ഭർത്താവ് ഇങ്ങനെ കിടക്കുമ്പോൾ, അവൾ മുഖത്ത് ചായം തേച്ച്  അഭിനയിക്കുന്നു എന്നായിരുന്നു ചിലരൊക്കെ പറഞ്ഞത് ; അവസാന സമയത്ത് പുള്ളി എന്നോട് ഭയങ്കരമായി ദേഷ്യപ്പെടാൻ തുടങ്ങി, അതിനൊരു കാരണവുമുണ്ടായിരുന്നു : ഇന്ദുലേഖ

102

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ഇന്ദുലേഖ. നായികയായും വില്ലത്തിയായും അമ്മ വേഷങ്ങളിലുമെല്ലാമായി സജീവമാണ് ഈ താരം. പുറമേ ചിരിച്ച് കാണാറുണ്ടെങ്കിലും ഉള്ളിൽ ഒത്തിരി വേദനകൾ അനുഭവിക്കുന്നയാളാണ് താനെന്ന് താരം പറഞ്ഞിട്ടുണ്ട്.

അപ്രതീക്ഷിതമായി ഉണ്ടായ ഭർത്താവിന്റെ വിയോഗത്തെ കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചുമെല്ലാമുള്ള താരത്തിന്റെ തുറന്നുപറച്ചിൽ നേരത്തെ വൈറലായിരുന്നു. ഫ്ളവേഴ്സ് ഒരുകോടി പരിപാടിയിൽ പങ്കെടുക്കാനും താരമെത്തുന്നുണ്ട്. പരിപാടിയുടെ പ്രെമോ വീഡിയോയും ഇതിനകം ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Advertisements

ALSO READ

സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ പാടില്ലാത്ത കുറച്ച് സിനിമകൾ ചെയ്തു ; എല്ലാം വലിയ പരാജയമായിരുന്നു, പിന്നീട് നായകന്റെ വേഷത്തിന് എന്നെ വിളിച്ചിട്ടും ഞാൻ പോയില്ല : മനോജ് കെ ജയൻ

വിവിധ പരമ്പരകളിലൂടെയായി ശ്രദ്ധ നേടിയ താരമാണ് ഇന്ദുലേഖ. കുട്ടിക്കാലത്ത് തന്നെ ഡാൻസ് പഠിച്ച താരം തികച്ചും അവിചാരിതമായാണ് അഭിനയലോകത്തേക്ക് എത്തിയത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ദൂരദർശൻ സീരിയലിൽ അവസരം ലഭിച്ചത്. പിന്നീടങ്ങോട്ട് നിരവധി അവസരങ്ങളാണ് താരത്തിന് ലഭിച്ചത്. സീരിയലിന് പുറമെ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

ഭർത്താവിന് അസുഖമായിരുന്ന സമയത്തും അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. അദ്ദേഹം ഐസിയുവിലായിരുന്ന സമയത്താണ് മെരിലാൻഡിലെ കാർത്തികേയൻ സാർ വിളിച്ചിട്ട് സീരിയൽ ഇയാൾ വന്നില്ലെങ്കിൽ നിന്ന് പോവും. നഴ്സിനോട് എന്റെ അവസ്ഥ പറഞ്ഞ് മനസിലാക്കി കൊടുത്ത്, കുറച്ച് കാശൊക്കെ കൊടുത്താണ് പോയത്. അങ്ങനെയാണ് പോയി മേക്കപ്പിട്ട് അഭിനയിച്ചത്. ഭർത്താവ് അവിടെ കിടക്കുന്നു, ആ സമയത്തും അവൾ മുഖത്ത് ചായം തേച്ച് പോയി അഭിനയിക്കുന്നു എന്നായിരുന്നു ചിലരൊക്കെ പറഞ്ഞത്.

ALSO READ

അനിയത്തി പ്രാവിൽ അഭിനയിക്കാൻ ചാക്കോച്ചനും ശാലിനിക്കും ഒട്ടും താൽപര്യമില്ലായിരുന്നു, പിന്നെ സംഭവിച്ചത് ഇങ്ങനെ; അറിയാക്കഥകൾ പറഞ്ഞ് ഫാസിൽ

ഭർത്താവിന്റെ അസുഖത്തെക്കുറിച്ചും ഇന്ദുലേഖ തുറന്നുപറഞ്ഞിരുന്നു. ലിവർസിറോസിസായിരുന്നു അദ്ദേഹത്തിന്. തിരിച്ചുവരാൻ പറ്റും എന്നുള്ള വിശ്വാസത്തിലായിരുന്നു പുള്ളി. അതുകഴിഞ്ഞ് തിരിച്ചുവരവില്ലെന്ന് മനസിലാക്കിയപ്പോഴാണ് പുള്ളി എന്നോട് ഭയങ്കരമായി ദേഷ്യപ്പെടാൻ തുടങ്ങിയത്. അവളോട് ഇത്തിരിയൊരു റൂഡായിട്ട് പെരുമാറിയില്ലെങ്കിൽ ഞാൻ പോയിക്കഴിഞ്ഞാൽ അവൾ എന്നെയോർത്ത് ജീവിതം പാഴാക്കും, അതോണ്ട് എന്നെക്കുറിച്ചുള്ള ഓർമ്മകൾ കുറച്ച് മതി, ദേഷ്യപ്പെടുന്നതിനെക്കുറിച്ച് ഒരു സുഹൃത്ത് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു.

ദിവ്യ ഉണ്ണിയും ഇന്ദുലേഖയും ഒരേ ഡാൻസ് സ്‌കൂളിൽ പഠിച്ചവരാണ്. അന്നൊരിക്കൽ ഞങ്ങളൊന്നിച്ച് ഒരു ഫോട്ടോ ഷൂട്ട് ചെയ്തിരുന്നു. അവിടെ വെച്ചാണ് ഫോട്ടോഗ്രാഫറായ രാജൻ പൊതുവാളിനെ പരിചയപ്പെട്ടതെന്നും അങ്ങനെയാണ് പിന്നീട് വനിതയുടെ കവർചിത്രമായതെന്നും ഇന്ദുലേഖ മുൻപ് പറഞ്ഞിരുന്നു. അതൊക്കെ ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ട്. തിരിഞ്ഞുനോക്കുമ്പോൾ ഒത്തിരി സന്തോഷം കിട്ടുന്ന കാര്യങ്ങളാണ് അതൊക്കെയെന്നും മുൻപൊരു ഇന്ദുലേഖ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

 

Advertisement