തീരുമാനങ്ങൾ പെട്ടെന്ന് ആണ് വേണ്ടത്….എല്ലാ കണക്കും കൂട്ടിയും കിഴിച്ചും തീരുമാനം എടുക്കാൻ വൈകുമ്പോൾ ; വൈറലായി സൂരജ് സൺ പങ്കുവെച്ച പോസ്റ്റ്

33

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 135 അടിക്ക് മുകളിൽ ആയതോടെ
സോഷ്യൽമീഡിയയിൽ മുഴുവൻ മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണമെന്നാവശ്യമുന്നയിച്ചുള്ള ക്യാംപയിൻ ആരംഭിച്ചു.

സിനിമ സീരിയൽ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ഇതിനകം ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്. നടനും സംവിധായകനും നിർമ്മാതാവുമായ പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ, അക്ഷയ് രാധാകൃഷ്ണൻ,സംവിധായകൻ ജൂഡ് ആന്തണി ജോസഫ് തുടങ്ങി നിരവധി താരങ്ങളും ഇതേ ആവശ്യം ഉന്നയിച്ച് സോഷ്യൽമീഡിയയിലൂടെ എത്തുകയുണ്ടായി. ഇപ്പോൾ സീരിയൽ താരം സൂരജ് സൺ പങ്കിട്ട പോസ്റ്റാണ് ശ്രദ്ധേയം ആകുന്നത്.

Advertisements

ALSO READ

അന്ന് ആ മുതിർന്ന നടൻ എന്നെ കേട്ടാലറയ്ക്കുന്ന ചീത്ത വിളിച്ചു, ഞാൻ സെറ്റിൽ നിന്ന് കരഞ്ഞുപോയി: വെളിപ്പെടുത്തലുമായി മണിയൻ പിളള രാജു

തീരുമാനങ്ങൾ പെട്ടെന്ന് ആണ് വേണ്ടത്….എല്ലാ കണക്കും കൂട്ടിയും കിഴിച്ചും തീരുമാനം എടുക്കാൻ വൈകുമ്പോൾ ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകാൻ കഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്.

ആർക്കും ഒന്നും അറിയാഞ്ഞിട്ടല്ല…. നമ്മൾ കണ്ണടച്ചാൽ ഇരുട്ടാവില്ല….അങ്ങോട്ട് ഇങ്ങോട്ടും ഉള്ള കുറ്റപ്പെടുത്തലുകൾക്ക് ഇതിൽ സ്ഥാനം ഇല്ല… ഭയവും പേടിയും ഇ സമയത്ത് പടർത്തുകയും അല്ല വേണ്ടത് എന്നും സൂരജ് പോസ്റ്റിൽ പറയുന്നുണ്ട്.

സൂരജിന്റെ വാക്കുകൾ!

999 വർഷം കരാർ……ഇത് നമ്മുടെ നാട്ടിൽ മാത്രം കാണാൻ പറ്റുന്ന ഒരു പ്രതേക തരം സംഗതി ആണ്….ബ്രിട്ടീഷുകാർ അവരുടെ താല്പര്യത്തിനു വേണ്ടി ഉണ്ടാക്കിയ കരാറിൽ നഷ്ടം നമ്മുക്ക് ഒരോരുത്തർക്കും ആണ്……തീരുമാനങ്ങൾ പെട്ടെന്ന് ആണ് വേണ്ടത്….എല്ലാ കണക്കും കൂട്ടിയും കിഴിച്ചും തീരുമാനം എടുക്കാൻ വൈകുമ്പോൾ ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകാൻ കഷ്ടപ്പെടുന്ന, പ്രതീക്ഷകൾ ഉള്ള ലക്ഷങ്ങളെയും അവരുടെ സമ്പത്തും ഭൂമിയുടെ ആവാസവ്യവസ്ഥയും ആണ്. ഈ ചക്കിളിത്തി പോരാട്ടതിൽ നഷ്ടപ്പെടുന്നതെന്ന് ഓർക്കുക.

ആർക്കും ഒന്നും അറിയാഞ്ഞിട്ടല്ല…. നമ്മൾ കണ്ണടച്ചാൽ ഇരുട്ടാവില്ല….അങ്ങോട്ട് ഇങ്ങോട്ടും ഉള്ള കുറ്റപ്പെടുത്തലുകൾക്ക് ഇതിൽ സ്ഥാനം ഇല്ല… ഭയവും പേടിയും ഇ സമയത്ത് പടർത്തുകയും അല്ല വേണ്ടത്. എല്ലാ വർഷവും ഡാം നിറയാർ ആവുമ്പോളും എന്തേലും പുതിയ റിപ്പോർട്ട് വരുമ്പോലും മാത്രം അല്ല ഇതിനായി മുറവിളി കൂട്ടെണ്ടത്….. ആ സമയത്ത് ആൾക്കാരെ കൂടുതൽ പരിഭ്രാന്തരാക്കാനെ ഇത് കൊണ്ട് ഉപകാരപെടൂ ഇല്ലെ…ഇതിന് മുന്നേയും പല പ്രക്ഷോഭങ്ങളും ഉണ്ടായിട്ടുണ്ട്…..സമയം കഴിയുമ്പോൾ ഇതൊക്കെ കെട്ടടങ്ങും.

ALSO READ

പല ഉയർച്ച താഴ്ചകളും ജീവിതത്തിൽ വന്നു, അതെല്ലാം ദൈവത്തിന്റെ അനുഗ്രഹത്താൽ മറികടക്കാൻ കഴിഞ്ഞു: വൈറലായി വൈക്കം വിജയലക്ഷ്മിയുടെ വാക്കുകൾ

നമ്മുക്ക് അല്ലാതെയും ഒരുപാട് സമയം ഉണ്ട്. ഇനിയെങ്കിലും മുല്ലപ്പെരിയാറിനെ മറക്കാതെ ഇരിക്കണം. ജാതി മത രാഷ്ട്രീയ സാംസ്‌കാരിക സാമ്പത്തിക ഭേദമന്യേ ഒന്നിച്ച് നിൽക്കണം. ഒരുമയിലൂടെയും ആസൂത്രണത്തിലൂടെയും വെള്ളപോക്കവും കൊറോണ യും നിപ്പയും ഒക്കെ അതിജീവിച്ച നമ്മൾ ഇ പ്രശ്‌നത്തിനും ഉത്തമ പരിഹാരം കാണും- സൂരജ് പറയുന്നു.

 

View this post on Instagram

 

A post shared by Sooraj Sun (@soorajsun_official)

Advertisement