന് ഒരുപാട് അവസരങ്ങൾ കിട്ടി. തമിഴിൽ അഭിനയിച്ചതിന് ശേഷം മലയാളത്തിൽ മമ്മൂക്കയുടെ കൂടെയുള്ള വല്ല്യേട്ടൻ എന്ന പടവും ഞാൻ ചെയ്തിരുന്നു എന്നും മനോജ് കെ ജയൻ പറയുന്നുണ്ട്.









