എന്നോട് ഇത്രയും ഭക്തി എന്റെ ഭാര്യയ്ക്ക് ഉണ്ടാവുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് യുവ കൃഷ്ണ ; തിരിച്ച് ട്രോളിയല്ലേയെന്ന് മൃദുല : ശ്രദ്ധ നേടി യുവയുടെ പുതിയ ചിത്രം

96

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതികളാണ് യുവകൃഷ്ണയും മൃദുല വിജയും. സോഷ്യൽമീഡിയയിൽ സജീവമായ യുവയും മൃദുലയും പങ്കിടുന്ന വിശേഷങ്ങളെല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. തുമ്പപ്പൂവിൽ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഗർഭിണിയായ വിവരം മൃദുല അറിഞ്ഞത്. ഡോക്ടർ വിശ്രമം ആവശ്യപ്പെട്ടതിനാൽ പിന്നീട് മൃദുല സീരിയലിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു.

ഗർഭിണി ആയതിന് ശേഷം മണം പ്രശ്നമാണെന്നും മൂക്ക് പൊത്തിയാണ് ഭക്ഷണം കഴിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. നാലാം മാസത്തിലേക്ക് കടന്നപ്പോഴും ബുദ്ധിമുട്ടുകളുണ്ടെന്നും മൃദുല പറഞ്ഞിരുന്നു. ഇപ്പോഴിതാ താനൊരു ഫോട്ടോ അയച്ചപ്പോൾ മൃദുല തിരിച്ച് അയച്ച തന്ന ഫോട്ടോയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് യുവ കൃഷ്ണ.

Advertisements

ALSO READ

നയൻ താരയുടെ വിവാഹം കഴിഞ്ഞു? വിഘ്നേഷിനൊപ്പം നെറ്റിയിൽ സിന്ദൂരം ചാർത്തി താരം, വീഡിയോ വൈറൽ

 

തിരിച്ച് ട്രോളി അല്ലേയെന്നായിരുന്നു മൃദുലയുടെ കമന്റ്. ഒന്ന് ട്രോളിയപ്പോൾ എന്നെ തിരിച്ച് ട്രോളുന്നോ മനുഷ്യാ, ഹനുമാന്റെ പോസ് കോപ്പിയടിച്ചേക്കുവായെന്നുമായിരുന്നു മൃദുല ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. സുന്ദരി ലൊക്കേഷനിലെ ചിത്രങ്ങളായിരുന്നു യുവ കൃഷ്ണ പങ്കുവെച്ചത്.

മൃദ്വ വ്ളോഗിലൂടെ താരങ്ങൾ വിശേഷങ്ങൾ പങ്കിടാറുണ്ട് . ചേട്ടൻ ഷൂട്ടിംഗ് തിരക്കിലാണെന്നും അതാണ് ഇപ്പോൾ പുതിയ വീഡിയോകളൊന്നും വരാത്തതെന്നുമായിരുന്നു മൃദുല പറഞ്ഞത്. ലൈവ് വീഡിയോയിലൂെ ആരാധകരുമായി സംവദിക്കുന്നതിനിടയിൽ വൈകാതെ തന്നെ ഞങ്ങളൊന്നിച്ച് വീഡിയോയുമായെത്തുമെന്നും താരം ഉറപ്പ് നൽകിയിരുന്നു.

ALSO READ

അവസരങ്ങൾക്കായി ശ്രമിച്ചിരുന്ന കാലത്താണ് ആ ചിത്രം ചെയ്തത്; മരയ്ക്കാറിലെ തന്റെ വേഷത്തെ പരിഹസിച്ചവർക്ക് മറുപടിയുമായ വീണാ നന്ദകുമാർ

ലേറ്റ്നൈറ്റ് ഐസ്‌ക്രീം കഴിക്കാൻ പോയതിനെക്കുറിച്ച് പറഞ്ഞും യുവ കൃഷ്ണ എത്തിയിരുന്നു. കുഞ്ഞതിഥി ഉള്ളിലുണ്ടെന്ന കാര്യത്തെക്കുറിച്ച് അന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നുവെന്നും ഇരുവരും പറഞ്ഞിരുന്നു. വീടിനടുത്തുള്ള കടയിലെ മുറുക്കാണ് ഇപ്പോൾ തനിക്ക് ഇഷ്ടപ്പെട്ട പലഹാരമെന്നും മൃദുല ആരാധകരോട് പറഞ്ഞിരുന്നു. അവരുടെ ഓരോ കുഞ്ഞു വിശേഷവും ആരാധകർ ആകാംഷയോടെ ആണ് കാത്തിരിയ്ക്കുന്നത്.

 

Advertisement